ഞായറാഴ്ച ഉൗണിന് ബീഫ്, ചിക്കൻ വിഭവങ്ങൾ സ്ഥിരമായാൽ മടുക്കില്ലേ? ഉൗണ് മെനുവിനും വേണ്ടേ ഒരു പുതുമ? ഞണ്ട് കിട്ടിയാൽ ധൈര്യമായി പരീക്ഷിക്കാം ഞണ്ട് പച്ചമുളക് പെരളൻ (Green Chilli Crab Peralan). പച്ചമുളകിന്റെ നേർത്ത എരിവിനോടൊപ്പം ഞണ്ടിന്റെ രുചിയും ചേരുമ്പോൾ ആരും പറയും: ഞണ്ട് കറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ട!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ആവശ്യമായ ചേരുവകൾ

ഞണ്ട് (വലുത്) – 1 എണ്ണം

തേങ്ങാക്കൊത്ത് – ആവശ്യത്തിന്

ADVERTISEMENT

ചെറിയുള്ളി – 10 എണ്ണം

ഇഞ്ചി (ചെറുത്)–1 കഷണം

വെളുത്തുള്ളി – 6 അല്ലി

പച്ചമുളക് – 10 എണ്ണം

ADVERTISEMENT

കറിവേപ്പില – 2 തണ്ട്

ഉണക്കമുളക് – 3 എണ്ണം

നാരങ്ങ – 1 എണ്ണം

വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

കടുക് – കാൽ ടീസ്പൂൺ

മഞ്ഞൾ പൊടി – കാൽ ടേബിൾസ്പൂൺ

മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉലുവ– കാൽ ടീസ്പൂൺ

തേങ്ങാപ്പാൽ – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് ഉണക്കമുളക്, കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവ ചേർത്തു മൂപ്പിക്കുക. അതിലേക്കു ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ േചർത്തു വഴറ്റിയശേഷം അരച്ചുവച്ച പച്ചമുളകു ചേർത്തു നന്നായി ഇളക്കുക. അതിലേക്കു മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി ഞണ്ട് ഇട്ടു കൊടുത്തു മൂടി വച്ചു വേവിക്കുക. ഞണ്ട് വെന്തു വരുമ്പോൾ കട്ടി ഉള്ള തേങ്ങാപ്പാൽ ഒഴിച്ച് അവസാനം ഒരു നാരങ്ങയും പിഴിഞ്ഞ് കുറച്ചു പച്ച വെളിച്ചെണ്ണ ചുറ്റിച്ച് ഇറക്കി വയ്ക്കാം. 

Content Summary : Green Chilli Crab Peralan Recipe by Chef Suresh Pillai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT