ഇഡ്ഡലിയും ചമ്മന്തിയും കഴിച്ച ത്രില്ലിൽ കത്രീന കൈഫ്; ഒപ്പമൊരു ടിപ്പും
ദോശ ഇഡ്ഡലി ഇതൊക്കെ ഇല്ലാതെ എന്ത് ബ്രേക്ക് ഫാസ്റ്റ്...പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലിയും ചമ്മന്തിയും കഴിച്ച വിശേഷവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത് നടി കത്രീന കൈഫാണ്.
ഇഡ്ഡലിയെ അരിയാഹാരം എന്ന് പറഞ്ഞ് മാറ്റി നിറുത്തേണ്ടതില്ല, അമിതമാവാതെ കഴിക്കാൻ ശ്രദ്ധിച്ചാൽ മതിയെന്നാണ് താരം പറയുന്നുത്. നല്ല പതുപതുത്ത ഇഡ്ഡലി തയാറാക്കാനുള്ള ഒരു സൂത്രവിദ്യയും കരീന പറഞ്ഞു തരുന്നുണ്ട്. ഇഡ്ഡലി മാവ് തയാറാക്കുമ്പോൾ അൽപം തൈര് ചേർത്താൽ മതി, സ്വന്തം അനുഭവത്തിൽ നിന്നാണ് ഈ ടിപ്പ്.
ഇഡ്ഡലിക്കൊപ്പം സ്പിനാച്ച് ചമ്മന്തി, തക്കാളി ചമ്മന്തി, ബീറ്റ്റൂട്ട് ചമ്മന്തി, തേങ്ങാ ചമ്മന്തിയും ഇഷടപ്പെടുന്ന താരം, ചിലപ്പോൾ സാമ്പാറും രസവും ഇഡ്ഡലിക്കൊപ്പം കഴിക്കും.
English Summary: Actress Katrina Kaif Breakfast Post