കഴിക്കാൻ ആഗ്രഹിക്കുന്ന ഏതു വിഭവവും ഞൊടിയിടയിൽ മുൻപിലേക്ക് എത്തിച്ചു തരുന്ന റസ്റ്ററന്റുകൾ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. നാടനും കോണ്ടിനെന്റലും അറബിക്കും ചൈനീസുമായിരിക്കും കൂടുതൽ ഭക്ഷ്യശാലയിലെയും പ്രധാന വിഭവങ്ങൾ. എന്നാൽ ഈ രുചി ശാല വ്യത്യസ്തമാകുന്നത് അവിടെ വിളമ്പുന്ന വിഭവങ്ങളുടെ വൈവിധ്യം കൊണ്ടാണ്. നാടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിക്കാൻ ആഗ്രഹിക്കുന്ന ഏതു വിഭവവും ഞൊടിയിടയിൽ മുൻപിലേക്ക് എത്തിച്ചു തരുന്ന റസ്റ്ററന്റുകൾ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. നാടനും കോണ്ടിനെന്റലും അറബിക്കും ചൈനീസുമായിരിക്കും കൂടുതൽ ഭക്ഷ്യശാലയിലെയും പ്രധാന വിഭവങ്ങൾ. എന്നാൽ ഈ രുചി ശാല വ്യത്യസ്തമാകുന്നത് അവിടെ വിളമ്പുന്ന വിഭവങ്ങളുടെ വൈവിധ്യം കൊണ്ടാണ്. നാടൻ വേണമെങ്കിൽ അതും സീഫുഡ് ആവശ്യമുള്ളവർക്ക് മീൻ വിഭവങ്ങളും ചായയ്ക്ക് എണ്ണക്കടികളും തട്ടുകടയിലെ രുചി അറിയണമെന്നുള്ളവർക്കു അതും ലഭിക്കും. കഴിഞ്ഞില്ല, രാജ്യാന്തര വിഭവങ്ങൾ ഷെഫിന്റെ മേൽനോട്ടത്തിൽ തയാറാക്കി നൽകും. വീട്ടിലെ വിഭവങ്ങൾ അതേ രുചിയിൽ വിളമ്പുന്ന ചോറ്റുപാത്രവും പുസ്തക വായനയ്ക്കിടെ ഒരു കാപ്പി കുടിക്കണമെന്നുള്ളവർക്കു ലൈബ്രറി കഫേയും എന്നുതുടങ്ങി നിരവധി ഓപ്ഷനുകൾ ഇവിടെയുണ്ട്. മുംബൈയിലെ തെരുവ് വിഭവങ്ങളിൽ പ്രധാനിയായ ചാട്ടുകളും പഞ്ചാബി ധാബയുമൊക്കെ ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങും. ഏതാണീ റസ്റ്ററന്റ് എന്നല്ലേ? ഈറ്റൊപ്പിയ എന്നാണീ രുചി വൈവിധ്യങ്ങളുടെ ലോകത്തിനു പേര്. കേരളത്തിലെ ഏറ്റവും വലിയ ഫാം റസ്റ്ററന്റ് എന്ന പെരുമയുമായാണ് സ്വാദിന്റെ ഈ കലവറ തുറന്നിരിക്കുന്നത്.

തിരുവല്ല, കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന് സമീപമായാണ് ഈറ്റൊപ്പിയ സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമാരംഭിച്ച് അധികമായിട്ടില്ലാത്തതു കൊണ്ടുതന്നെ മേല്പറഞ്ഞ രുചി വൈവിധ്യങ്ങളിൽ ചിലതെല്ലാം ആരംഭിക്കാൻ പോകുന്നതേയുള്ളൂ. എങ്കിലും മൽസ്യവിഭവങ്ങളും തനി നാടൻ വിഭവങ്ങളും ചെറുകടികളുമൊക്കെ ലഭ്യമാണ്. ഇനിയിപ്പോൾ ഗ്രിൽ ചെയ്തു വിഭവങ്ങൾ കഴിക്കാൻ താല്‍പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. അങ്ങനെ ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാമെന്നുള്ള ഓപ്ഷൻ ആണ് ഈ റസ്റ്ററന്റ് ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കി വച്ചിരിക്കുന്നത്. 

ADVERTISEMENT

രുചിയൊരുക്കുന്നത് ഷെഫ് അരുണ്‍ വിജയൻ

ഈ രുചിയിടത്തിലെ വിഭവങ്ങൾക്ക് വ്യത്യസ്തതയും പുതുമയും സമ്മാനിക്കുന്നതില്‍ പ്രധാനി ഷെഫ് അരുണ്‍ വിജയനാണ്. രുചിയൂറും വിഭവങ്ങളാണ് ഒാരോ ദിവസവും ഇവിടുത്തെ ഹൈലൈറ്റ്. ഷെഫ് അരുണിന്റെ നിർദേശം അനുസരിച്ചാണ് വിഭവങ്ങൾ തയാറാക്കുന്നത്. അസാദ്യ സ്വാദെന്ന് രുചിയറിഞ്ഞവരുടെ സാക്ഷ്യം. വിഭവങ്ങളിൽ വെറൈറ്റി കൊണ്ടുവരിക എന്നതാണ് ഷെഫിന്റെ മറ്റൊരു പ്രത്യേകത. സയറ്റ് നോക്കുന്നവർക്കും പരീക്ഷിക്കാവുന്ന വിഭവങ്ങളും ഈ റസ്റ്ററന്റിലുണ്ട്.

Chef Arun Vijayan
ADVERTISEMENT

രാവിലെ ഏഴു മണി മുതൽ രാത്രി പതിനൊന്നു വരെയാണ് ഭക്ഷണശാലയുടെ പ്രവർത്തനസമയം. ആഴ്‍ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുകയും ചെയ്യും. മൾട്ടി-കൾച്ചറൽ ഫ്യൂഷൻ റെസ്റ്ററന്റ്, അബ്രാമിന്റെ ചായക്കട, നാടൻ ഊണ് വിളമ്പുന്ന ഊട്ടുപുര, മൽസ്യവിഭവങ്ങൾക്കായി ചാകര, കരിക്ക് കുടിക്കണമെന്നുള്ളവർക്കു പഴയ രീതിയിൽ നിർമിച്ചിരിക്കുന്ന ചെറുചായക്കടയിൽ അതാസ്വദിക്കാനുള്ള സൗകര്യം. സ്കൂൾ കാലഘട്ടത്തിന്റെ ഓർമ പുതുക്കാനായി ചോറ്റുപാത്രം, മുംബൈ ചാട്ടുകളുടെ രുചിയറിയാനായി ചാട്ട് വാല ഹട്ട്. അങ്ങനെ നീളുകയാണ് ഈറ്റൊപ്പിയയിലെ വിഭവ വൈവിധ്യം. ഇത്രയേറെ രുചികൾ നിറച്ച ഭക്ഷണശാലകൾ നമ്മുടെ നാട്ടിൽ വളരെ വിരളമാണ്. ഗൃഹാതുരത്വവും ഒപ്പം തന്നെ ആധുനികതയും ഒരുമിച്ചു ചേർത്താണ് ഈറ്റൊപ്പിയയുടെ നിർമാണം. വേറിട്ടൊരു ഡൈനിങ്ങ് അനുഭവം വേണമെന്നുള്ളവർക്ക് മടിക്കാതെ ഈ റെസ്റ്ററന്റിൽ എത്താം. 

English Summary:

Eatouts, Eatopia Restaurant Thiruvalla