ഐ.എം. വിജയന്റെ ഇഷ്ട തട്ടുകട; വെറൈറ്റി കൊത്തു പൊറോട്ടയും കൊത്തു കപ്പയുമാണ് സൂപ്പർ താരങ്ങൾ
കേരളക്കരയുടെ ഫുഡ്ബോൾ നായകനായ ഐഎം വിജയന് തൃശൂർ ടൗണിൽ പ്രിയപ്പെട്ട ഒരു ഫുഡ് സ്പോട്ടുണ്ട്. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലോ റസ്റ്ററന്റോ ഒന്നുമല്ല. ഒരു ചെറിയ തട്ടുകടയാണ്. ലോകമെമ്പാടും ഫാൻസുള്ള വിജയേട്ടൻ തട്ടുകട. ഈ രുചിയിടത്തെ ചില്ലി ചിക്കന്റെയും കൊത്തുപൊറോട്ടയുടേയും ഫാനാണ് താരം. ഇതാണ് ഷാജിയേട്ടന്റെ

കേരളക്കരയുടെ ഫുഡ്ബോൾ നായകനായ ഐഎം വിജയന് തൃശൂർ ടൗണിൽ പ്രിയപ്പെട്ട ഒരു ഫുഡ് സ്പോട്ടുണ്ട്. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലോ റസ്റ്ററന്റോ ഒന്നുമല്ല. ഒരു ചെറിയ തട്ടുകടയാണ്. ലോകമെമ്പാടും ഫാൻസുള്ള വിജയേട്ടൻ തട്ടുകട. ഈ രുചിയിടത്തെ ചില്ലി ചിക്കന്റെയും കൊത്തുപൊറോട്ടയുടേയും ഫാനാണ് താരം. ഇതാണ് ഷാജിയേട്ടന്റെ തട്ടുകട എന്ന് തൃശൂർകാർ സ്നേഹത്തോടെ വിളിക്കുന്ന ഫുഡ് സ്പോട്ട്. തട്ടുകട ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്, അതിനായി മാത്രം ഒരു പ്രത്യേക ഫാൻ ബേസുമുണ്ട്. വൈകുന്നേരങ്ങളിൽ ഒരു പകലിന്റെ ഓട്ടം മുഴുവൻ ഓടിത്തളർന്ന് നിൽക്കുമ്പോൾ നല്ല രുചിയുള്ള ഭക്ഷണം കൺമുന്നിലങ്ങനെ ലൈവായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതു കണ്ടാൽ നിന്ന നിൽപ്പിൽ ഒരു പ്ലേറ്റ് നമ്മളും ഓർഡർ ചെയ്തുപോകും. ആ തട്ടുകടകളുടെ ഒരു വശീകരണം എന്നുപറയുന്നത് അവിടുത്തെ രുചിയൂറും ഫുഡ് ഐറ്റംസ് തന്നെയാണ്.
ഷാജിയേട്ടന്റെ തട്ടുകട പ്രിയപ്പെട്ടതാകുന്നതും ആ വിഭവങ്ങൾ കൊണ്ടുതന്നെ. സ്ഥിരം തട്ടുകടകളിൽ കിട്ടുന്ന ഐറ്റംസ് ഒക്കെ ഇവിടെയുമുണ്ടെങ്കിലും ചില വെറ്റൈറ്റികൾ ഷാജിയേട്ടനും കൂട്ടരും ഭക്ഷണപ്രിയർക്കായി തയാറാക്കുന്നുണ്ട്. അതിലൊന്നാണ് കൊത്തുപൊറോട്ട. ബീഫ് മാത്രമല്ല, മുട്ടയും കടലക്കറിയും പനീറും ചിക്കനുമെല്ലാം ചേർത്ത് ഇവിടെ കൊത്തുപൊറോട്ട തയാറാക്കുന്നുണ്ട്. അതുപോലെ തന്നെ കൊത്തുകപ്പയും ഇവിടുത്തെ മറ്റൊരു രുചിയേറിയ ഡിഷാണ്. കപ്പയും ഈ പറഞ്ഞ എല്ലാം ചേർത്ത് മിക്സ് ചെയ്ത് ഇവിടെ ഉണ്ടാക്കിനൽകുന്നു.
ഈ തട്ടുകടയിലെ മറ്റൊരു സ്റ്റാറാണ് മുട്ടദോശയും വറുത്തരച്ച ചിക്കൻ കറിയും. ഇത് കഴിച്ചവരെല്ലാം പറയുന്നത് അപാര കോമ്പിനേഷനാണെന്നാണ്. ദോശമാവിലേക്ക് മുട്ടയൊഴിച്ച് ചുട്ടെടുത്ത് ലൈവായി പാത്രത്തിലേക്ക് ഇടുന്നു.എന്നിട്ട് കൂട്ടിനായി കുറച്ച് വറുത്തരച്ച ചിക്കൻ കറിയും കൂടി ഒഴിക്കുമ്പോൾ ഉണ്ടല്ലോ.. ഹോ.. മൊരിഞ്ഞ തേങ്ങയുടെ മണമിങ്ങനെ മൂക്കിലേക്ക് അടിച്ചുകയറുമ്പോൾ തന്നെ നമ്മൾ രണ്ട് ദോശ അകത്താക്കിയിട്ടുണ്ടാകും.
ഐ എം വിജയനും ജോ പോൾ അഞ്ചേരിയും മിക്കവാറും ഇവിടെ വന്ന് ആഹാരം കഴിക്കാറുണ്ട്. വിജയേട്ടന്റെ ഇഷ്ടം ചൈനീസ് ഐറ്റംസാണ്. ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, ചില്ലിചിക്കൻ, ചിക്കൻ 65, ചില്ലി ബീഫ്, പോർക്ക് വരട്ടിയത്, ബോട്ടി മസാല, ചിക്കൻ, കറി, പനീർ മസാല… അങ്ങനെ തട്ടുകട ചെറുതാണെങ്കിലും ഇവിടെ വിളമ്പുന്ന ഐറ്റംസിന്റെ ലിസ്റ്റ് ഇത്തിരി വലുതാണ്. തൃശൂർ വടക്കേ സ്റ്റാന്റിന് സമീപത്തായി പ്രവർത്തിക്കുന്ന ഷാജിയേട്ടന്റെ തട്ടുകട വൈകിട്ട് ആറരയോടെ തുറന്നാൽ രാത്രി 12.30 മുതൽ 1 മണിവരെ ഉണ്ടാകും.
English Summary: Eatouts, Shajiyettan thattukada Thrissur