കൊൽക്കത്തയിലെ പ്രശസ്തമായ പീറ്റർ ക്യാറ്റ് റസ്റ്ററന്റ് ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 150 റസ്റ്ററന്റുകളുടെ പട്ടികയിൽ ഇടം നേടി. പ്രശസ്ത ട്രാവൽ ആന്റ് ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലോകത്തിലെ ഏറ്റവും ഐതിഹാസികമായ റസ്റ്ററന്റുകളുടെ ലിസ്റ്റിൽ 1975-ൽ ആരംഭിച്ച പീറ്റർ ക്യാറ്റിനേയും ഉൾപ്പെടുത്തിയത്. നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്തയിലെ പ്രശസ്തമായ പീറ്റർ ക്യാറ്റ് റസ്റ്ററന്റ് ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 150 റസ്റ്ററന്റുകളുടെ പട്ടികയിൽ ഇടം നേടി. പ്രശസ്ത ട്രാവൽ ആന്റ് ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലോകത്തിലെ ഏറ്റവും ഐതിഹാസികമായ റസ്റ്ററന്റുകളുടെ ലിസ്റ്റിൽ 1975-ൽ ആരംഭിച്ച പീറ്റർ ക്യാറ്റിനേയും ഉൾപ്പെടുത്തിയത്.  നമ്മുടെ സ്വന്തം പാരഗൺ ഹോട്ടലും ഇതേ ലിസ്റ്റിൽ ഇടം പിടിച്ചതിന്റെ വാർത്തകൾ നേരത്തെ അറിഞ്ഞിരുന്നു. പീറ്റർ ക്യാറ്റും പാരഗണും കൂടാതെ വേറെ നാല്‍ ഇന്ത്യൻ റസ്റ്ററന്റുകളും ഈ വേൾഡ് ലിസ്റ്റിൽ പേര് ചേർത്തിട്ടുണ്ട്. 

ADVERTISEMENT

കൊൽക്കത്തയുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന പീറ്റർ ക്യാറ്റ് 

ADVERTISEMENT

കേവലം ഭക്ഷണം കഴിക്കാനുള്ള സ്ഥലമായിട്ടല്ല പീറ്റർ ക്യാറ്റ് കൊൽക്കത്തയ്ക്ക്. കൊൽക്കത്തയുടെ അതിപ്രധാനമായ ചരിത്രനിമിഷങ്ങളിലൂടെയും കഥകളിലൂടെയും ഒഴുകിപരക്കുന്ന സുഗന്ധമാണിവിടം. ഐതിഹാസികം എന്ന് വെറുതെ പരാമർശിക്കുന്നതല്ല ഈ റസ്റ്ററന്റിനെ. മ്യൂസിയങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതുപോലെ, സന്ദർശിക്കുന്നതുപോലെ തന്നെ പരിപാലിക്കേണ്ട ഇടങ്ങളാണിവിടം ഒക്കെ. ഭക്ഷണം കഴിക്കാൻ മാത്രമായിട്ടല്ല, ഒരു ഇന്ത്യൻ എന്ന നിലയിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഉൾപ്പെടുത്തേണ്ട ഇടങ്ങളിലൊന്നുകൂടിയാണ് പീറ്റർ ക്യാറ്റ്. 

ADVERTISEMENT

പാരഗണിലെ ബിരിയാണി പോലെയാണ് പീറ്റർ ക്യാറ്റിലെ ചെലോ കബാബ്. നാടൻ രുചിയിൽ തീർത്ത വായിൽ വെള്ളം നിറയ്ക്കുന്ന വിഭവം. 1975-ൽ പീറ്റർ ക്യാറ്റ് പ്രവർത്തനം ആരംഭിക്കുന്നത് തന്നെ ഈ  കബാബിൽ നിന്നുതന്നെയാണ്. പെട്ടെന്ന് തന്നെ കൊൽക്കത്തയുടെ തെരുവുകളിൽ പീറ്റർ ക്യാറ്റിന്റെ വശീകരിക്കുന്ന സുഗന്ധം രവീന്ദ്രസംഗീതം പോലെ പരക്കാൻ തുടങ്ങി. പതിയെ ആ നാട്ടിൽ ചെലോ കബാബ് ആധിപത്യം സ്ഥാപിച്ചു. വർഷങ്ങൾക്കിപ്പുറം മെനുവിൽ മറ്റു പല വിഭവങ്ങളും കൂട്ടിച്ചേർക്കപ്പെട്ടെങ്കിലും ഇന്നും നാനാദിക്കിൽ നിന്നും പീറ്റർ ക്യാറ്റിൽ ആവശ്യക്കാർ എത്തുന്നത് ഈ കൊതിയൂറും കബാബ് കഴിക്കാനാണ്. പരമ്പരാഗതമായി, കബാബ് നാനിന്റെ കൂടെയാണ് കഴിക്കുന്നത്, പക്ഷേ ഇവിടെ ചോറിനൊപ്പമാണ് കബാബ് വിളമ്പുന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ ചോറിന് ഒരു പ്രത്യക സ്ഥാനമുണ്ടല്ലോ. ഒരു ദിവസം മിനിമം 200 പ്ലേറ്റ് കബാബാണ് പീറ്റർ ക്യാറ്റ് തയാറാക്കി ഭക്ഷണപ്രിയർക്ക് നൽകുക. പലപ്പോഴും കബാബ് കഴിക്കുന്നതിനായി റസ്റ്ററന്റിന്റെ മുന്നിൽ കാത്തുനിൽക്കുന്നവരാണ് അധികവും. ഭക്ഷണത്തിന്റെയും റസ്റ്ററന്റുകളുടെയും കാര്യത്തിൽ, കൊൽക്കത്ത വേറിട്ടുനിൽക്കുന്നത് പരാമ്പരാഗതവും പ്രാദേശികവുമായ രുചികളും മുഗൾ രസക്കൂട്ടുകളുമെല്ലാം സമന്വയിച്ചുണ്ടാകുന്ന വിഭവങ്ങളിലൂടെയാണ്. 

English Summary: Peter Cat Kolkata Ranked Amongst 17th 150 Most Legendary Restaurants In The World