ബിരിയാണി ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിക്കനും ബീഫും മട്ടനും മാത്രമല്ല ഫിഷ് ബിരിയാണിയും രുചിപ്രേമികളുടെ ഇടയിൽ ഹിറ്റാണ്. മസാലക്കൂട്ടിൽ വെന്തു വേവുന്ന ബിരിയാണി ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മലബാർ സ്റ്റൈലിൽ ഫിഷ് ബിരിയാണി ഇനി വീട്ടിൽ തയാറാക്കാം. എങ്ങനെയെന്നു നോക്കാം. ചേരുവകൾ; കൈമ റൈസ്: 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിക്കനും ബീഫും മട്ടനും മാത്രമല്ല ഫിഷ് ബിരിയാണിയും രുചിപ്രേമികളുടെ ഇടയിൽ ഹിറ്റാണ്. മസാലക്കൂട്ടിൽ വെന്തു വേവുന്ന ബിരിയാണി ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മലബാർ സ്റ്റൈലിൽ ഫിഷ് ബിരിയാണി ഇനി വീട്ടിൽ തയാറാക്കാം. എങ്ങനെയെന്നു നോക്കാം. 

ADVERTISEMENT

ചേരുവകൾ; 

ADVERTISEMENT

കൈമ റൈസ്: 1 കിലോ 

നെയ്മീൻ: 1 കിലോ 

സവാള: 300 ഗ്രാം 

തക്കാളി:  150 ഗ്രാം 

ADVERTISEMENT

ഇഞ്ചി വെളുത്തുള്ളി  ചതച്ചത്: 75 ഗ്രാം 

പച്ചമുളകു ചതച്ചത്:  50 ഗ്രാം 

സൺഫ്ലവർ ഓയിൽ: 50 മില്ലി 

നെയ്യ്:  70 മില്ലി 

ഉപ്പ്: ആവിശ്യത്തിന് 

മല്ലിപൊടി: 20 ഗ്രാം 

പെരുംജീരകം പൊടി: 20 ഗ്രാം 

മഞ്ഞൾ പൊടി: 5 ഗ്രാം 

തൈര്:  50 മില്ലി 

മല്ലിയില: 10 ഗ്രാം 

പുതിനയില: 10 ഗ്രാം 

വെള്ളം: 1 1/2 ലിറ്റർ 

ഗരം മസാല പൊടി: 10 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം 

മുളകുപൊടി: 10 ഗ്രാം 

മൈദ: 10 ഗ്രാം 

ഗ്രാമ്പു: 10 എണ്ണം 

കറുകപട്ട: 2 എണ്ണം 

കുരുമുളക്: 5 ഗ്രാം 

ബൈലീഫ്:  2 എണ്ണം 

ഏലക്ക: 5 എണ്ണം 

പെരുംജീരകം: 5 ഗ്രാം 

തയാറാക്കുന്ന വിധം 

മൈദ, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മുളകുപ്പൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് ഫിഷ് മാരിനെറ്റ് ചെയ്ത് തവയിൽ ഗ്രിൽ ചെയ്ത് മാറ്റിവയ്ക്കാം. ബിരിയാണി പാത്രത്തിൽ 50 മില്ലി സൺഫ്ലവർ ഓയിൽ ചൂടാക്കി പൊടിക്കാത്ത ഗരം മസാലകളും ഒരു സവാള അരിഞ്ഞതും ഇട്ട് ഇളകി 1 1/2 ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി കഴുകി ഒരു മണിക്കൂർ കുതിർത്ത് വച്ച കൈമ റൈസ് വെള്ളം ഊറ്റിയതിനു ശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ട് വേവിച്ചെടുക്കാം. 

വെള്ളം വറ്റി വരാറാകുമ്പോൾ അടച്ചു വച്ച് 5 മിനിറ്റ് കുക്ക് ചെയ്യാം. പിന്നീട് തീ ഓഫ്‌ ചെയ്ത് 30 മിനിറ്റ് അടച്ചും വയ്ക്കണം. 30 മിനിറ്റ് റൈസ് ആകുന്ന സമയം കൊണ്ട് ഉരുളിയിൽ 50 മില്ലി സൺഫ്ലവർ ഓയിൽ ഒഴിച്ച് കനംകുറച്ച് അരിഞ്ഞെടുത്ത 300 ഗ്രാം സവാള ഇട്ട് വരട്ടി എടുക്കുക.

‌സവാള വഴന്നു വരുമ്പോൾ ചതച്ച് വച്ച ഇഞ്ചിവെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി ഇളക്കി അരിഞ്ഞ തക്കാളിയും പെരുംജീരകവും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഉപ്പും ഇട്ട് നന്നായി ഇളക്കിയെടുക്കാം. ഫ്രൈ ചെയ്ത ഫിഷ് ഇട്ട് 5 മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്തെടുക്കാം. തൈരും, മല്ലിയിലയും പുതിനയിലയും ഇട്ട് നന്നായി മിക്സ്‌ ചെയ്ത്, ദം ചെയ്ത റൈസ് തുറന്ന് മസാലയുടെ മുകളിൽ ഇട്ട് റൈസിന് മുകളിൽ വറുത്ത കശുവണ്ടിയും മുന്തിരിങ്ങയും, ചെറുതായി അരിഞ്ഞ മല്ലിയിലയും, പുതിനയിലയും ചേർത്ത് കവർ ചെയ്ത് 20 മിനിറ്റ് ചെറുതീയിൽ ദം ചെയ്ത് എടുക്കാം. ചമ്മന്തി, നാരങ്ങ അച്ചാർ, സാലഡ് എന്നിവയുടെ കൂടെ രുചിയൂറും ബിരിയാണി വിളമ്പാം.

English Summary: Malabar style Fish Biryani Recipe