കൊറോണക്കാലത്ത് പൊതിച്ചോർ ഉണ്ടാക്കി നൽകിയാലോ ? കറിയും പൊതിയാം! വിഡിയോ
ജീവിതം പങ്കുവയ്ക്കപ്പെടേണ്ടതാണെന്ന് ആദ്യപാഠം പഠിക്കുന്നത് ഇലപ്പൊതിയിൽ നിന്നാണ്. ക്ലാസ് മുറിയിലെ ഇലപ്പൊതിയിൽ നിന്നും പണ്ട് എങ്ങോ പഠിച്ച ശീലം ഇപ്പോഴും ഓർമ്മിക്കുന്നുണ്ടോ?. തീൻമേശയിൽ വിഭവങ്ങളേറെയുള്ളപ്പോഴും പൊതിച്ചോറിലൂടെ ഓർമകളെ മടക്കിവിളിക്കുന്നവർ ചുറ്റും ഏറിവരുന്നത്.
വീട്ടിലിരിക്കുന്ന കൊറോണകാലത്ത് ചുറ്റുമുള്ള ആർക്കെങ്കിലും ഭക്ഷണം നൽകാൻ കഴിയുമെങ്കിൽ വാഴയിലയിൽ പൊതിഞ്ഞ് നൽകിയാലോ? വാഴയിലയിൽ ഭക്ഷണം പൊതിയുമ്പോൾ ഒഴിച്ചു കറികൾ കൊടുക്കാൻ പറ്റില്ലല്ലോ എന്ന് സങ്കടപ്പെടേണ്ട. എബി ഇട്ടി കുര്യനും ഇട്ടൂപ്പ് കുര്യനും ചേർത്ത് തയാറാക്കിയ ഈ വിഡിയോ കണ്ടോ? ഈ രീതിയിൽ പൊതിച്ചോർ തയാറാക്കി ആവശ്യമുള്ളവർക്ക് എത്തിക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. കരുതലിന്റെയും കൂടിയാകട്ടെ കൊറൊണക്കാലം.
English Summary: Pothichoru New Trick