അടുക്കളയിലെ ചില പൊടിക്കൈകൾ അന്നമ്മച്ചേടത്തിയുടെ വക
അടുക്കളയിൽ സഹായകരമാകുന്ന ചില സൂത്രവിദ്യകൾ പങ്കുവയ്ക്കുന്നത് അന്നമ്മ ചേടത്തിയാണ്. നാടൻ വിഭവങ്ങൾ തയാറാക്കുന്ന അന്നമ്മ ചേടത്തിയുടെ വിഡിയോയ്ക്ക് നിരവധി ആരാധകരുണ്ട്. അടുക്കളയിൽ എന്ത് ചെയ്താലും ഒരു ഉറപ്പ് വേണം എന്നതാണ് പാചകത്തിൽ പ്രധാനമെന്നും അന്നമ്മചേടത്തി പറയുന്നു. 1. കറിക്ക് ഉപ്പ് കൂടി പോയാൽ ഏത് കറിയാണ്

അടുക്കളയിൽ സഹായകരമാകുന്ന ചില സൂത്രവിദ്യകൾ പങ്കുവയ്ക്കുന്നത് അന്നമ്മ ചേടത്തിയാണ്. നാടൻ വിഭവങ്ങൾ തയാറാക്കുന്ന അന്നമ്മ ചേടത്തിയുടെ വിഡിയോയ്ക്ക് നിരവധി ആരാധകരുണ്ട്. അടുക്കളയിൽ എന്ത് ചെയ്താലും ഒരു ഉറപ്പ് വേണം എന്നതാണ് പാചകത്തിൽ പ്രധാനമെന്നും അന്നമ്മ ചേടത്തി പറയുന്നു.
1. കറിക്ക് ഉപ്പ് കൂടി പോയാൽ
ഏത് കറിയാണ് വയ്ക്കുന്നത്, അതിന്റെ കഷണങ്ങൾ കുറച്ച് കൂടി ഇട്ട് വേവിച്ച് എടുക്കാം. തോരനാണ് തയാറാക്കുന്നതെങ്കിൽ കഷ്ണങ്ങളും തേങ്ങയും കൂടി ചേർത്ത് വെള്ളം ഒഴിക്കാതെ വേവിച്ച് എടുക്കാം. മീനും ഇറച്ചിയും ഉപ്പ് കൂടിപോയാൽ സവാള, ഉരുളക്കിഴങ്ങ്, വാഴപ്പിണ്ടി ഇതിൽ ഏതെങ്കിലും ഒന്ന് കറിയിൽ കുറച്ച് സമയം വച്ചിരുന്നാൽ ഉപ്പ് കുറഞ്ഞ് കിട്ടും. കറി ഉപയോഗിക്കാൻ നേരം ഇത് എടുത്ത് മാറ്റാം.
വെറൊരു വഴി നല്ല കഷ്ണം തുണിയിൽ കുറച്ച് ചോറ് ഇട്ട് അത് കെട്ടി കറിയുടെ നടുക്ക് വയ്ക്കാം. കഷണങ്ങൾ ഇതിനു മുകളിലേക്ക് തട്ടിപ്പൊത്തി മൂടി വയ്ക്കാം. ചോറ് ഉപ്പ് വലിച്ചെടുക്കാം.
2. കരിഞ്ഞു പിടിച്ചാൽ
ചാറു കറിയിൽ കരിഞ്ഞു പിടിച്ചാൽ കുരുമുളക് കൊടിയുടെ ഇല അതിൽ ഇട്ടാൽ കരിഞ്ഞ ചുവ മാറി കിട്ടും.
3. മീൻ ഉളുമ്പ് മണം മാറാൻ
പച്ചമീൻ തേച്ചു കഴുകിയ ശേഷം കാപ്പിപൊടി ഇട്ട് കഴുകി എടുക്കാം. ചെറുനാരങ്ങാ അല്ലെങ്കിൽ വിനാഗിരിയും പകരം ഉപയോഗിക്കാം.
4. അച്ചാർ കേടാകാതിരിക്കാൻ
വെള്ളം ചേർക്കാതെ തയാറാക്കാൻ ശ്രദ്ധിക്കണം. അച്ചാറ് കുപ്പിയിൽ ഇടുമ്പോൾ നിറച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. മുകളിൽ രണ്ട് തണ്ട് കറിവേപ്പില ഇട്ട് വയ്ക്കാം.
5. വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാൻ
ഉപ്പ് കല്ല് , കുരുമുളക്, വറ്റൽ മുളക് ഇതിൽ ഏതെങ്കിലും ഒരെണ്ണം വെളിച്ചെണ്ണയിൽ ഇട്ട് വച്ചാൽ കേടാകില്ല.
6. ഇറച്ചി വെന്ത് കിട്ടാൻ
ഇറച്ചി വേവിക്കുമ്പോൾ ചിരട്ട കഷ്ണങ്ങൾ ഇട്ട് വേവിച്ച് എടുക്കാം.
7. മീൻ പൊരിക്കുമ്പോൾ
കരിഞ്ഞു പിടിക്കാതിരിക്കാൻ എണ്ണ ചൂടായി കഴിയുമ്പോൾ കുറച്ച് അരി അല്ലെങ്കിൽ കറിവേപ്പില നിരത്തി അതിന് മുകളിൽ മീൻ കഷ്ണങ്ങൾ നിരത്താം.
8. തേങ്ങ കേടാകാതിരിക്കാൻ
തേങ്ങാ എടുത്തതിന്റെ ബാക്കി അടുക്കളയിൽ ഉപേക്ഷിച്ച് പോകാതെ കുറച്ച് ഉപ്പ് തിരുമ്മി വയ്ച്ചാൽ കേടാകില്ല. അല്ലെങ്കിൽ ഫ്രിജിൽ സൂക്ഷിക്കാം.
9. ഏലയ്ക്കാ പൊടിക്കാൻ
കുറച്ച് പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കാം.
10. ഉള്ളി വഴന്നു കിട്ടാൻ
ഉള്ളിയിൽ കുറച്ച് മഞ്ഞൾപ്പൊടി അല്ലെങ്കിൽ ഉപ്പ് ചേർത്ത് വഴറ്റി എടുക്കാം.