കാന്താരി കോഴി, പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കുമൊപ്പം ട്രൈ ചെയ്യാം
മൺചട്ടിയിൽ തയാറാക്കുന്ന നല്ല നാടൻ രുചി, നാവിൽ വയ്ക്കുമ്പോൾ മനസ് നിറയ്ക്കും രുചി. ചേരുവകൾ ചിക്കൻ – 500 ഗ്രാം ഇഞ്ചി – 60 ഗ്രാം വെളുത്തുള്ളി – 60 ഗ്രാം ചെറിയ ഉള്ളി – 150 ഗ്രാം തക്കാളി – 100 ഗ്രാം കാന്താരി – 30 ഗ്രാം കറിവേപ്പില – 3 തണ്ട് തേങ്ങാപ്പാൽ – 100 മില്ലി (കട്ടിയുള്ളത്) കടുക് – 30

മൺചട്ടിയിൽ തയാറാക്കുന്ന നല്ല നാടൻ രുചി, നാവിൽ വയ്ക്കുമ്പോൾ മനസ് നിറയ്ക്കും. നെയ്യ്–ചോറ്, കേരള പറോട്ട, അപ്പം, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം വിളമ്പാം.
ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- ഇഞ്ചി – 60 ഗ്രാം
- വെളുത്തുള്ളി – 60 ഗ്രാം
- ചെറിയ ഉള്ളി – 150 ഗ്രാം
- തക്കാളി – 100 ഗ്രാം
- കാന്താരി – 30 ഗ്രാം
- കറിവേപ്പില – 3 തണ്ട്
- തേങ്ങാപ്പാൽ – 100 മില്ലി (കട്ടിയുള്ളത്)
- കടുക് – 30 ഗ്രാം
- ചുവന്ന മുളക് – 3 എണ്ണം
- വെളിച്ചെണ്ണ – 85 മില്ലി
- സുഗന്ധവ്യഞ്ജനങ്ങൾ – 20 ഗ്രാം
- മല്ലിപ്പൊടി – 10 ഗ്രാം
- മഞ്ഞൾപ്പൊടി – 5 ഗ്രാം
- ഗരം മസാല – 10 ഗ്രാം
- ഉപ്പ് – പാകത്തിന്
- പെരുംജീരകം പൊടിച്ചത് – 15 ഗ്രാം
തയാറാക്കുന്ന വിധം
1. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. സുഗന്ധവ്യഞ്ജനങ്ങൾ, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക.
2. ചെറിയ ഉള്ളി ചേർത്തു ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
3. എല്ലാ പൊടികളും തക്കാളി അരിഞ്ഞതും ചേർക്കുക. നന്നായി യോജിക്കുന്നതു വരെ വഴറ്റുക.
4. ചെറിയ ചിക്കൻ കഷ്ണങ്ങൾ ചേർത്തു സ്ലോ ഹീറ്റിൽ 10 മുതൽ 15 മിനിറ്റു വരെ വേവിക്കുക.
5. കറിവേപ്പിലയും കാന്താരിയും ഒരു മിനുസമാർന്ന പേസ്റ്റിലേക്ക് അരച്ചെടുക്കുക. ഗ്രേവിയിലേക്കു ചേർത്ത് ഇടത്തരം ചൂടിൽ 5 മിനിറ്റു വരെ വേവിക്കുക.
6. തേങ്ങാപ്പാൽ ചേർത്തു തീ ഓഫ് ചെയ്യുക.
7. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. കടുകു പൊട്ടിച്ചു ചുവന്ന മുളകും ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കുക. ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി കുറച്ച് കറിവേപ്പില ചേർക്കുക. ഗ്രേവിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാം.
Content Summary : Kozhi kanthari karivappila curry recipe by Chef Arun Vijayan.