'ഗുണ' കേവിലിരുന്ന് ഭക്ഷണം കഴിക്കണോ? എങ്കിൽ തൃശ്ശൂരിലേക്ക് പോരൂ

യാത്രയ്ക്കിടയിൽ ഭക്ഷണ കഴിക്കണമെന്നു തോന്നിയാൽ വഴിയരികിൽ കാണുന്ന ഏതെങ്കിലും ഒരു ഹോട്ടലിനു മുമ്പിൽ വണ്ടി നിർത്തുന്നവരായിരുന്നു മിക്കവരും. എന്നാൽ, ഇന്നു റിവ്യൂ നോക്കിയാണ് ഹോട്ടലുകളും റസ്റ്ററന്റുകളും തിരഞ്ഞെടുക്കുന്നത്. ഭക്ഷണത്തെപ്പോലെ ഹോട്ടലിന്റെ ‘ആംബിയൻസും’ പ്രധാനമാണെന്ന് ആളുകൾ കരുതുന്നു. അങ്ങനെ

യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ വഴിയരികിൽ കാണുന്ന ഏതെങ്കിലും ഒരു ഹോട്ടലിനു മുമ്പിൽ വണ്ടി നിർത്തുന്നവരായിരുന്നു മിക്കവരും. എന്നാൽ, ഇന്നു റിവ്യൂ നോക്കിയാണ് ഹോട്ടലുകളും റസ്റ്ററന്റുകളും തിരഞ്ഞെടുക്കുന്നത്. ഭക്ഷണത്തെപ്പോലെ ഹോട്ടലിന്റെ ‘ആംബിയൻസും’ പ്രധാനമാണെന്ന് ആളുകൾ കരുതുന്നു. അങ്ങനെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് വിദ്യലോകം റസ്റ്ററന്റ്.
ഒരു അമ്പത് വർഷം പിറകോട്ട് പോയതു പോലെ ഒരു തോന്നലാണ് ഈ റസ്റ്ററൻ്റ് നൽകുന്നത്.
തൃശൂർ - കോഴിക്കോട് റൂട്ടിലെ പെരുമ്പിലാവിലുള്ള ഈ റസ്റ്ററന്റിലെത്തിയാൽ അൻപതു വർഷം പിന്നോട്ടു പോയതുപോലെ തോന്നും. 1970 തീമിലാണ് ഒരുക്കിയ റസ്റ്ററന്റിൽ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്സി’ലെ ഗുണ കേവ് സൃഷ്ടിച്ച് സിനിമാപ്രേമികളെ അമ്പരപ്പിച്ച പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയും റസ്റ്ററന്റ് ഉടമ വിദ്യമണിയും ചേർന്നാണ് വളരെ വ്യത്യസ്തമായ രീതിയിൽ ഈ റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് ആവശ്യത്തിനു സ്ഥലവുമുണ്ട്.
റസ്റ്ററന്റിലേക്കു കയറുമ്പോൾത്തന്നെ കടത്തനാട്ട് മാക്കം എന്ന സിനിമയുടെ പോസ്റ്റർ കാണാം. 1970 ലെ പെരുമ്പിലാവ് ഗ്രാമം ഏകദേശം അതേപോലെ തന്നെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. ഭഗവതി വിലാസം കാപ്പി ക്ലബ്, പലചരക്കു കട, അരകല്ല്, പ്രോഗ്രസീവ് ആർട്സ് ക്ലബ്, ദർശന സ്റ്റുഡിയോ, പോസ്റ്റ് ബോക്സ്, ചെറിയൊരു പാറയും വെള്ളച്ചാട്ടവും, ചെറിയ കുളം, ഇവികെ ഔഷധശാല, തിയറ്റർ, ഭാവന ടെയിലേഴ്സ്, മലഞ്ചരക്ക് വ്യാപാരം, എസ്ആർ സ്റ്റോഴ്സ് തുടങ്ങി അക്കാലത്തിന്റെ പ്രധാന ഓർമകളെല്ലാം ഇവിടെയുണ്ട്. പരമ്പരാഗത വിഭവങ്ങളാണ് പ്രധാനമായും വിളമ്പുന്നത്. ഇവിടെത്തന്നെ തയാറാക്കുന്ന മസാലക്കൂട്ടുകളാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
രുചിയൂറും വിഭവങ്ങൾ
നെയ്ച്ചോറ്, ബീഫ് പള്ളിക്കറി, പാലപ്പം, ഫിഷ് നിർവാണ, പാൽ പത്തിരി തുടങ്ങി വളരെ വ്യത്യസ്തമായ വിഭവങ്ങളാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.