മധുരക്കള്ളും ചേമ്പും കാച്ചിലും ചേർത്ത പുഴുക്കും തലക്കറിയും; ഇതാണ് ഷാപ്പ്
നല്ല എരിവും പുളിയും ഉപ്പുമൊക്കെ ചേർന്ന ഷാപ്പിലെ വിഭവങ്ങൾ രുചിച്ചിട്ടുണ്ടോ? നാട്ടിൻപുറത്തിന്റെ സ്വാദും അടുക്കള നിറഞ്ഞിരിക്കുന്ന വിഭവങ്ങളും കൂടെ കഴിക്കാൻ നാടൻ പുഴുക്കുകളും ഒരിക്കലൊന്നു പോയി രുചി പിടിച്ചാൽ പിന്നെ ഇടയ്ക്കിടെ പോയി കഴിക്കാൻ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല, അത്രയേറെ വ്യത്യസ്ത വിഭവങ്ങൾ

നല്ല എരിവും പുളിയും ഉപ്പുമൊക്കെ ചേർന്ന ഷാപ്പിലെ വിഭവങ്ങൾ രുചിച്ചിട്ടുണ്ടോ? നാട്ടിൻപുറത്തിന്റെ സ്വാദും അടുക്കള നിറഞ്ഞിരിക്കുന്ന വിഭവങ്ങളും കൂടെ കഴിക്കാൻ നാടൻ പുഴുക്കുകളും ഒരിക്കലൊന്നു പോയി രുചി പിടിച്ചാൽ പിന്നെ ഇടയ്ക്കിടെ പോയി കഴിക്കാൻ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല, അത്രയേറെ വ്യത്യസ്ത വിഭവങ്ങൾ കൊണ്ടാണ് ഓരോ ഷാപ്പും അതിഥികളെ കാത്തിരിക്കുന്നത്. കുട്ടനാടൻ വയലുകൾക്കു നടുവിൽ, കായൽ കാറ്റേറ്റ് നല്ല മധുരക്കള്ളും കൂടെ കഴിക്കാൻ പലതരം മൽസ്യ-മാംസ വിഭവങ്ങളും. ആറ്റുമുഖം ഷാപ്പിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച്, നാവിൽ രുചിയുടെ മേളം തീർക്കുന്ന വിഭവങ്ങൾ കഴിച്ചു വരാം.
കുട്ടനാട്ടിലെ കൈനകരി അടുത്താണ് ആറ്റുമുഖം ഷാപ്പ്. തനി നാടൻ രീതിയിൽ ചേമ്പും കാച്ചിലും വൻപയറും ചേർത്ത് വച്ച പുഴുക്കാണ് ഷാപ്പിലെ എടുത്തു പറയേണ്ടേ ഒരു വിഭവം. കൂടെ കഴിക്കാൻ പലതരത്തിലുള്ള മൽസ്യങ്ങൾ കറി വച്ചതും മീൻ തലക്കറിയുമുണ്ട്. താറാവ് മപ്പാസും ഞണ്ട് റോസ്റ്റും ചെമ്മീനും ബീഫും താറാവ് കറിയും ചിക്കൻ ഉലർത്തിയതും പോർക്കും കൂന്തലും മുയലും കക്കയും കരൾ റോസ്റ്റും പൊടിമീൻ വറുത്തതുമടക്കം എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങൾ. ഒന്നോ രണ്ടോ മീൻ കറികൾ അല്ല, കായൽ മൽസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. വരാലും കാരിയും കൂരിയും അതിൽ ചിലതു മാത്രം. കഴിക്കാനെത്തുന്നവർക്കു നിരത്തി വച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് അന്തം വിട്ട് ആവശ്യമുള്ളത് ഓർഡർ ചെയ്യാം.
നാടൻ വിഭവങ്ങൾ തന്നെയാണ് ആറ്റുമുഖം ഷാപ്പിന്റെ പ്രത്യേകത. ചേമ്പും കാച്ചിലും ഒരുമിച്ചു ചേർത്ത തേങ്ങ ചതച്ചൊതുക്കിയെടുത്ത പുഴുക്ക് മറ്റെവിടെയും കിട്ടാത്ത ഇവിടുത്തെ സ്പെഷൽ വിഭവമാണ്. ഈ പുഴുക്ക് അല്ലാതെ വെവ്വേറെ പുഴുങ്ങിയ ചേമ്പും കാച്ചിലുമൊക്കെ ഷാപ്പിൽ വിളമ്പുന്നുണ്ട്. മീൻ കറിയ്ക്കൊപ്പം ചേർത്ത് കഴിക്കുമ്പോൾ മേല്പറഞ്ഞവയ്ക്കെല്ലാം രുചി അല്പം കൂടും. അവയ്‌ക്കൊപ്പം നല്ല മധുരമുള്ള മുന്തിരി കള്ള് കൂടിയാകുമ്പോൾ പറയുകയും വേണ്ട. വലിയ കൊഞ്ചും തേങ്ങാപാലിന്റെ മധുരത്തിനൊപ്പം ചേരുന്ന താറാവ് മപ്പാസുമൊക്കെ ഒരിക്കലെങ്കിലും കഴിച്ചു നോക്കണമെന്നാണ് ഷാപ്പിലെത്തുന്നവർ ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
കായലിന്റെ കരയിൽ തന്നെ സ്ഥിതി ചെയ്യുന്നത് കൊണ്ട് സുഖകരമായ കാറ്റും ചെറുതണുപ്പുമൊക്കെ ആസ്വദിച്ചു വിഭവങ്ങൾ കഴിക്കാവുന്നതാണ്. കുടുംബങ്ങൾക്ക് വന്നിരുന്നു കഴിക്കാൻ ചെറു ഹട്ടുകളുണ്ട്. പുറത്തെ കാഴ്ചകൾ ആസ്വദിക്കണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. ജീവനുള്ള മീൻ തന്നെ വേണമെന്നുള്ളവർക്ക് പുറത്തെ വഞ്ചിയിൽ നീന്തിത്തുടിക്കുന്ന വരാലും കൂരിയുമൊക്കെ ആവശ്യപ്പെട്ടാൽ മതിയാകും. ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ വറുത്തോ കറിവെച്ചോ വേണമെന്ന് പറഞ്ഞാൽ അങ്ങനെയും ഇവിടെ നിന്നും തയാറാക്കി തരുന്നതാണ്. അടുക്കള നിറയെ വിഭവങ്ങളുമായാണ് ആറ്റുമുഖം ഷാപ്പ് അതിഥികളെ കാത്തിരിക്കുന്നത്. കുടുംബവുമൊന്നിച്ചോ കൂട്ടുകാർക്കൊപ്പമോ രുചികരമായ ഭക്ഷണം ആസ്വദിക്കണമെങ്കിലും മനോഹരമായ നാട്ടുകാഴ്ചകൾ കാണണമെങ്കിലും കുട്ടനാട്ടിലെ ഈ ഷാപ്പ് തിരക്കിയിറങ്ങിയാൽ മതിയാകും.
English Summary: Eatouts Aatumukham Restaurant and Toddy Shop