വീട്ടിലുണ്ടാക്കിയ കേക്ക് ഇന്ന് സൂപ്പർ സ്റ്റാർ! ഇത് പാലാക്കാരുടെ ആൻസ്
രുചിപ്പെരുമ കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടും പേരുകേട്ട ഒരു ബേക്കറിയുണ്ട് കോട്ടയം ജില്ലയിലെ പാലായിൽ. 37 വർഷം മുൻപ് കോട്ടയംകാരി അന്നമ്മ ജോസഫ് ആരംഭിച്ച ബേക്കറി ഇന്നു പാലാക്കാരുടെ മാത്രമല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്കാകെ പ്രിയപ്പെട്ട വിഭവങ്ങൾ വിളമ്പുന്ന ആൻസ് ബേക്കറിയാണ്. 1984–ൽ

രുചിപ്പെരുമ കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടും പേരുകേട്ട ഒരു ബേക്കറിയുണ്ട് കോട്ടയം ജില്ലയിലെ പാലായിൽ. 37 വർഷം മുൻപ് കോട്ടയംകാരി അന്നമ്മ ജോസഫ് ആരംഭിച്ച ബേക്കറി ഇന്നു പാലാക്കാരുടെ മാത്രമല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്കാകെ പ്രിയപ്പെട്ട വിഭവങ്ങൾ വിളമ്പുന്ന ആൻസ് ബേക്കറിയാണ്. 1984–ൽ വീട്ടിൽ ആദ്യമായി ഒരു കേക്കുണ്ടാക്കിയാണ് അന്നമ്മ തുടങ്ങിയത്. ആ കേക്ക് കഴിച്ചവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞത് അന്നമ്മയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഭർത്താവിന്റെ നിർദ്ദേശപ്രകാരം പിറ്റേ ദിവസവും ഒരു കേക്കുണ്ടാക്കി. അതും വിജയിച്ചതോടെ ആൻസ് എന്ന ബേക്കറി പിറന്നു. പാലായിലെ ഒറ്റമുറിക്കടയിൽ തുടങ്ങി ഇന്ന് ഇരുപതോളം ഔട്‌ലെറ്റുകളുള്ള ആൻസിന്റെ കഥ അന്നമ്മ ജോസഫ് തന്നെ പറയുന്നു.
‘‘ഇന്ന് കാണുന്ന നിലയിലേക്കെത്താൻ ഒരുപാട് നാളത്തെ അധ്വാനം വേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവർ എങ്ങനെ കച്ചവടം നടത്തുന്നു എന്നു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ഉണ്ടാക്കുന്ന പലഹാരങ്ങൾ മികച്ചതായിരിക്കണം എന്നെനിക്കു നിർബന്ധമുണ്ട്. അതുകൊണ്ട് ഗുണമേൻമയിൽ ഒരു വിട്ടുവീഴ്ചയും വരുത്താൻ ഞാൻ തയാറല്ല. ആദ്യമായി ബേക്കറി തുടങ്ങിയപ്പോൾ ഒരാൾ മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. ഇന്നു 150–ൽ അധികം ജോലിക്കാരുണ്ട് എങ്കിലും ഞാൻ തന്നെയാണ് എല്ലാ കേക്കുകളും മിക്സ് ചെയ്യുന്നത്. ക്വാളിറ്റി ഉറപ്പു വരുത്തുന്നതോടൊപ്പം എന്റെ റെസിപ്പി പുറത്തു പോകാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. ആൻസ് എന്ന പേരിട്ടത് എന്റെ ഭർത്താവാണ്. അന്നമ്മ എന്ന പേരിൽ നിന്ന് ആൻസിലേക്കെത്തുകയായിരുന്നു. ആൻസ് എന്നത് ഒരു ഇന്റർനാഷനൽ നെയിം ആയതുകൊണ്ട് കൂടുതൽ ആളുകൾ ശ്രദ്ധിച്ചു.’’
ആൻസിന്റെ ഈ വളർച്ചയ്ക്കു കാരണം അന്നമ്മ ജോസഫിന്റെ അതിരില്ലാത്ത യാത്രകൾ തന്നെയാണ്. ഏതൊരു നാട്ടിൽ പോയാലും അവിടുത്തെ വിഭവങ്ങൾ രുചിക്കുന്നതിനോടൊപ്പം അതിന്റെ റെസിപ്പി ശേഖരിക്കുക കൂടി ചെയ്യുമായിരുന്നു. ആ റെസിപ്പി സ്വന്തം രീതിയിൽ മാറ്റം വരുത്തി ജനങ്ങള്‍ക്കു നൽകിയതോടെ കോട്ടയംകാർക്ക് ആൻസ് എന്നത് രുചിയുടെ പര്യായമായി മാറി. ഒരുപാട് വിദേശ വിഭവങ്ങൾ ഈ ബേക്കറിയിലുണ്ട്. അവയെല്ലാം പല നാടുകളിൽ നിന്നും അന്നമ്മ യാത്രചെയ്ത് നേടിയെടുത്തവയാണ്. സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം അവിടത്തെ പാചക പുസ്തകങ്ങൾ വാങ്ങാനും ഈ പാലാക്കാരി മറക്കാറില്ല. അങ്ങനെയൊരു വലിയ ലൈബ്രറി തന്നെ അന്നമ്മ ജോസഫിനു സ്വന്തമാണ്.
കേക്കുകൾ തന്നെയാണ് ആൻസിലെ ആകർഷണം
കേക്കുകൾ തന്നെയാണ് ആൻസിലെ പ്രധാന ആകർഷണം. സാധരണ പ്ലം കേക്കുകളിൽ തുടങ്ങി ആൻസിൽ മാത്രം ലഭിക്കുന്ന നിരവധി വിദേശ കേക്കുകളുമുണ്ട്. എല്ലാ കേക്കുകളുടെയും പ്രീ മിക്സുകൾ ലഭിക്കുമെങ്കിലും അവ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ലാത്തതിനാൽ കേക്കുകളുടെ മിക്സും സ്പഞ്ചും ഇവിടെ തയാറാക്കുകയാണ്. എല്ലാ വർഷവും ഒരു പുതിയ വിഭവം ആൻസിന്റേതായി പുറത്തിറങ്ങാറുണ്ട്. ഇത്തവണ അതൊരു കേക്കാണ്. പ്രീമിയം ക്വാളിറ്റിയിലുള്ള ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ചു നിർമിച്ച നോർമണ്ടി എന്ന കേക്ക് ആൻസ് ബേക്കറിയിൽ വിൽപനയ്ക്കെത്തിയുട്ടുണ്ട്.
ഒരുപാട് എണ്ണം വിറ്റു എന്നതിലുപരി ആളുകൾക്കു നൽകുന്ന ഉൽപന്നങ്ങൾക്കു മികച്ച ഗുണനിലവാരമുണ്ടായിരിക്കണം എന്നതാണ് അന്നമ്മയുടെ പക്ഷം. ആ ഗുണമേൻമ നിലനിർത്താൻ കഴിഞ്ഞതു കൊണ്ടാണ് ആൻസ് ബേക്കറിക്ക് ഇത്രയും ആരാധകരുണ്ടായതും. കേരളത്തിനു പുറമേ, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും ആൻസിന്റെ കേക്കുകൾ എത്തുന്നുണ്ട്. ഇവിടെ നിന്നു വിദേശത്തേക്കു പോകുന്നവർ ആൻസിലെ മധുരവും പലഹാരങ്ങളും കൂടെക്കൂട്ടാൻ മറക്കാറില്ല.