ഉമ്മയോടൊപ്പം പാചകത്തിൽ; ഇഫ്താർ ഓർമ്മകളുമായി അനു സിത്താര
സിനിമാ താരം അനു സിത്താര ഉമ്മ റുഖിയയ്ക്കൊപ്പം പാചകത്തിൽ കൈവച്ചിരിക്കുകയാണ്. മത്തൻ ഇല കഞ്ഞിവെള്ളത്തിൽ താളിച്ച് തയാറാക്കുന്ന നാടൻ വിഭവമാണ് പരിചയപ്പെടുത്തുന്നത്.കുട്ടിക്കാലത്ത് ഉമ്മൂമ്മയാണ് ഈ പ്രിയ വിഭവം പരിചയപ്പെടുത്തിയത്. കുട്ടിക്കാലത്ത് നോമ്പ് ദിനങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, അന്ന് ഉമ്മുമ്മയുടെ സ്പെഷൽ പാചകമായിരുന്നു മത്തൻ ഇല താളിച്ചത്. ചോറും ഇത് കൂട്ടി എപ്പോൾ വേണമെങ്കിലും കഴിക്കാം . ഇപ്പോൾ ഈ വിഭവം തയാറാക്കുന്നത് അനുവിന്റെ ഉമ്മയാണ്. അനുജത്തി അനു സോനാരയുടെ പാട്ടും പാചകത്തിനൊപ്പമുണ്ട്.
ചേരുവകൾ
- മത്തൻ ഇല – ആവശ്യത്തിന് (വേരുകളഞ്ഞ് എടുക്കണം)
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- പച്ചമുളക് മുളക്
- കഞ്ഞിവെള്ളം
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാൻ ചൂടായ ശേഷം എണ്ണ ഒഴിക്കാം. ഇതിലേക്ക് ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് മൂത്ത് വരുമ്പോൾ പച്ചമുളക് ചേർക്കാം. ഇത് നന്നായി വഴന്ന ശേഷം കഞ്ഞി വെള്ളം ചേർക്കാം. പാകത്തിന് ഉപ്പും ചേർക്കാം. ഇതിലേക്ക് മത്തൻ ഇല ചെറുതാക്കിയത് ചേർത്ത് വേവിച്ച് എടുക്കാം.
English Summary: Actress Anu Sithara, Cooking