രണ്ടാം ട്വന്റി 20യിൽ വിൻഡീസ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും ഇവിടുത്തെ ഭക്ഷണത്തിൽ മനം നിറഞ്ഞാണ് താരങ്ങൾ മടങ്ങിയത്. ക്യാച്ച് കൈവിട്ടുകളഞ്ഞ് കാണികളുടെ പ്രതിഷേധം ഏറ്റുവാങ്ങിയ ഋഷഭ് പന്തിന്റെ ഇഷ്ടരുചിയെക്കുറിച്ച് റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള  ‘ചുട്ടെടുത്ത വെള്ള ആവോലി തേങ്ങാപ്പാലിൽ വഴിറ്റിയെടുത്തതാണ് പന്തിന് ഏറെ ഇഷ്ടപ്പെട്ടത്. മീൻ കഴിക്കാത്ത ഒരാളായിരുന്നു ഋഷഭ് പന്ത്, ഈ മീൻ രുചി താരത്തിന് വളരെയധികം ഇഷ്ടപ്പെട്ടു.’  വയറും മനസും നിറഞ്ഞ ഋഷഭ് പന്ത് ഇൻസ്റ്റഗ്രമിൽ ഷെഫ് സുരേഷ് പിള്ളയ്ക്കൊപ്പമുള്ള ചിത്രം ‘അതിശയിപ്പിക്കുന്ന ഷെഫ്’ എന്ന കുറിപ്പോടു കൂടി പങ്കുവയ്ക്കുകയും ചെയ്തു. കോവളം റാവിസിലായിരുന്നു  ഇന്ത്യൻ– വിൻഡീസ് ക്രിക്കറ്റ് ടീം താമസിച്ചത്.

കേരള സദ്യയും വെജിറ്റേറിയൻ വിഭവങ്ങളുമാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ കോലിക്കു വേണ്ടി തയാറാക്കിയത്. വീഗനായ കോലിക്ക് ഒർഗാനിക്ക് വിഭവങ്ങൾ ഉൾപ്പെട്ട സദ്യയാണ് തയാറാക്കിയത്. മറ്റ് താരങ്ങൾക്കു വേണ്ടി പലതരത്തിലുള്ള കടൽ വിഭവങ്ങളും തയാറാക്കി.

English Summary: Rishabh Pant favourite food from Kerala