ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ക്രിസ്മസ് എന്നുവച്ചാല്‍ രുചികളുടെ കാലം കൂടിയാണ്. പ്ലം കേക്കും എഗ്ഗ് നോഗും ജിഞ്ചര്‍ ബ്രെഡും പുഡ്ഡിംഗും ടര്‍ക്കിയുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിഭവങ്ങളില്‍പ്പെടുന്നു. ഇറ്റലിയിലെ ക്രിസ്മസ് വിഭവമാണ് പാനിറ്റോണി(Panettone). പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ക്രിസ്മസ് എന്നുവച്ചാല്‍ രുചികളുടെ കാലം കൂടിയാണ്. പ്ലം കേക്കും എഗ്ഗ് നോഗും ജിഞ്ചര്‍ ബ്രെഡും പുഡ്ഡിംഗും ടര്‍ക്കിയുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിഭവങ്ങളില്‍പ്പെടുന്നു. ഇറ്റലിയിലെ ക്രിസ്മസ് വിഭവമാണ് പാനിറ്റോണി(Panettone). പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന ഒരു ബ്രെഡ്‌ ആണ് ഇത്.

ഇറ്റലിയിലെ മിലാനിൽ നിന്നും വന്നതെന്ന് കരുതപ്പെടുന്ന ഈ യീസ്റ്റ് കേക്ക്, യൂറോപ്പ്, എറിത്രിയ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ ക്രിസ്മസിനും പുതുവർഷത്തിനുമെല്ലാം ധാരാളമായി ഉണ്ടാക്കുന്നു. കൂടാതെ, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇവയുടെ അനേക ഇനം വെറൈറ്റികള്‍ ഉണ്ടാക്കി വില്‍ക്കുന്നു. 

ADVERTISEMENT

സാധാരണയായി സിലിണ്ടര്‍ ആകൃതിയിലാണ് പാനിറ്റോണി ഉണ്ടാക്കുന്നത്. ഇതിന്‍റെ നിര്‍മ്മാണമാകട്ടെ, വളരെ നീണ്ട ഒരു പ്രക്രിയയാണ്. ഉള്ളിലെ പഞ്ഞി പോലെയുള്ള ഭാഗം കിട്ടണമെങ്കില്‍, മാവ് പ്രൂഫിംഗ് എന്ന പ്രക്രിയയിലൂടെ കടന്നു പോകണം, ഇതിനു മാത്രം നിരവധി ദിവസങ്ങൾ എടുക്കും. ഓറഞ്ച്, സിട്രോൺ , നാരക തൊലി എന്നിവയും ഉണക്കമുന്തിരിയും ചിലപ്പോള്‍ ചോക്ലേറ്റും ചേർക്കുന്നു. വെഡ്ജ് ആകൃതിയിൽ, ലംബമായി മുറിച്ച്, ചൂടുള്ള മധുര പാനീയങ്ങൾക്കൊപ്പമോ, അസ്തി അല്ലെങ്കിൽ മോസ്കാറ്റോ ഡി അസ്തി പോലുള്ള മധുരമുള്ള വീഞ്ഞിനൊപ്പമോ ഇത് വിളമ്പുന്നു. ഇറ്റലിയിലെ ചില പ്രദേശങ്ങളിൽ, മുട്ട, മാസ്കാർപോൺ ചീസ്, മധുരമുള്ള മദ്യം എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ക്രീം അൽ മാസ്കാർപോൺ ചേര്‍ത്താണ് ഇത് വിളമ്പുന്നത്.

Image credit: New Africa/Shutterstock

ചാൾസ് അഞ്ചാമൻ്റെ കാലത്ത് പോപ്പുകളുടെയും ചക്രവർത്തിമാരുടെയും സ്വകാര്യ ഷെഫ് ആയിരുന്ന ബാർട്ടലോമിയോ സ്കാപ്പിയുടെ പുസ്തകത്തില്‍ പാനിറ്റോണിയുടെ പാചകക്കുറിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്മസുമായുള്ള പാനിറ്റോണിയുടെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബന്ധം, പതിനെട്ടാം നൂറ്റാണ്ടിലെ ഇല്യൂമിനിസ്റ്റ് പിയട്രോ വെറിയുടെ ഇറ്റാലിയൻ രചനകളിൽ കാണാം . അദ്ദേഹം അതിനെ 'പാൻ ഡി ടൺ' (ലക്ഷ്വറി ബ്രെഡ്) എന്നാണ് വിശേഷിപ്പിക്കുന്നത്.

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പാനിറ്റോണി ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇന്നും ആ പാരമ്പര്യം തുടരുന്നു. ഇറ്റാലിയൻ ഭക്ഷ്യനിർമ്മാണ കമ്പനികള്‍ എല്ലാ ക്രിസ്മസിനും ഏകദേശം 579 ദശലക്ഷം യൂറോ വിലമതിക്കുന്ന പാനിറ്റോണി ഉണ്ടാക്കി വില്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാനിറ്റോണി കഴിക്കുന്ന രാജ്യമാണ് പെറു, ഇവിടെ ഒരാള്‍ ഒരു വര്‍ഷം 1.3 കിലോ പാനിറ്റോണി കഴിക്കുന്നു എന്നാണ് കണക്ക്.

English Summary:

Panettone Italian Christmas Bread