മുന്തിരി ജ്യൂസിനുണ്ട് മുന്തിയ ഗുണങ്ങൾ
റെഡ് വൈൻ വാഗ്‌ദാനം ചെയ്യുന്ന ആരോഗ്യഘടകങ്ങൾ മുന്തിരി ജ്യൂസ് കുടിച്ചാൽ ലഭിക്കുമോ? സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മറുപടി. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്. മുന്തിരിയുടെ തൊലിക്കും കുരുവിനുമാണ് ഗുണമേറെയുള്ളത്. റെഡ് വൈനിലുള്ള ആന്റിഓക്‌സിഡന്റ് ഘടകങ്ങളിൽ പ്രധാനമായ റെസ്വെററ്റോൾ മുന്തിരി ജ്യൂസിലും ലഭിക്കുമെന്നാണു പുതിയ കണ്ടെത്തൽ. ഇതുവഴി റെഡ് വൈൻ സ്വന്തമാക്കിയ ആരോഗ്യസംരക്ഷണ കവചം മുന്തിരിജ്യൂസ് കഴിക്കുന്നതിലൂടെയും സാധ്യമാകും.
- രക്‌തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്‌ക്കുന്നു.
- ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കുന്നു
- നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ വർധിപ്പിക്കുന്നു.
- ഹൃദയത്തിൽ രക്‌തക്കുഴലുകൾക്കു ക്ഷതമേൽക്കാനുള്ള സാധ്യത ചെറുക്കുന്നു
- ആരോഗ്യകരമായ രക്‌തസമ്മർദം സൂക്ഷിക്കുന്നതിനു സഹായിക്കുന്നു.
മുന്തിരി ചവച്ചുകഴിക്കുന്നതിലൂടെയും ഇതിന്റെ ഗുണങ്ങൾ സ്വന്തമാക്കാമെന്നു ഗവേഷകർ പറയുന്നു. ധാരാളം ഫൈബർ ആഹാരത്തിൽ ഉൾപ്പെടുന്നതിന്റെ ഗുണവും ലഭിക്കും.
English Summary: Grape Juice Benefits