കള്ള് മാത്രമല്ല ഭായി, ഇവിടുത്തെ വിഭവങ്ങൾ തനി നാടൻ തന്നെ! ഷാപ്പ് രുചി
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ മാത്രമല്ല നാവിനെ ത്രസിപ്പിക്കുന്ന തനിനാടൻ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാം.
രുചിമുകുളങ്ങളെ സ്വാദിന്റെ ലഹരിയിലാഴ്ത്തുന്ന അടിപൊളി ഷാപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കള്ള് ഷാപ്പിനെ മോടിക്കൂട്ടി ഇന്ന് ഫാമിലി റസ്റ്റന്റായി മുഖം മിനുക്കിയ അനേകം ഷാപ്പുകളുണ്ട്. അതിലൊന്നാണ് കോട്ടയം കുമരകം റൂട്ടിലെ കണ്ണാടിചാലിലുള്ള വയലോരം കള്ള് ഷാപ്പ്. പേരു പോലെ തന്നെ ഷാപ്പിന് ഇരുവശവും വശ്യസുന്ദരമായ കാഴ്ചകളാണ്. റോഡരികിലാണ് ഷാപ്പ് നിലകൊള്ളുന്നതെങ്കിലും പച്ചപ്പണിഞ്ഞ പ്രകൃതിയുടെ കാഴ്ചകളും ആവോളം ആസ്വദിക്കാവുന്നതാണ്.
കള്ള് മാത്രമല്ല ഭായി വിഭവങ്ങൾ തനി നാടൻ തന്നെ!
കള്ള് ഷാപ്പുകളില്‍ കുടുംബവുമായി എത്തുന്നവരാണ് അധികവും. നല്ല രുചിയൂറും ഭക്ഷണം എവിടെ കിട്ടിയാലും എത്ര ദൂരം താണ്ടിയും ആ രുചിയിടത്തേയ്ക്ക് എത്താനും ഭക്ഷണപ്രേമികൾ മടിക്കാറില്ല. വയലോരം കള്ള് ഷാപ്പിൽ തനിനാടൻ വിഭവങ്ങൾ തന്നെയാണ് ഹൈലൈറ്റ്. കപ്പ, അപ്പം, കള്ളപ്പം, ബീഫ്, പോർക്ക്, മുയൽ, ചിക്കൻ, കരിമീൻ, കാരി, വരാൽ, കൊഞ്ച്, ചെമ്മീൻ, ഞണ്ട് റോസ്റ്റ്, പള്ളത്തി, പൊടി മീൻ എന്നു വേണ്ട സകലതും റെഡിയാണ്. ഉച്ചയ്ക്ക് ആവി പറക്കുന്ന ചോറും കറികളുമൊക്കെയുണ്ട്.
ഈ വിഭവങ്ങളൊക്കെയും തനിനാടൻ രുചികൂട്ടിലാണ് തയാറാക്കുന്നതും. ഓർഡർ അനുസരിച്ചുള്ള ചൂടോടെ തീൻമേശയിൽ എത്താൻ ഇത്തിരി കാത്തിരിക്കണം എന്നുമാത്രം. വിഭവങ്ങളൊക്കെയും അപ്പപ്പോൾ തയാറാക്കുന്നവയാണ്. ഇത്തിരി താമസിച്ചാലും രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ആരും തയാറല്ല.
വയലോരം ഷാപ്പിലേക്ക്.....
ഭക്ഷണപ്രേമികളുടെ ആവശ്യാനുസരണം എരിവ് കൂട്ടിയും കുറച്ചും മസാലയുടെ അളവ് കുറച്ചുമൊക്കെ വിഭവങ്ങൾ തയാറാക്കാനും ഷാപ്പിലെ പാചകക്കാർ റെഡിയാണ്. നല്ല ഭക്ഷണം വിളമ്പുക അതും രുചിയോടെ ഭക്ഷണപ്രേമികളുടെ താൽപര്യത്തിനനുസരിച്ച് പാകം ചെയ്യുക ഇതൊക്കെയായാണ് വയലോരം ഷാപ്പിനെ വ്യത്യസ്തമാക്കുന്നത്.
ഷാപ്പിൽ അധികം തിക്കുംതിരക്കും ഇല്ലെങ്കിലും ഓർഡർ അനുസരിച്ച് വിഭവങ്ങൾ പാഴ്സൽ ചെയ്ത് കൊണ്ടുപോകുന്ന സ്ഥിരം കസ്റ്റമേഴ്സും ഇവിടെയുണ്ട്. തിരക്കില്ലാതെ സമാധാനത്തോടെ ഷാപ്പിന്റെ വൈബിൽ രുചിയൂറും ഭക്ഷണം കഴിക്കാൻ മികച്ചയിടമാണ് വയലോരം.
പാചകവും രുചിയും
ഹോംലീ ഫൂഡ് പോലെ ഷാപ്പിലെ വിഭവങ്ങളൊക്കെയും തയാറാക്കുന്നതിന് പാചകക്കാരായി ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. പാചകം വിറകടുപ്പിലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വിറകടുപ്പിൽ വെന്തുവേകുന്ന ബീഫിനും ചിക്കനും മറ്റും വിഭവങ്ങൾക്കുമൊക്കെ സ്വദേറും.
ഫ്രെഷായ മീനും ഇറച്ചിയുമാണ് എടുത്തു പറയേണ്ട കാര്യം, കൃത്രിമ നിറങ്ങളൊന്നും ചേർക്കാതെ സ്വന്തമായി തയാറാക്കുന്ന മസാലയും ഇതിനൊപ്പം പാചകക്കാരുടെ പൊടികൈകളും ചേർത്ത് പാകം ചെയ്യുന്ന വിഭവങ്ങൾക്ക് ആരാധകരും ഏറെയുണ്ട്.
ഷാപ്പിലെ വിഭവങ്ങൾക്ക് അധിക വിലയെന്ന് ആരും പറയില്ല. കരിമീൻ അടക്കമുള്ളവ തൂക്കം അനുസരിച്ചാണ് വില ഈടാക്കുന്നത്. ഭക്ഷണപ്രേമികളുടെ ആവശ്യം അനുസരിച്ചുള്ളവ തിരഞ്ഞെടുക്കുവാനുള്ള അവസരവുണ്ട്.
കൂടാതെ തയാറാക്കിയ കറികൾക്കും മറ്റും എന്തെങ്കിലും അരുചി അനുഭവപ്പെട്ടാൽ നേരിട്ട് പറയാനും അത് വേണ്ടവിധം പരിഹരിക്കാനും ഷാപ്പിലെ അധികൃതർ ഒരുക്കമാണ്. വയലോരം ഷാപ്പിലെത്തിയാൽ ഫ്രെഷായി മീനും ഇറച്ചിയും രുചിയോടെ കഴിക്കാം. കുടുംബമായി എത്തിച്ചേരാൻ മികച്ചയിടമാണ്.
9961355597