ചിക്കൻ ബിരിയാണിക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല! 2019ല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം, മറ്റൊന്നുമല്ല ബിരിയാണി തന്നെ.  ഓണ്‍ലൈനായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്  ചിക്കന്‍ ബിരിയാണിയാണ്. ഫുഡ് ഡെലിവറി ആപ്പുകളുടെ കണക്കുകളിൽ നിന്നാണ് 2019 ലെ ബിരിയാണി പ്രേമം എത്ര ശക്തമാണെന്ന് മനസിലാകുന്നത്. ഒരു മിനിറ്റിൽ  95 ഓർഡർ വരെ ലഭിച്ചിരുന്നു വെന്നും കണക്കുകൾ പറയുന്നു.

ഏറ്റവും എളുപ്പത്തിലും വിലക്കുറവിലും വിറ്റുപോയിരുന്നത് മുംബൈയിലെ ചാൽ ദാനോ തവ ബിരിയാണിയായിരുന്നു 19 രൂപയാണ് ഇതിന്റെ വില. വിലകൂടിയ ബിരിയാണ് പൂനയിലെ ചിക്കൻ ,സജൂക് തപ് ബിരിയാണ്, ഇതിന്റെ വില 1500  രൂപയാണ്.

മസാല ദോശ, പനീർ ബട്ടർ മസാല എന്നിവ രണ്ടും മൂന്നും സ്ഥനങ്ങളും നേടി.  ഗുലാബ് ജാമുന്‍ ആണ് ഏറ്റവും അധികം തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഡെസര്‍ട്ട്.

English Summary: Biryani, most ordered dishes of 2019