ഗംഭീരരുചിയിൽ ഗ്രിൽഡ് ചിക്കന്, വിഡിയോ
ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ ലെഗ് പീസ് – 2 എണ്ണം വാളൻ പുളി പിഴിഞ്ഞത് – 2

ബാർബിക്യൂ ടാമറിൻഡ് ചിക്കൻ, ഭക്ഷണപ്രേമികളുടെ മനസ്സുനിറയ്ക്കും വിഭവം. വാളൻ പുളി പിഴിഞ്ഞതു ചേർത്താണു മാരിനേഷനുവേണ്ട മസാലക്കൂട്ട് ഒരുക്കുന്നത്. ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ് മനോരമ ഓൺലൈൻ പാചകത്തിനു വേണ്ടി ഈ വിഭവം തയാറാക്കുന്നത്.
ചേരുവകൾ
- ചിക്കൻ ലെഗ് പീസ് – 2 എണ്ണം
- വാളൻ പുളി പിഴിഞ്ഞത് – 2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കശ്മീരി മുളകു പൊടി – 1 ടീസ്പൂൺ
- കുരുമുളക് പൊടിച്ചത് –1 ടീസ്പൂൺ
- മുളകുപൊടിച്ചത് – 1/2 ടീസ്പൂൺ
- കൊത്തമല്ലി പൊടിച്ചത് – 1/2 ടീസ്പൂൺ
- ഗരംമസാല – 1/4 ടീസ്പൂൺ
- കസൂരിമേത്തി – 1/4 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- ബ്ലാക് സോൾട്ട് – 1 നുള്ള്
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- തൈര് – 3 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് – 2 ടീസ്പൂണ്‍
- ഓയിൽ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു രണ്ടു ടീസ്പൂൺ വാളൻപുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകു പൊടിച്ചത്, അര ടീസ്പൂൺ മുളകുപൊടി (വറ്റൽ മുളകു വറുത്തു പൊടിച്ചത്), അര ടീസ്പൂൺ കൊത്തമല്ലിപ്പൊടി (വറുത്ത ശേഷം പൊടിച്ചത്), കാൽ ടീസ്പൂൺ ഗരംമസാല, കാൽ ടീസ്പൂൺ കസൂരി മേത്തി, ഒരു ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ബ്ലാക് സോൾട്ട്, ഒരു ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മൂന്നു ടീ സ്പൂൺ തൈര്, രണ്ടു ടീസ്പൂൺ മല്ലിയില അരിഞ്ഞത്, ഒരു ടീസ്പൂൺ ഓയില്‍ എന്നിവ എടുത്ത് ഇവയെല്ലാം കൂടി നന്നായി യോജിപ്പിക്കുക.
ഈ മിക്സ് ചിക്കൻ കഷ്ണങ്ങളിലേക്കു നന്നായി പുരട്ടി മിനിമം അര മണിക്കൂർ നേരം ഫ്രിജിൽ വയ്ക്കുക (തലേ ദിവസം ചിക്കൻ മാരിനേറ്റ് ചെയ്തു വച്ച് പിറ്റേ ദിവസം എടുത്താൽ ചിക്കൻ നല്ല സോഫ്റ്റായിരിക്കും). അരമണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ രണ്ടു വശവും ഗ്രിൽ ചെയ്തെടുക്കുക. വളരെ ഈസിയായി ബിബിക്യൂ ടാമറിൻഡ് ചിക്കൻ റെഡി.
Content Summary : Check out this smoky & spicy Grilled Chicken.