മലനിരകളിലെ തണുപ്പിലും മനസ്സു നിറയ്ക്കും രുചിയിലൊരു ബാർബിക്യൂ: വിഡിയോ
പണ്ടു പണ്ട്, എന്നുവച്ചാൽ ഏതാണ്ട് ഇരുപതു ലക്ഷത്തോളം വർഷങ്ങൾക്കു മുൻപ്, ഹോമോ ഇറക്ടസ് എന്നു പേരുള്ള നമ്മുടെ ‘അപ്പൂപ്പന്മാർ’ തണുപ്പ് അകറ്റാൻ തീകൂട്ടി അതിനു ചുറ്റും കൂടിയിരുന്നപ്പോൾ, ആ തീയിൽ അറിയാതെ വീണുവെന്ത ഒരു ചെറിയ മാംസക്കഷണമെടുത്ത് അവരിലാരോ രുചിച്ചു. ആ പുതിയ സ്വാദറിഞ്ഞ് അന്തംവിട്ടുപോയിരിക്കണം ആ
പണ്ടു പണ്ട്, എന്നുവച്ചാൽ ഏതാണ്ട് ഇരുപതു ലക്ഷത്തോളം വർഷങ്ങൾക്കു മുൻപ്, ഹോമോ ഇറക്ടസ് എന്നു പേരുള്ള നമ്മുടെ ‘അപ്പൂപ്പന്മാർ’ തണുപ്പ് അകറ്റാൻ തീകൂട്ടി അതിനു ചുറ്റും കൂടിയിരുന്നപ്പോൾ, ആ തീയിൽ അറിയാതെ വീണുവെന്ത ഒരു ചെറിയ മാംസക്കഷണമെടുത്ത് അവരിലാരോ രുചിച്ചു. ആ പുതിയ സ്വാദറിഞ്ഞ് അന്തംവിട്ടുപോയിരിക്കണം ആ
പണ്ടു പണ്ട്, എന്നുവച്ചാൽ ഏതാണ്ട് ഇരുപതു ലക്ഷത്തോളം വർഷങ്ങൾക്കു മുൻപ്, ഹോമോ ഇറക്ടസ് എന്നു പേരുള്ള നമ്മുടെ ‘അപ്പൂപ്പന്മാർ’ തണുപ്പ് അകറ്റാൻ തീകൂട്ടി അതിനു ചുറ്റും കൂടിയിരുന്നപ്പോൾ, ആ തീയിൽ അറിയാതെ വീണുവെന്ത ഒരു ചെറിയ മാംസക്കഷണമെടുത്ത് അവരിലാരോ രുചിച്ചു. ആ പുതിയ സ്വാദറിഞ്ഞ് അന്തംവിട്ടുപോയിരിക്കണം ആ
പണ്ടു പണ്ട്, എന്നുവച്ചാൽ ഏതാണ്ട് ഇരുപതു ലക്ഷത്തോളം വർഷങ്ങൾക്കു മുൻപ്, ഹോമോ ഇറക്ടസ് എന്നു പേരുള്ള നമ്മുടെ ‘അപ്പൂപ്പന്മാർ’ തണുപ്പ് അകറ്റാൻ തീകൂട്ടി അതിനു ചുറ്റും കൂടിയിരുന്നപ്പോൾ, ആ തീയിൽ അറിയാതെ വീണുവെന്ത ഒരു ചെറിയ മാംസക്കഷണമെടുത്ത് അവരിലാരോ രുചിച്ചു. ആ പുതിയ സ്വാദറിഞ്ഞ് അന്തംവിട്ടുപോയിരിക്കണം ആ ഇറക്ടസ് അപ്പൂപ്പൻ. മൂപ്പരത് കൂട്ടുകാരോടു പറഞ്ഞിട്ടുമുണ്ടാവണം. വെളിച്ചവും ചൂടും തരുന്ന തീയുടെ പുതിയ ഉപയോഗം അവർ കണ്ടെത്തിയ നിമിഷം ഒരു കലയുടെ ജനനം കൂടിയായിരുന്നു – പാചകത്തിന്റെ.
വെന്ത മാംസത്തിൽനിന്നു കിട്ടിയ പുതുരുചിയും അതിന്റെ ആനന്ദവും അവനെ പുതിയ രുചിക്കൂട്ടുകളുടെ അന്വേഷകനാക്കി. വെറുതെ ചുട്ടു തിന്നുക മാത്രമല്ല, നിറവും മണവും രുചിയുമുള്ള ഇലകളും കായ്കളും പഴച്ചാറുകളുമൊക്കെ ചേരുവകളാക്കി മാംസത്തിനൊപ്പം കനലിൽ വേവിച്ചപ്പോൾ ‘രുചി’ ഒരു വിസ്മയമായി. ഹോമോ ഇറക്ടസുകളിൽ തുടങ്ങിയെന്നു കരുതപ്പെടുന്ന ആ പാചക വിസ്മയത്തെയാണ് നമ്മളിന്ന് ഗ്രിൽ എന്നും ബാർബിക്യൂ എന്നുമൊക്കെ വിളിക്കുന്നത്.
വിറക് അടുപ്പിലെ ചുവന്നു തുടുത്ത കനലിൽ പൊള്ളിച്ച് എടുത്ത കപ്പക്കിഴങ്ങും ചേമ്പും ഉണക്കമീനും കരിയൊക്കെ തട്ടിക്കളഞ്ഞു പൊട്ടിച്ചെടുത്തു കഴിച്ച കാലം അധികം പുറകിലല്ല. അതോർമിക്കുമ്പോൾത്തന്നെ വായിൽ കപ്പലോടിക്കാം...
ഗ്രിൽ ചെയ്യാൻ കൽക്കരി എന്ന വിസ്മയം
ആയിരക്കണക്കിനു വർഷങ്ങളായി കൽക്കരി (Charcoal) പാചകത്തിന് ഉപയോഗിച്ചു വരുന്നു, കൂടാതെ മനുഷ്യന്റെ പാചകരീതിയുടെ പരിണാമത്തിൽ പ്രധാന പങ്കും അതു വഹിച്ചിട്ടുണ്ട്. ഓക്സിജന്റെ അഭാവത്തിൽ മരം കത്തിച്ചാണ് പാചകത്തിന് അനുയോജ്യമായ ഇന്ധനമാക്കി മാറ്റുന്നത്. പുകയോ ചാരമോ ഉൽപാദിപ്പിക്കാതെ ഉയർന്ന ചൂട് ദീർഘ സമയത്തേക്കു പുറപ്പെടുവിക്കാനുള്ള കഴിവുണ്ട് ഇങ്ങനെ തയാറാക്കുന്ന കരിക്ക്. പുരാതന ചൈനയിലാണു കരിയുടെ ഉപയോഗം തുടങ്ങിയത് എന്നു കരുതപ്പെടുന്നു. മാംസവും പച്ചക്കറികളും പാകം ചെയ്യാൻ അവർ കരി ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ, പാചകത്തിനും ചൂടാക്കലിനും കരി ഉപയോഗിച്ചിരുന്നു. വ്യാവസായിക പ്രക്രിയകൾക്കും ഇത് ഉപയോഗിച്ചു. അമേരിക്കയിൽ, തദ്ദേശീയരായ അമേരിക്കക്കാർ പാചകത്തിനായി കരി ഉപയോഗിച്ചിരുന്നു, പിന്നീട് യൂറോപ്യൻ കുടിയേറ്റക്കാർ ഇത് സ്വീകരിച്ചു.
ഇരുപതാം നൂറ്റാണ്ടിൽ, കരി ഉപയോഗിച്ചുള്ള പാചകം ലോകമെമ്പാടും പ്രചാരത്തിലായി. ചാർക്കോൾ ഗ്രില്ലുകൾ വീട്ടുമുറ്റങ്ങളിലും ഔട്ട്ഡോർ ഇവന്റുകളിലും ഒഴിവാക്കാൻ പറ്റാതായി. ഇന്ന് ബാർബിക്യൂ റസ്റ്ററന്റുകൾ ഇല്ലാത്ത ഏതെങ്കിലും നാട് ഉണ്ടോ? വിരുന്നുകളിലും ഒരു ബാർബിക്യു ഐറ്റം അലങ്കാരമാണിപ്പോൾ. യാത്രകളിൽ കൂടെ കരുതാം എന്നതു മാത്രമല്ല, രുചിയിലെ വൈവിധ്യവും ഇതിനെ കൂടുതൽ ജനപ്രിയമാക്കി. ബർഗറുകളും ഹോട്ട് ഡോഗുകളും മുതൽ സാവധാനത്തിൽ പാകം ചെയ്യുന്ന വാരിയെല്ലുകളും ബ്രസ്കറ്റും വരെ ചാർക്കോൾ ഗ്രില്ലുകൾ ഉപയോഗിച്ചു പാകപ്പെടുത്തുന്നു. പലതരം രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ ഔട്ട്ഡോർ അവ്നുകളിലും കരി തന്നെ താരം. സൗഹൃദക്കൂട്ടായ്മകളിൽ ഒരു ഗ്രിൽ ഐറ്റം ഇല്ലാതെ എങ്ങനെ?
വട്ടവടയിലെ തണുപ്പിൽ കട്‌ല മീൻ ഗ്രിൽ ചെയ്തെടുത്താലോ?
