കാൻസർ രോഗികൾക്ക് കൈത്താങ്ങുമായി കൊച്ചിയിലെ ഈ ബേക്കറി; ഡച്ച് രുചികള്‍ ആസ്വദിക്കാം
ഭക്ഷണത്തിന് അതിരുകളോ ഭാഷയോ വര്‍ണമോ ഇല്ല. രുചിയൂറുന്ന ഭക്ഷണം വരുന്നത് ഏതു രാജ്യത്ത് നിന്നായാലും നമ്മള്‍ കഴിച്ചിരിക്കും! ഡച്ച് രുചികള്‍ ആസ്വദിക്കാന്‍ എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ? അതിന് നെതര്‍ലന്‍ഡ്‌സില്‍ പോകേണ്ട കാര്യമൊന്നുമില്ല. ഇങ്ങ് കൊച്ചിയിലുണ്ട് ഡച്ച് രുചികള്‍ വിളമ്പുന്ന ഒരു അടിപൊളി

ഭക്ഷണത്തിന് അതിരുകളോ ഭാഷയോ വര്‍ണമോ ഇല്ല. രുചിയൂറുന്ന ഭക്ഷണം വരുന്നത് ഏതു രാജ്യത്ത് നിന്നായാലും നമ്മള്‍ കഴിച്ചിരിക്കും! ഡച്ച് രുചികള്‍ ആസ്വദിക്കാന്‍ എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ? അതിന് നെതര്‍ലന്‍ഡ്‌സില്‍ പോകേണ്ട കാര്യമൊന്നുമില്ല. ഇങ്ങ് കൊച്ചിയിലുണ്ട് ഡച്ച് രുചികള്‍ വിളമ്പുന്ന ഒരു അടിപൊളി സ്ഥലം! വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം പോയി അല്‍പ്പം മധുരം നുണയാനും കഥ പറഞ്ഞിരിക്കാനുമൊക്കെ അടിപൊളി വൈബുള്ള സെറ നോയ ബേക്കറി കൊച്ചിക്കാരുടെ സ്വകാര്യ അഭിമാനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
ഒന്നാം വാർഷികം ആഘോഷിക്കുന്ന സെറ നോയ കാൻസർ രോഗികൾക്ക് കൈതാങ്ങായി എത്തിയിരിക്കുകയാണ്. സെറയുടെ ഭർത്താവ് വിബിന്‍റെ സ്മരണാര്‍ത്ഥം ഒക്ടോബര്‍ പതിനഞ്ചിന് സ്പെഷല്‍ ബേക്ക് സെയില്‍ നടത്തുകയാണ്. ആ ദിവസത്തെ വരുമാനത്തിന്‍റെ 50 ശതമാനം കാന്‍സര്‍ രോഗികള്‍ക്കായി സംഭാവന ചെയ്യും.
കച്ചേരിപ്പടിയിലെ 'ദി ക്രോഫ്റ്റിൽ' സ്ഥിതി ചെയ്യുന്ന ആർട്ടിസനൽ ബേക്കറിയാണ് സെറ നോയ. ഡച്ചുകാരുടെ പ്രിയപ്പെട്ട പലഹാരങ്ങള്‍ രുചിക്കാന്‍ മലയാളികള്‍ക്ക് കൂടി അവസരമൊരുക്കുക എന്ന സ്വപ്നവുമായി നെതര്‍ലന്‍ഡ്‌സുകാരിയായ സാറ ലിസയും മലയാളിയായ വിബിന്‍ വര്‍ഗീസും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ സംരംഭം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കൊച്ചിയുടെ മുത്തായി മാറാന്‍ സെറ നോയക്ക് കഴിഞ്ഞു.
പതിനാറാം വയസ്സ് മുതല്‍ക്കേ ബേക്കിങ് ചെയ്യാനും പേസ്ട്രി ആർട്ട് പഠിക്കാനും തുടങ്ങിയ ആളാണ് സാറ. അങ്ങനെ, 2013 ൽ ഒരു കപ്പലിൽ ഷെഫായി ജോലി ചെയ്യുമ്പോഴാണ് മറൈൻ എഞ്ചിനീയറായിരുന്ന വിബിനെ കണ്ടുമുട്ടിയത്. അവര്‍ പ്രണയത്തിലാവുകയും കേരളത്തില്‍ സ്വന്തമായി ഒരു ബിസിനസ്സ് നടത്താനുള്ള ആഗ്രഹം പങ്കിടുകയും ചെയ്തു.
പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ച ഇരുവര്‍ക്കും ഒരു മകള്‍ പിറന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിന് ഇരുവരും ചേര്‍ന്ന് സെറ നോയ തുറന്നു. അധികം വൈകാതെ കാന്‍സര്‍ ബാധിച്ച് വിബിന്‍ മരണപ്പെട്ടു.
യഥാർഥ ഡച്ച് രീതിയില്‍ തയാറാക്കിയ പലഹാരങ്ങളാണ് ഇവിടെ ലഭിക്കുന്നത്, ആപ്രിക്കോട്ട് ക്രീം നിറച്ച് ഡാർക്ക് ബെൽജിയൻ ചോക്കലേറ്റിൽ മുക്കി ഉണ്ടാക്കുന്ന 'Bokkepootje' കുക്കിയും റാസ്‌ബെറി ജാമും വൈറ്റ് വാനില ബട്ടർക്രീമും കൊണ്ട് നിറച്ച 'Mergpijp' എന്ന മാഴ്‌സിപാൻ പേസ്ട്രിയും നിർബന്ധമായും പരീക്ഷിക്കേണ്ടതാണ്. ബദാം പൊടിച്ചതും മുട്ടയുടെ വെള്ളയും പഞ്ചസാരയും ചേർത്താണ് മാർസിപാൻ ഉണ്ടാക്കുന്നത്. ബദാം പേസ്റ്റും ബട്ടർക്രീം, ഫ്രഷ് സ്‌ട്രോബെറി, വാനില ഗ്ലേസ് എന്നിവയും ചേര്‍ത്ത് ഉണ്ടാക്കുന്ന 'സ്ട്രോബെറി സ്ലോഫ്' എന്ന കേക്ക് ആണ് ഇവിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഒരു വിഭവം. ക്രോസാൻ്റ്‌സ്, ചീസ് കേക്കുകൾ, ചോക്കലേറ്റ് ക്രീം ട്രഫിൾസ്, ബണ്ട് കേക്കുകൾ, മഫിനുകൾ, കാരാമൽ റോണ്ടോ, കറുവപ്പട്ട ബ്രെയ്‌ഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് സ്‌പെഷ്യാലിറ്റികളും ജനപ്രിയമാണ്.
കൃത്രിമ രുചികളോ നിറങ്ങളോ ഉപയോഗിക്കാതെയാണ് ഇവിടുത്തെ വിഭവങ്ങള്‍ തയാറാക്കുന്നത്. ബെല്‍ജിയന്‍ ചോക്ലേറ്റ് ആണ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് എന്നതും രുചി കൂടാന്‍ ഒരു കാരണമാണ്. പലഹാരങ്ങൾക്ക് പുറമേ, പുതുതായി ബേക്ക് ചെയ്ത ബ്രെഡുകളും ചിക്കൻ സാറ്റ് പഫ്‌സ്, സോസേജ് റോളുകൾ, മാഷ്ഡ് ബീഫ് പഫ്‌സ് പോലുള്ള സ്നാക്കുകളുമുണ്ട്.