നവീനം, രുചികരം; കാലിഫോർണിയയിലെ ഈ പുതിയ രുചിയിടങ്ങൾ
പഴയതുമായ രുചിയിടങ്ങൾ നമ്മൾ തേടിച്ചെല്ലും. അത്തരത്തിൽ കാലിഫോർണിയയിലെ ഏറ്റവും പുതിയ രുചിയിടങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണിവിടെ. പ്രാദേശിക ചേരുവകൾ ആഗോളതലത്തിലുള്ള രുചിയായി മാറുന്ന ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടങ്ങൾ. നൂതനമായ കോക്ടെയിൽ പ്രോഗ്രാമുമായി ഇന്ത്യൻ ബന്ധമുള്ള പിപ്പൽ സാൻ

പഴയതുമായ രുചിയിടങ്ങൾ നമ്മൾ തേടിച്ചെല്ലും. അത്തരത്തിൽ കാലിഫോർണിയയിലെ ഏറ്റവും പുതിയ രുചിയിടങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണിവിടെ. പ്രാദേശിക ചേരുവകൾ ആഗോളതലത്തിലുള്ള രുചിയായി മാറുന്ന ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടങ്ങൾ.
നൂതനമായ കോക്ടെയിൽ പ്രോഗ്രാമുമായി ഇന്ത്യൻ ബന്ധമുള്ള പിപ്പൽ
സാൻ ഫ്രാൻസിസ്കോയിലെ പ്രധാനപ്പെട്ട ഇന്ത്യൻ റസ്റ്റോറന്റുകളിൽ ഒന്നാണ് പിപ്പൽ. ഇവരുടെ ക്രിയേറ്റീവ് ലീഡർ ആയ ഇസ്ലെർ തോമസിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ പൈതൃകം പറയുന്ന ഏറ്റവും നവീനവും രുചികരവുമായ കോക് ടെയിൽ പ്രോഗ്രാം.
ഇവരുടെ മെനുവിലെ ഓരോ കോക് ടെയിലും ഇന്ത്യയിലെ ഓരോ പൈതൃക കേന്ദ്രത്തിനും ആദരം അർപ്പിക്കുന്ന വിധത്തിലാണ്. ആ പൈതൃക കേന്ദ്രവുമായി ബന്ധപ്പെട്ട രുചിയായിരിക്കും ആ കോക്ടെയിലിനും.
ലോസ് ആഞ്ചലസിൽ അടുത്തിടെ തുറന്ന ഷോർ
രണ്ടുതവണ മിഷേലിൻ അംഗീകാരം ലഭിച്ച റസ്റ്റോറന്റിന്റെ ടീം ആണ് ഷോർ. അവരുടെ രണ്ടാമത്തെ റസ്റ്റോറന്റ് ലോസ് ആഞ്ചലസിന്റെ അടുത്ത് ഹവായിയൻ ഗാർഡൻസിലാണ് തുറന്നിരിക്കുന്നത്. ഷെഫ് ഇമ്രാൻ അലി മൂഖിയുടെ നേതൃത്വത്തിലാണ് ഷോർ. പടിഞ്ഞാറൻ പാചകരീതിയാണ് ഇമ്രാൻ പിന്തുടരുന്നത്. അഫ്ഘാനിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ രുചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണം 100 ശതമാനം ഹലാൽ ചേരുവകൾ ചേർത്താണ് ഉണ്ടാക്കുന്നത്. ഹലാൽ, നോൺ ആൽക്കഹോളിക് പാരമ്പര്യവുമായി ചേർന്നു നിൽക്കുന്ന കോക് ടെയിലുകളും ഷോറിന്റെ പ്രത്യേകതയാണ്.
ഇന്ത്യൻ പാചകരീതിയുമായി ബാർ ബാർ
ജെയിംസ് ബെയർഡ് ഫൌണ്ടേഷൻ സെമി ഫൈനലിസ്റ്റ് നോമിനിയായ ഷെഫ് സുജൻ സർകാർ ലോസ് ആഞ്ചലസിലെ ഡൌൺടൌണിൽ ആരംഭിച്ച പുതിയ റസ്റ്റോറന്റാണ് ബാർ ബാർ. ഇന്ത്യൻ പാചകരീതിയുടെ രുചികളാണ് ഇവിടെ ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്. അതിഥികൾക്ക് രാത്രിയിലെ രുചികരമായ ഭക്ഷണം ആസ്വദിക്കാം. അല്ലെങ്കിൽ സൺഡേ ബോളിവുഡ് ബ്രഞ്ചിനായി റസ്റ്റോറന്റിലേക്ക് വരാം. ലൈവ് ഡിജെയും നൃത്തം ചെയ്യാനുള്ള അവസരവും ഭക്ഷണപ്രേമികൾക്കായി ബാർ ബാർ ഒരുക്കിയിരിക്കുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക ബാർ ബാർ സമയവും ബോളിവുഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കോക് ടെയിലുകളും ഉണ്ട്.