ഞായാറാഴ്ച ഉച്ചയൂണിന് ഒരു ‘ബീഫ് – കുരുമുളക്’ രുചി ട്വിസ്റ്റ്
ചൂടു ചോറും നന്നായി കുറുകിയ മോരുകാച്ചിയതും കൂട്ടിനൊരു ബീഫ് റോസ്റ്റുമുണ്ടെങ്കിൽ ഞായറാഴ്ച ഉച്ചയൂണ് കുശാലായി. സ്ഥിരം ബീഫ് രുചിയിൽ കുരുമുളക് സ്വാദിന്റെ ട്വിസ്റ്റ് കൊണ്ടു വന്നാലോ?

ബീഫ് കുരുമുളക് റോസ്റ്റ്
ചേരുവകൾ
ബീഫ് – അര കിലോ
ഉള്ളി – 3 വലിയ വലുപ്പം
തക്കാളി – 3 എണ്ണം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 5–6 അല്ലി
കറിവേപ്പില – 3 തണ്ട്
ഗരംമസാല – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
പെരുംജീരകപ്പൊടി – 1 ടീസ്പൂൺ
തേങ്ങാപാൽ – കാൽ കപ്പ്
കുരുമുളക് – മുക്കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
മസാലപ്പൊടികളും ഉപ്പും, ജിൻജർ ഗാർലിക് പേസ്റ്റും ചേർത്തു ബീഫ് വേവിച്ചെടുക്കണം. ചൂടായ പാനിൽ അരിഞ്ഞു വച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇട്ടു നല്ലതുപോലെ വഴറ്റുക. അതിലേക്ക് അരിഞ്ഞു വച്ച തക്കാളിയും ചേർത്തു നല്ലതുപോലെ വഴറ്റുക. ശേഷം എല്ലാ മസാലപ്പൊടികളും ചേർത്തിളക്കി, വേവിച്ചു വച്ച ബീഫും ഇട്ടും യോജിപ്പിച്ച് കുറച്ചു നേരം അടച്ചു വയ്ക്കുക. കറി കുറുകി വരുമ്പോൾ തേങ്ങാപാലും നീളത്തിൽ അരിഞ്ഞ പച്ചമുളകും തക്കാളിയും ചേർത്തിളക്കി കുറച്ചു നേരം കഴിഞ്ഞ് തീ ഓഫാക്കുക.
വിറകടുപ്പിലെ ഒരുഗ്രൻ പോത്ത് കറി – വിഡിയോ
Content Summary : Beef Pepper Roast Recipe by Chef Suresh Pillai