രുചിയിൽ പുതുമയും വൈവിധ്യവും നിറച്ച് മാമ്പള്ളി ബേക്കറി; 5 വ്യത്യസ്ത കേക്ക് രുചികൾ
കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസ് നമുക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. ഇക്കുറിയും വലുപ്പത്തിലും, രുചിയിലും വൈവിധ്യങ്ങള്‍ നിറച്ചാണ് കേക്ക് വിപണി ക്രിസ്മസിനെ സ്വാഗതം ചെയ്യുന്നത്. കേരളത്തിലെ കേക്കിന്റെ പിറവിക്ക് പിന്നില്‍ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കഥയുണ്ട്. ക്രിസ്മസ് കേക്കിന്റെ മധുരമാസ്വദിക്കുമ്പോള്‍ മധുരിക്കുന്ന ചരിത്രവും മനസിലാക്കാം.
1883ൽ ഡിസംബർ 25ന് തലശ്ശേരിയിലെ മമ്പള്ളീസ് റോയൽ ബിസ്‌ക്കറ്റ് ഫാക്‌ടറി ഉടമ ബാപ്പുവാണ് ഇന്ത്യയിലെ ആദ്യത്തെ കേക്കുണ്ടാക്കുന്നത്. ബ്രൗൺ നിറത്തിലുള്ളൊരു പലഹാരവുമായി ബ്രിട്ടനിൽനിന്ന് എത്തിയ സായ്പ്പ് ബാപ്പുവിനോടു ചോദിച്ചു ഇതു പോലൊന്നു ഉണ്ടാക്കി തരാമോയെന്ന്. കേക്ക് മണത്തു നോക്കി ബാപ്പു അതിലെ കൂട്ടു മനസിലാക്കി. കേക്കിൽ ചേർക്കാനുള്ള കൊക്കോ മാത്രം സായ്‌പ്പ് നാട്ടിൽനിന്നു വരുത്തിച്ചു. കേക്കിനു മീതെ ഐസിങ് അലങ്കാരത്തി നുള്ള സാധനങ്ങൾ മുംബൈയിൽനിന്ന് എത്തിച്ചു. ഫ്ലേവറുകളെല്ലാം തനി മലബാറി. ജാതിയും മറ്റു സുഗന്ധദ്രവ്യങ്ങളും അന്നു തലശേരിയിൽ സുലഭം. കിസ്‌മിസ് വരുത്തിച്ചത് മദ്രാസിൽനിന്ന്. കറുവാപ്പട്ട അഞ്ചരക്കണ്ടിയിലെ സായ്‌പ്പിന്റെ തോട്ടത്തിൽനിന്ന്. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ കേക്ക് പിറന്നു. ബാപ്പു അന്നു ഉണ്ടാക്കിയ കേക്കിന്റെ മധുരമാണ് തലമുറകൾ കടന്നും നാം രുചിക്കുന്നത്. ഒപ്പം ന്യൂജെന്‍ കേക്കുകളേയും പരിചയപ്പെടാം.
സൂപ്പർ കൂൾ വാൽനട്ട് കേക്ക്
കേക്കിന്റെ മധുരം ക്രിസ്മസിനു പ്രധാനമാണ്, രുചികരമായ വാൽനട്ട് കേക്കിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. Read Recipe
കറ്റാർവാഴ ജെൽ കേക്ക്, ക്രിസ്മസ് സ്പെഷൽ...
ലേസ്ഡ് അലോവേര (കറ്റാർവാഴ) കാർമൽ കേക്ക് ഈ ക്രിസ്മസിന് സ്പെഷൽ രുചിയിൽ വിളംമ്പാം....Read Recipe
ആരും ഇഷ്ടപ്പെടുന്ന ഹോം മേഡ് ചോക്ലേറ്റ് ബ്രൗണി...
ഡാർക്ക് ചോക്ലേറ്റ് രുചിയിൽ ക്രിസ്മസിന് വീട്ടിൽ തയാറാക്കാം ചോക്ലേറ്റ് ബ്രൗണി...Read Recipe
ആരെയും കൊതിപ്പിക്കുന്ന ബ്ലാക്ക് ഫോറസ്റ്റ് കേക്ക് നിസ്സാരമായി വീട്ടിൽ തയാറാക്കാം
ക്രിസ്മസിന് ആരെയും കൊതിപ്പക്കുന്ന രുചികരമായ കേക്കുകൾ വീട്ടിൽ തയാറാക്കിയാലോ? ഒവൻ ഇല്ലെങ്കിൽ കുക്കറിലും ഈ കേക്ക് തയാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം, കുക്കറിൽ ഒന്നര ഇഞ്ച് കനത്തിൽ ഉപ്പു പൊടി നിരത്തി മുകളിൽ വളയമോ വക്കുള്ള പാത്രമോ കമഴ്ത്തി വയ്ക്കുക. കുക്കറിലെ വാഷറും വെയ്റ്റും മാറ്റി കുക്കർ അടച്ച് 10 മിനിറ്റ് നന്നായി ചൂടാക്കണം. ശേഷം കേക്ക് മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടച്ച് ചെറിയ തീയിൽ 40–45 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്തെടുക്കാം. ബ്ലാക് ഫോറസ്റ്റ് Cake Recipe
പ്രഷർകുക്കറിൽ തയാറാക്കാം നല്ല പഞ്ഞിപോലെയുള്ള മാർബിൾ കേക്ക്
വ്യത്യസ്തരുചിയിലുള്ള കേക്കുകൾ ക്രിസ്മസ് വിരുന്നിന്റെ പ്രത്യേകതയാണ്, വളരെ എളുപ്പത്തിൽ മാർബിൾ കേക്ക് തയാറാക്കാം...Cake Recipe
English Summary: Christmas Cakes