ഇന്ത്യാ സന്ദർശനത്തിന് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിന് ദക്ഷിണേന്ത്യൻ വിഭവ സമൃദ്ധിയിലാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. കേരളാ സ്പെഷൽ മീറ്റ് ഉലർത്തും അടപ്രഥമനും ചൈനീസ് പ്രസിഡന്റ്ന് വേണ്ടി തയാറാക്കിയിട്ടുണ്ട്. മഹാബലിപുരത്തേ അനൗപചാരിക ഉച്ചകോടിയ്ക്ക് കടൽ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ മമല്ലപുരം കടൽ വിഭവങ്ങൾക്ക് ഏറെ പ്രസിദ്ധമാണ്.
ആദ്യ ദിനത്തിലെ ഭക്ഷണത്തിൽ കേരള, ആന്ധ്ര, തമിഴ്നാട് സ്പെഷൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. തഞ്ചാവൂർ ചിക്കൻ കറിയും മലബാർ സ്പെഷൽ കൊഞ്ചു കറിയും ഉൾപ്പെട്ട വിഭവസമൃദ്ധമായിരുന്നു മെനു. ആന്ധ്ര രുചിയിൽ തയാറാക്കിയ മട്ടൺ ബിരിയാണിയും സ്പെഷൽ വിഭവമായിരുന്നു.
തക്കാളി രസം, സാമ്പാർ, കടല കുറുമ എന്നിങ്ങനെ നിരവധി പ്രാദേശിക വിഭവങ്ങൾ ഭക്ഷണമേശയിൽ സ്ഥാനം പിടിച്ചു.
English Summary: Ada pradhaman, Thanjavur chicken curry for Xi Jinping's dinner, Mamallapuram