സർപ്രൈസ് സന്ദർശനത്തിൽ 'ലിട്ടി ചോഖ'യും ചൂട് ചായയും കുടിച്ച് മോദി; അമ്പരന്ന് ആതിഥേയർ
മന്ത്രിസഭാ യോഗത്തിനു ശേഷം അപ്രതീക്ഷിതമായി ഡൽഹി രാജ്പഥിലെ വ്യാപാര ഭക്ഷ്യമേള സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ലിട്ടി ചോഖ’ എന്ന ബിഹാർ വിഭവം ആസ്വദിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണു മേള നടത്തുന്നത്. പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിനു വൻ സ്വീകാര്യതയാണു ലഭിച്ചത്. ഭക്ഷണം മാത്രമല്ല കുൽഹാർ ചായയും കുടിച്ചിട്ടാണ് പ്രധാനമന്ത്രി പോയത്.
ഏകദേശം 50 മിനിറ്റ് അദ്ദേഹം ഇവിടെ ചിലവഴിച്ചു, ഉച്ചഭക്ഷണമായി ലിട്ടി ചോഖ കഴിച്ചു. ഈ വിഭവം ബിഹാർ, ഈസ്റ്റൻ ഉത്തർപ്രദേശ്, ജാർഘണ്ട് എന്നിവിടങ്ങളിൽ പ്രസിദ്ധമാണ്. മൺപാത്രത്തിലുള്ള 20 രൂപയുടെ ചായയും അദ്ദേഹം കുടിച്ചു.
ഹുനാർ ഹത്ത് ഫെബ്രുവരി 23 ന് സമാപിക്കും. ഭാരതത്തിന്റെ വൈവിധ്യവും വിവിധ നാടുകളിലെ കരകൗശല വിദ്യകളും രുചികരമായ ഭക്ഷണവും ഇവിടെ ലഭ്യമാണ്.
English Summary: PM Enjoys Litti-Chokha