വ്യത്യസ്തമായ പാചക വിഡിയോകളുമായി യൂട്യൂബിൽ എത്തുന്ന ഫിറോസ് ചുട്ടിപ്പാറയ്ക്ക് ആരാധകർ ഏറെയാണ്. ഇത്തവണ കാട ഇറച്ചികൊണ്ടുള്ള ബിരിയാണിയുമായാണ് ഫിറോസ് എത്തിയിരിക്കുന്നത്. രുചികൂട്ട് എങ്ങനെയെന്നു നോക്കാം.

കാട ഇറച്ചി നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. ചട്ടി ചൂടായിവരുമ്പോൾ ഓയിലും നെയ്യും ഒഴിക്കുക. ചൂടായി വരുമ്പോൾ പട്ട,ഗ്രാമ്പു, ഏലയ്ക്കായ, തക്കോലം, ജാതിപത്രി, ബേ ലീവ്സ് എന്നിവ ചേർക്കുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക, പച്ചമുളക്, പുതിനയില,മല്ലിയില, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർക്കുക. ഇതിലേക്ക് കുറച്ച് തൈരും ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിയ കാട ഇതിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത്  നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നാരങ്ങാനീരും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കാം. ഇതിലേക്ക് ബസ്മതി റൈസ് ചേർത്ത് വേവിച്ച് എടുക്കുക. 15 മിനിറ്റ് ദം ഇട്ട് എടുത്താൽ രുചി കൂടും. മുകളിൽ നെയ്യ് തൂവി വിളംമ്പാം.

English Summary: Kadai Biryani , Cooking Skill Village Food Video