ലോകത്തിലെ ഏറ്റവും എരിവു കൂടിയ മുളകു പൊടി ചേർത്ത് തയാറാക്കിയ ചിപ്സ്, ഒരു ഒറ്റ കഷണത്തിനാണ് 199 രൂപ വില. 5 ഗ്രാം ഭാരമുള്ള ഈ ചിപിസ് ഓൺലൈനിൽ നിന്ന് വരുത്തി കഴിച്ച വിഡിയോ കണ്ടാൽ തന്നെ എരിഞ്ഞു ചാവും!

പാക്കറ്റിനു പുറത്ത് ആവശ്യത്തിന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്! നരകം കണ്ടു വരും എന്നുവരെ പറയുന്നുണ്ട്...നരകത്തിന് അപ്പുറവും പോകേണ്ടി വന്നു വെന്നാണ് കഴിച്ചയാൾ പറയുന്നത്. പറയാൻ ഒന്നു മാത്രം ആരും കഴിച്ചു നോക്കരുത്...ചുവട്ടിൽ കൂടി വരെ എരിവു കയറിയിട്ടുണ്ട്...!

എരിവു ശമിപ്പിക്കാൻ പാലും ഐസ്ക്രീമും തയാറാക്കിയിട്ടുവേണം ഇത് കഴിക്കാൻ എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ട് കഴിച്ചയാൾ അരമണിക്കൂർ കൊണ്ട് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വന്നു.

English Summary: Worlds most hottest chips Eating Video