മീനമാസത്തിലും മൂന്നാറിനേക്കാൾ തണുപ്പുളള വട്ടവടയിലെ കോടമഞ്ഞു പടർന്ന രാത്രിയിൽ ഗ്രിൽ ചെയ്യുന്ന മീനിനു രുചി അൽപം കൂടും. കൊച്ചിയിൽനിന്നു നല്ല പിടയ്ക്കുന്ന മീനിനെ ഐസിട്ടു വച്ചതുമെടുത്തു തുടങ്ങിയ രുചിയാത്ര എത്തിയതു വട്ടവടയിലെ ഡ്രീം വാലി റിസോർട്ടിന്റെ മുറ്റത്താണ്. ചുറ്റിലും മലനിരകൾ, അങ്ങിങ്ങായി വിളക്കു തെളിഞ്ഞു നിൽക്കുന്ന ചെറിയ വീടുകൾ, താഴ്വരയിലെ ഗ്രാമത്തിൽനിന്ന്, ഉച്ചത്തിൽ വച്ചിരിക്കുന്ന തമിഴ് പാട്ടു കേൾക്കാം. ഒരു മലയിൽനിന്ന് അടുത്തതിലേക്ക് എത്ര ദൂരമുണ്ടാകും?
കട്‌ലയെ ഗ്രിൽ ചെയ്യാനുള്ള ഒരുക്കം തുടങ്ങി. ഷെഫുമാർ പാക്കറ്റിൽ കരുതിയ ചാർക്കോൾ ഗ്രില്ലിനു മുകളിൽ നിരത്തി തീ പിടിപ്പിച്ചു. ട്രക്കിങ്ങിനൊക്കെ പോകുമ്പോള്‍ പരീക്ഷിക്കാവുന്ന ഒരു വെറൈറ്റി ഫിഷ് ബാർബിക്യൂ. നാവിൽ വെള്ളം നിറയ്ക്കുന്ന രുചിക്കാഴ്ച ഒരുക്കുന്നത് ഷെഫ് സിനോയിയും ഷെഫ് ഷിബിനും ചേർന്നാണ്. കനലിൽ വെന്തു പാകമായ കട്‌ലയുടെ മസാലമണം കാറ്റിനൊപ്പം ഈ മലയിൽനിന്ന് എത്ര ദൂരം പോയെന്ന് അറിയില്ല. ചൂടോടെ ഒരു കഷണം അടർത്തിയെടുത്തു നാവിൽവച്ചപ്പോൾ അസാധ്യ രുചി.
ആ രുചിക്കൂട്ട് ഒന്നു പരീക്ഷിച്ചോളൂ...
- ഫിഷ് ബാർബിക്യൂ
- ചേരുവകൾ
- മീൻ
- ഉപ്പ് – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി– 1/2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളക് പൊടിച്ചത് – 2 ടീസ്പൂൺ
- വാളൻപുളി പേസ്റ്റ് – 2 ടീസ്പൂൺ
- ഓയിൽ – 3 ടേബിൾ സ്പൂൺ
- ചെറിയുള്ളി – 6, 7 എണ്ണം
- കാന്താരി മുളക് – 10 എണ്ണം
- കറിവേപ്പില
തയാറാക്കുന്ന വിധം
ആദ്യം മീൻ വൃത്തിയാക്കി മാരിനേറ്റ് ചെയ്യാം. അതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപൊടി, മൂന്ന് ടീസ്പൂൺ കശ്മീരി മുളകു പൊടി, ഒരു ടീസ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, രണ്ട് ടീസ്പൂൺ കുരുമുളക് പൊടിച്ചത്, രണ്ട് ടീസ്പൂൺ വാളൻപുളി പേസ്റ്റ്, മൂന്ന് ടേബിൾ സ്പൂൺ ഓയിൽ എന്നിവ എടുക്കുക. ഇതിലേക്ക് കുറച്ച് ചെറിയുള്ളി (6–7 എണ്ണം), കാന്താരി മുളക് (10 എണ്ണം), കറിവേപ്പില എന്നിവ നന്നായി ചതച്ചെടുത്തതു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കഴുകി വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് ഈ മിക്സ് പുരട്ടിയ ശേഷം ഒരു നാരങ്ങ വട്ടത്തിൽ മുറിച്ച് മീനിന്റെ വരഞ്ഞു വച്ചിരിക്കുന്ന ഓരോ ഭാഗങ്ങളിലായി വയ്ക്കുക. ഇനി ഇത് അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക. ശേഷം ചെറിയ ചൂടിൽ ഗ്രിൽ ചെയ്തെടുക്കുക. ഗ്രിൽ ചെയ്യുമ്പോൾ മീനിന്റെ മുകളിൽ രണ്ടു വശത്തും കുറച്ച് ഓയിൽ പുരട്ടി കൊടുക്കണം.
Content Summary : Kanthari fish grill – Check out this smoky & spicy catla recipe.