ഉച്ചഭക്ഷണത്തിനായോ അല്ലെങ്കിൽ ഒരു ഡിന്നർ ഡേറ്റിനായോ നിങ്ങൾ ഒരു ഹോട്ടലിൽ റിസർവേഷനായി വിളിയ്ക്കുമ്പോൾ അടുത്ത നാലു വർഷത്തേയ്ക്ക് ബുക്കിങ് ഫുൾ ആണെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും. ഞെട്ടുമെന്നുറപ്പ് അല്ലേ.. നാലു മണിക്കൂർ അല്ല നാലുവർഷം. നിങ്ങൾ ഞായറാഴ്ച്ചത്തേയ്ക്കാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഈ അവിശ്വസനീയമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചഭക്ഷണത്തിനായോ അല്ലെങ്കിൽ ഒരു ഡിന്നർ ഡേറ്റിനായോ നിങ്ങൾ ഒരു ഹോട്ടലിൽ റിസർവേഷനായി വിളിയ്ക്കുമ്പോൾ അടുത്ത നാലു വർഷത്തേയ്ക്ക് ബുക്കിങ് ഫുൾ ആണെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും. ഞെട്ടുമെന്നുറപ്പ് അല്ലേ.. നാലു മണിക്കൂർ അല്ല നാലുവർഷം. നിങ്ങൾ ഞായറാഴ്ച്ചത്തേയ്ക്കാണെങ്കിൽ പിന്നെ പറയുകയും വേണ്ട.  ഈ അവിശ്വസനീയമായ "ബുക്ക് ചെയ്യാൻ പ്രയാസമുള്ള" ഹോട്ടൽ യുകെയിലാണ്. സെൻട്രൽ ബ്രിസ്റ്റോളിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ടാവേൺ പബ്ബാണ് ഒരു ടേബിൾ ലഭിക്കാൻ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ റസ്റ്ററന്റ് എന്ന പദവി നേടിയിരിക്കുന്നത്. നിലവിൽ, ഈ ചെറിയ ഹോട്ടലിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഒരു ടേബിൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നാല് വർഷത്തെ റിസർവേഷൻ വെയിറ്റ്‌ലിസ്റ്റ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ADVERTISEMENT

1800 കളുടെ തുടക്കത്തിൽ സഥാപിതമായ ഈ ഐതിഹാസിക ഭക്ഷണശാല ലോകമഹായുദ്ധങ്ങളും നിരവധി സംഭവവികാസങ്ങൾക്കും ചരിത്രനിമിഷങ്ങൾക്കുമെല്ലാം വേദിയായിട്ടുണ്ട്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെയും പ്രിയപ്പെട്ട ഡിന്നർ ഡെസ്റ്റിനേഷൻ കൂടിയാണ് ബാങ്ക് ടാവേൺ. എന്തുകൊണ്ടാണ് ഈ ഹോട്ടൽ ഇത്ര ജനപ്രിയമായതെന്നതിന്റെ കാരണം അവിടുത്തെ മെനു തന്നെയാണ്. മുപ്പതു ദിവസം പ്രായമുള്ള അപൂർവ മാട്ടിറച്ചി, തേനും റോസ്മേരിയും ചേർത്ത് ഫ്രൈ ചെയ്ത ആട്ടിൻകാലും, പന്നിയിറച്ചിയും ഒക്കെയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. 

ADVERTISEMENT

ആദ്യമായി ബാങ്ക് ടാവേൺ സന്ദർശിക്കുന്നവർക്ക് രുചിച്ചുനോക്കാനായി ആപ്പിൾ കോൾസ്‌ലോ, ഗ്രീക്ക് സ്ക്വിഡ് ബോളുകൾ, മസൂർ ഡാൽ പക്കോറകൾ തുടങ്ങി നിരവധി ഓപ്ഷനുകളുണ്ട്. ബാങ്ക് ടവേണിൽ അവാർഡ് നേടിയ ഡിന്നറിനായി ഒരു ടേബിൾ ബുക്ക് ചെയ്യണമെങ്കിൽ നാല് വർഷം കാത്തിരിക്കുന്നത് മൂല്യവത്താണോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച പുഡ്ഡിംഗിനും പോർക്ക് ഗ്രേവിയ്ക്കുമെല്ലാം പലപ്പോഴായി അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുള്ളതിനാൽ ഈ ഹോട്ടലിലെ ഐതിഹാസിക ഞായറാഴ്ച അത്താഴങ്ങളിലൊന്ന് ബുക്ക് ചെയ്ത് കഴിക്കുന്നത് മൂല്യവത്തായ കാര്യം തന്നെയാണ്. ഭക്ഷണശാലയുടെ വെബ്‌സൈറ്റിൽ, ഞായറാഴ്ച അത്താഴത്തിനുള്ള ബുക്കിങ് 'ഭാവിയിൽ' അടച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. പകരം ഭാഗ്യം പരിക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തിരക്കിലാത്ത ഇടദിവസങ്ങളിൽ എപ്പോഴെങ്കിലും വന്നുനോക്കിക്കോളാനും ഹോട്ടൽ അധികൃതർ നിർദ്ദേശിക്കുന്നു. 

English Summary: This Restaurant Has Four-Year Waiting List, Crowned As World’s Hardest Place To Get Dinner Reservation