ഗ്രിൽഡ് ബട്ടർഫ്ലൈ പ്രോൺസ്, കൊതിപ്പിക്കും രുചി; വിഡിയോ
ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ട്. പ്രോൺസിനെ നെടുകെ മുറിച്ച് ഇന്റസ്റ്റൈൻ കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്. ചേരുവകൾ ടൈഗർ

ഏറ്റവും സിംപിളായി അധികം സമയമെടുക്കാതെ പെട്ടെന്നു കുക്ക് ചെയ്തു കഴിക്കാവുന്ന ഒരു ഐറ്റമാണ് പ്രോൺസ്. ടൈഗർ പ്രോൺസിന്റെ ബട്ടർഫ്ലൈ കട്ടിലാണ് ഇത് തയാറാക്കുന്നത്. പ്രോൺസിനെ നെടുകെ മുറിച്ച്, വൃത്തിയാക്കിയതിനു ശേഷം ഒരു സ്പെഷൽ മസാല പുരട്ടി റെഡിയാക്കുന്നു. ഇതിന്റെ പേരാണ് കാന്താരി ബട്ടർഫ്ലൈ പ്രോൺസ്.
ചേരുവകൾ
ടൈഗർ പ്രോൺസ് – 4 എണ്ണം
കാന്താരി മുളക് – 15
ചെറിയുള്ളി – 3 എണ്ണം
കറിവേപ്പില – 10 എണ്ണം
ഉപ്പ് – 1/2 ടീസ്പൂൺ
ഓയില്‍ – ആവശ്യത്തിന്
കുരുമുളകു പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1/4 ടീസ്പൂൺ
ഓയിൽ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
കാന്താരി മുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവയെല്ലാം കൂടി അരച്ചു പ്രോൺസിലേക്കു തേച്ചു പിടിപ്പിക്കുന്നു. ഇത് തയാറാക്കുന്നതിനായി ആദ്യം മൂന്ന് ചെറിയുള്ളി, പത്ത് കറിവേപ്പില, കാന്താരിമുളക് എന്നിവ ചതച്ചെടുക്കുക.
ഒരു പാത്രത്തിൽ അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ കാശ്മീരി മുളകു പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ഓയിൽ എന്നിവയുടെ കൂടെ ചതച്ചെടുത്ത കാന്താരി, ചെറിയുള്ളി, കറിവേപ്പില മിക്സും അര ടീസ്പൂൺ ഓയിലും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ഈ മിക്സ് പ്രോൺസിലേക്കു നന്നായി തേച്ചു പിടിപ്പിച്ച് അര മണിക്കൂർ / ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം ഇത് ഗ്രില്ലിൽ ബാർബിക്യൂ ചെയ്തെടുക്കുക. 3–5 മിനിറ്റ് വേവിക്കാം. വെന്തു പോയാൽ റബർ പോലെയാകും. ഒന്നു വെന്തു വരുമ്പോൾ പ്രോൺസിന്റെ രണ്ടു വശവും കുറച്ചു എണ്ണയോ നെയ്യോ ബട്ടറോ പുരട്ടിക്കൊടുക്കാം. പ്രോൺസിന്റെ രണ്ടു വശവും കുക്കായതിനുശേഷം ഒരു പ്ലേറ്റിലേക്കു വിളമ്പാം.
Content Summary : Serve hot with your favorite sides. Grilled prawns are delicious with rice, pasta, or vegetables.