ചിക്കൻ ബിരിയാണിക്കു 30 രൂപ, മട്ടന് 32 രൂപ; പഴയ വിലവിവര പട്ടിക കണ്ട് കണ്ണ് തള്ളി ഭക്ഷണപ്രേമികൾ
ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ രുചി വിഭവങ്ങളിൽ പ്രധാനിയാണ് ബിരിയാണി. എത്രയോ വർഷങ്ങളായി ആ രുചി റസ്റ്ററന്റുകളിലും നമ്മുടെ അടുക്കളകളിലും വരെ സ്പെഷലായി നിലനിൽക്കുന്നു. മെനു കാർഡിലെ പുതിയ വിഭവങ്ങളിലൂടെ കണ്ണോടിച്ചാലും ഒടുക്കം എത്തി നിൽക്കുക ബിരിയാണിയിൽ ആകുമ്പോൾ തന്നെ ഊഹിക്കാമല്ലോ, എത്രത്തോളമുണ്ട് ചിക്കനും

ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ രുചി വിഭവങ്ങളിൽ പ്രധാനിയാണ് ബിരിയാണി. എത്രയോ വർഷങ്ങളായി ആ രുചി റസ്റ്ററന്റുകളിലും നമ്മുടെ അടുക്കളകളിലും വരെ സ്പെഷലായി നിലനിൽക്കുന്നു. മെനു കാർഡിലെ പുതിയ വിഭവങ്ങളിലൂടെ കണ്ണോടിച്ചാലും ഒടുക്കം എത്തി നിൽക്കുക ബിരിയാണിയിൽ ആകുമ്പോൾ തന്നെ ഊഹിക്കാമല്ലോ, എത്രത്തോളമുണ്ട് ചിക്കനും മട്ടനും ബീഫും ഫിഷും തുടങ്ങി പല തരത്തിൽ മനസ്സിൽ കയറിക്കൂടിയ ഈ സ്വാദിന്റെ സ്വാധീനം. ഇന്ന് ഒരു റസ്റ്ററന്റിൽ ബിരിയാണിയ്ക്ക് ഈടാക്കുന്ന വില 150-200 നു ഇടയിലാണ്. 2001 ൽ അതെത്രയായിരുന്നു എന്ന് ഊഹിക്കാൻ കഴിയുമോ? 1990s കിഡ്സിന്റെ ഗൃഹാതുരത്വ ഓർമകളിലേക്ക് ചേർത്ത് വയ്ക്കാവുന്ന ഒരു ഹോട്ടലിലെ മെനു കാർഡും അതിലെ ബിരിയാണിയുടെ വിലയുമാണ് സോഷ്യൽ ലോകത്തു ഇപ്പോൾ നിറഞ്ഞോടുന്നത്.
ഇൻസ്റ്റഗ്രാമിലാണ് 2001 ലെ ഒരു മെനുകാർഡ് പങ്കുവെയ്ക്കപ്പെട്ടത്. ഇപ്പോഴത്തെ ബിരിയാണിയുടെ വിലയേക്കാളും ആറോ ഏഴോ മടങ്ങ് താഴെയായിരുന്നു അന്ന് അതിലെ പല വിഭവങ്ങളുടെയും വില. ചിക്കൻ ബിരിയാണിയ്ക്ക് 30 ൂപയും മട്ടൻ ബിരിയാണിയ്ക്കു 32 രൂപയും ഈടാക്കിയിരുന്നപ്പോൾ പനീർ ബട്ടർ മസാലയ്ക്ക് 24 രൂപയായിരുന്നു വില. മട്ടന്റെ തന്നെ പല വിഭവങ്ങളുടെയും വില 30 ൽ താഴെയാണ്. റുമാലി റൊട്ടിയ്ക്ക് ഒരു രൂപ 25 പൈസ മാത്രമാണ് ഈടാക്കിയിരുന്നതെന്നു കാണുമ്പോൾ ആർക്കാണ് ആ പഴയകാലത്തിലേയ്ക്ക് മടങ്ങി പോകാൻ തോന്നാത്തത്.
ആ വിലവിവര പട്ടിക ഏറെ അവിശ്വസനീയതയോടെയാണ് സോഷ്യൽ ലോകം സ്വീകരിച്ചതെന്നു കമെന്റുകളിൽ നിന്നും വ്യക്തമാണ്. മനോഹരവും സുന്ദരവുമായ പഴയ ദിനങ്ങൾ എന്ന് ഒരാൾ കമെന്റ് കുറിച്ചപ്പോൾ അക്കാലത്ത് ഈ വില വളരെ കൂടുതലായിരുന്നു എന്നാണ് മറ്റൊരു കുറിപ്പ്. ഏറെ രസകരമായ ഒരു കമെന്റ് ഇപ്രകാരമായിരുന്നു. ഒന്നും തന്നെയും മാറിയിട്ടില്ല, ആ വിലയ്‌ക്കൊപ്പം ഒരു പൂജ്യം കൂടെ ഇന്ന് ചേർക്കപ്പെട്ടു എന്നായിരുന്നു അത്. അന്നത്തെ വിലയ്ക്ക് ഇന്ന് ഒന്നും തന്നെയും വാങ്ങി കഴിക്കാൻ കഴിയുകയില്ലെന്നു ചിലർ എഴുതിയപ്പോൾ ജീവിത ചെലവുകൾ വർധിച്ചതും പണത്തിന്റെ മൂല്യത്തിൽ വന്ന ഇടിവുമൊക്കെയാണ് ഈ ചിത്രത്തിന് താഴെയുള്ള കുറിപ്പുകളിൽ ഏറെയും പറയുന്നത്.