കുപ്പിവെള്ളം ലീറ്റർ 13 രൂപയ്ക്കു ലഭിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഉണ്ടാവുമെന്നാണ് അവസാനത്തെ ഔദ്യോഗിക വിശദീകരണം സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ കുറഞ്ഞ വിലയ്ക്കു വെള്ളം തൃശൂരിൽ ഇപ്പോഴേ ലഭ്യമാണ്. ജനറൽ ആശുപത്രിക്കു സമീപത്തെ വഴിയോര കച്ചവടക്കാരനായ അഞ്ചേരി സ്വദേശി രവീന്ദ്രനാഥൻ 2 മാസത്തോളമായി കുപ്പിവെള്ളം നൽകുന്നത് 10 രൂപയ്ക്ക്.!!

ചാലക്കുടി മേലൂരിൽ നിന്നുള്ള പ്ലാന്റിലെയും അളഗപ്പനഗറിലെ പ്ലാന്റിലെയും വെള്ളമാണ് ഇദ്ദേഹം വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. ദിവസം 140– 150 കുപ്പി വരെ ഇവിടെ വിൽപന നടക്കുന്നുണ്ട്. സംസ്ഥാനത്താകെ വെള്ളം ലീറ്റർ 13 രൂപയ്ക്ക് ലഭിക്കും എന്ന സർക്കാർ വാഗ്ദാനം എന്നു നടപ്പാവുമെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. 

English Summary: Drinking water for Rupees 10 in Thrissur