വ്യത്യസ്ത രുചി അനുഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു കിടിലൻ തണ്ണിമത്തൻ ചിക്കൻ രുചി, ഫിറോസ് ചുട്ടിപ്പാറയാണ് പുതിയ വിഡിയോയിലൂടെ പുതിയ രുചി അനുഭവം ഒരുക്കിയിരിക്കുന്നത്. 

തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗം എടുത്ത് മാറ്റി ഒരു പാത്രത്തിലേക്ക് ഇടുക. ഇതിന്റെ പുറം തോടിനുള്ളിൽ ചിക്കൻ നിറച്ചാണ് പാചകം ചെയ്യുന്നത്.

വൃത്തിയാക്കിയ ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.

ചൂടാക്കിയ പാത്രത്തിലേക്ക് തണ്ണിർമത്തൻ കഷണങ്ങൾ ചുരണ്ടി എടുത്തത് ഇട്ട് അടച്ചുവച്ച് വേവിക്കുക. തിളച്ചുവരുമ്പോൾ മസാല തിരുമ്മിവച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കാം. പകുതി വേവാകുമ്പോൾ വാങ്ങാം. തണ്ണിർമത്തന്റെ തോടിനുളളിലേക്ക് ഈ ചിക്കൻ നിറയ്ക്കാം. മൂന്ന് അടുപ്പിലായി ചിക്കൻ നിറച്ച തണ്ണീർ മത്തൻ വയ്ക്കുക. ഓരോന്നിലേക്കും മല്ലിയിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ഇത് നന്നായി ഇളക്കികൊടുക്കണം. ചൂടാകുമ്പോൾ തണ്ണിർ മത്തൻ പൊട്ടി വെള്ളം വരാൻ തുടങ്ങും. തീ വളരെ കുറച്ച് കൊടുക്കണം. വെന്തശേഷം ഇത് ഒരു പാത്രത്തിലേക്ക് കുടഞ്ഞ് ഇടാം. പൊറോട്ടയ്ക്കൊപ്പം കിടിലൻ രുചിയാണ് ഈ ചിക്കൻ കറിക്ക്. എരിവും മധുരവും വെളിച്ചെണ്ണരുചിയും ചേർന്ന വ്യത്യസ്ത രുചി അനുഭവം.

Note - തണ്ണിമത്തൻ ചൂടാക്കുമ്പോൾ പൊട്ടിപോകാൻ സാധതയുണ്ട്, ചൂട് വളരെ കുറച്ച് ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

English Summary: Watermelon Chicken Recipe 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT