കൊച്ചിയിലെ ഈറ്റ് ഔട്ടുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഒപ്പം ഭക്ഷണപ്രിയരുടെ എണ്ണവും. വെറൈറ്റി ഫൂഡ് അന്വേഷിച്ച് നടക്കുന്നവർക്കായി ഓരോ ദിവസവും പുതിയ രുചിയിടങ്ങൾ തുറന്നുകൊണ്ടിരിക്കുന്നു. കീശചോരാതെ രുചിയേറിയ ഭക്ഷണം തിരഞ്ഞുനടക്കുന്ന കൊച്ചിക്കാർക്ക് പുതിയൊരു താവളം, പോഞ്ഞിക്കര കുസിന്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ ഈറ്റ് ഔട്ടുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഒപ്പം ഭക്ഷണപ്രിയരുടെ എണ്ണവും. വെറൈറ്റി ഫൂഡ് അന്വേഷിച്ച് നടക്കുന്നവർക്കായി ഓരോ ദിവസവും പുതിയ രുചിയിടങ്ങൾ തുറന്നുകൊണ്ടിരിക്കുന്നു. കീശചോരാതെ രുചിയേറിയ ഭക്ഷണം തിരഞ്ഞുനടക്കുന്ന കൊച്ചിക്കാർക്ക് പുതിയൊരു താവളം, പോഞ്ഞിക്കര കുസിന്യ. വ്യത്യസ്തതയിലാണ് കാര്യമെങ്കിലും ഉച്ചയ്ക്ക് ഇത്തിരി ചോറുണ്ണണമെങ്കിൽ കൊച്ചിക്കാർക്ക് മീൻ നിർബന്ധമാണ്. ഒരു കഷ്ണം മീൻ വറുത്തതില്ലാതെ ഒരൽപ്പം മീൻ ചാറ് ഒഴിക്കാതെ എങ്ങനെ ഊണ് കഴിയ്ക്കും എന്ന് വിഷമിച്ച് നടക്കുന്നവർക്കായി ചിറ്റൂർ റോഡിലെ പോഞ്ഞിക്കര കുസിന്യയിൽ രുചികരമായ സീഫുഡ് വെറൈറ്റികളാണുള്ളത്.

നാട്ടുരുചികളാണ് ഇവിടെ ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. മുരിങ്ങിയിലയും ചക്കക്കുരു തോരനും, കടച്ചക്ക തോരനും വൻപയർ കുടംപുളിയിട്ട് തേങ്ങയരച്ച കറി, ചീരക്കറിയും പച്ചക്കായ ഒഴിച്ച്ക്കറിയുമൊക്കെയുണ്ട്.

ADVERTISEMENT

വിവിധതരം മീൻ പൊരിച്ചതും, കിളിമീൻ പീരയും ചെമ്മീനും, കക്കയും, ഞണ്ടും, കൂന്തലും അങ്ങനെ കടലിലെയും കായലിലേയും മിക്ക വിഭവങ്ങളും വറുത്തും പൊരിച്ചും കറിവച്ചും പൊള്ളിച്ചുമെല്ലാം മുമ്പിലെത്തിക്കും. സാധാരണ സീഫുഡ് ഐറ്റംസിന് കുറച്ച് വിലകൂടും. എന്നാൽ പോഞ്ഞിക്കര കുസിനയിൽ എല്ലാം മിതമായ നിരക്കിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. 90 രൂപയ്ക്കുള്ള ഉൗണും വിളമ്പുന്നുണ്ട്. തോരനും സാമ്പാറും മീൻചാറും ചെമ്മീൻ ചാറും മോരും പപ്പടവുമൊക്കെയുണ്ട്. മീൻ വിഭവങ്ങൾ സ്പെഷലായി ഒാർഡർ ചെയ്യാവുന്നതുമാണ്. ഇൗ രുചിയിടം തുറന്നിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളുവെങ്കിലും രുചിതേടി നിരവധിപേർ എത്തിച്ചേരാറുണ്ട്.

ADVERTISEMENT

കുസിന്യ എന്നാൽ പോർച്ചുഗീസ് ഭാഷയിൽ കിച്ചൺ എന്നാണ്  അർത്ഥം. എറണാകുളം ചിറ്റൂർ റോഡിലായിട്ടാണ് ഈ സിഫൂഡ് റസ്റ്ററന്റ്. പോർച്ചുഗീസ്, ഡച്ച് രുചികളുടെ ഒരു സമന്വയം ഇവിടെ നമുക്ക് കാണാനാകും. വലിയ മെനുവും കുറഞ്ഞ നിരക്കുമാണ് ഇവരുടെ പ്രധാന സവിശേഷതകളിലൊന്ന്. എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇത്രയധികം മീൻ വിഭവങ്ങൾക്കൊപ്പം അവർ വിളമ്പുന്ന പായസമാണ്. നല്ല ഒന്നാന്തരം അടപ്രഥമനും പപ്പടവും പഴവും ചേർന്നുള്ള ആ കോമ്പിനേഷനും പോഞ്ഞിക്കര കുസിന്യന്റെ മാത്രം പ്രത്യേകതയാണ്. ലൈവായിട്ടാണ് ഇവർ എല്ലാം ഉണ്ടാക്കുന്നതെന്നും എടുത്തുപറയേണ്ട കാര്യമാണ്.  എത്രയൊക്കെ ചിക്കനും മട്ടനും ഇഷ്ടമാണെന്നു പറഞ്ഞാലും ഉച്ചയ്ക്കത്തെ ചോറിനൊപ്പം മീൻ വിഭവങ്ങൾ തേടിപ്പോകുന്ന മലയാളിയ്ക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കാം ഈ റസ്റ്ററന്റ്. 

English Summary: Eatouts Ponjikkara Cozinha in Kochi