ഈ പരീക്ഷണം വേണമായിരുന്നോ? മീൻ നിറച്ച കറുത്ത പാനിപൂരി!
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ട്രീറ്റ്ഫുഡ് ആണ് പാനിപൂരി. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പരീക്ഷണങ്ങളും പാനിപൂരിയില്‍ നടക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ട്യൂണ മത്സ്യം നിറച്ച പാനിപൂരിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇന്ത്യയില്‍ അല്ല ഈ പരീക്ഷണം. അങ്ങ് കാനഡയിലാണ്. ഒന്റാരിയോയിലുള്ള

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ട്രീറ്റ്ഫുഡ് ആണ് പാനിപൂരി. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പരീക്ഷണങ്ങളും പാനിപൂരിയില്‍ നടക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ട്യൂണ മത്സ്യം നിറച്ച പാനിപൂരിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഇന്ത്യയില്‍ അല്ല ഈ പരീക്ഷണം. അങ്ങ് കാനഡയിലാണ്. ഒന്റാരിയോയിലുള്ള കറിയിഷ് ടാവേണ്‍ എന്ന റസ്‌റ്റോറന്‍റിലാണ് ഈ വിഭവം ഉള്ളത്. ഇവര്‍ തന്നെയാണ് ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇവിടുത്തെ ബെസ്റ്റ് സെല്ലര്‍ വിഭവം കൂടിയാണ് ഇത്. കൈകൊണ്ടു നിര്‍മിച്ച കറുത്ത നിറത്തിലുള്ള പൂരികളാണ് ഇവിടെ ഉപയോഗിക്കുന്നത്. പൂരി ഉണ്ടാക്കുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. വിളമ്പുന്നതിന് മുമ്പ് ഓരോ പൂരിയിലും ട്യൂണയും പാനിയും നിറയ്ക്കുന്നു.
ഇവ ഒറ്റയടിക്ക് വായിലിട്ടു കഴിക്കണം എന്നും ഇവര്‍ പറയുന്നുണ്ട്. ഈ രസകരമായ പൂരി വിഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകള്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിലുള്ള സമാനമായ ഒരു വിഭവത്തെക്കുറിച്ച് ഒരാള്‍ എഴുതി, ബംഗ്ലാദേശില്‍ BRAC ആരോങ്ങിൻ്റെ ടെറാക്കോട്ട ടെയിൽസ് എന്ന ഒരു റെസ്റ്റോറൻ്റുണ്ട്, അവിടെ അവർ പാനിപൂരിയുടെ ബംഗാളി പതിപ്പായ പുച്ക വിളമ്പുന്നത് സാൽമണ്‍, ഞണ്ട് തുടഗിയ ഫില്ലിംഗുകള്‍ക്കൊപ്പമാണ് എന്ന് ഇയാള്‍ കമന്‍റില്‍ പറയുന്നു.
പാനി പൂരിയുടെ പല വെര്‍ഷനുകളും മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ഇതേപോലെ വൈറല്‍ ആയിട്ടുണ്ട്. പാനി പൂരി കേക്ക്, മാഗി പാനി പൂരി, എഗ്ഗ് പാനി പൂരി, മാംഗോ പാനി പൂരി, മാസ പാനിപൂരി എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു.