കോവിഡ് കാലത്ത് സകല ബിസിനസുകളും തളർന്നപ്പോൾ വളർന്നു വന്ന ബിസിനസാണ് ഹോംലി ഫുഡ്. ഇതിൽത്തന്നെ, ആരോഗ്യം കാക്കുന്നവരുടെ മനസ്സറിഞ്ഞെത്തിയ ഹോംലി ഫുഡുകൾ വൈറലാണ്. വീട്ടിലെ അടുക്കളകളിൽ പാചകം പയറ്റുന്നവരെല്ലാം ശോഭിക്കുകയാണ്. ഹോംലി ഫുഡ് എന്ന സംരഭത്തിന് വൻ വളർച്ചയുടെ നാളുകളാണ് ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് സകല ബിസിനസുകളും തളർന്നപ്പോൾ വളർന്നു വന്ന ബിസിനസാണ് ഹോംലി ഫുഡ്. ഇതിൽത്തന്നെ, ആരോഗ്യം കാക്കുന്നവരുടെ മനസ്സറിഞ്ഞെത്തിയ ഹോംലി ഫുഡുകൾ വൈറലാണ്. വീട്ടിലെ അടുക്കളകളിൽ പാചകം പയറ്റുന്നവരെല്ലാം ശോഭിക്കുകയാണ്. ഹോംലി ഫുഡ് എന്ന സംരഭത്തിന് വൻ വളർച്ചയുടെ നാളുകളാണ് ഈ കോവിഡ് കാലം നൽകിയത്. കൃത്രിമ ചേരുവകളൊന്നും ചേർക്കാതെയുള്ള ഹെൽത്തി ഫുഡ് എന്ന ആശയത്തിൽ പലതരം വിഭവങ്ങളുമായി നിലവധിപ്പേർ ഈ മേഖലയിലേക്ക് വന്നു. കൊച്ചിയിലെ ഭക്ഷണ പ്രേമികൾക്ക് സുപരിചിതമാണ് റെസിപ്പീസ് ബൈ ഇന്ദു എന്ന ഇൻസ്റ്റഗ്രാം പേജ്. കൊച്ചി ഇളംകുളം സ്വദേശിയായ ഇന്ദുവാണ് വിഭവങ്ങൾ തയാറാക്കുന്നത്.

‘അമ്മയിൽനിന്നു പകർന്നു കിട്ടിയതാണ് പാചകത്തോടുള്ള താത്പര്യം. അമ്മയ്ക്ക് തിരുവനന്തപുരത്ത് കേറ്ററിങ് സംരംഭം ഉണ്ട്. പക്ഷേ ഇവിടെ രുചിക്കൂട്ടുകൾ ഞാൻ സ്വയം കണ്ടെത്തുകയാണ്. ഏകാ ക്രിയേഷൻ എന്നൊരു ബുട്ടീക്കിന്റെ പ്രവർത്തനങ്ങളുമായി എട്ടു വർഷമായി സജീവമാണ്. ലോക്ഡൗൺ സമയത്താണ് റെസിപ്പീസ് ബൈ ഇന്ദു എന്ന പേജും കുക്കിങും വൈറലായത് എന്നു മാത്രം. കൊച്ചി ഇളംകുളത്തു നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഓൺലൈൻ ഡെലിവറിയും ഉണ്ട്.’

ADVERTISEMENT

മിന്റ് ബിരിയാണി ഇവിടെ സൂപ്പർ ഹിറ്റാണ്
മിന്റ് ഫ്ലേവർ ബിരിയാണി എന്ന ഐറ്റം ഇന്ദു കുറെ പാചക പരീക്ഷണങ്ങൾ നടത്തി രൂപപ്പെടുത്തിയതാണ്. മിന്റ് ബിരിയാണി ഉണ്ടാക്കി കൊടുത്താണ് ഹോംലിഫുഡ് വിതരണം ആരംഭിച്ചതും. ഒലിവ് ഓയിലിലാണ് ഇത് പാകം ചെയ്യുന്നത്. ഒരു മിന്റ് ചിക്കൻ ബിരിയാണിക്ക് 200 രൂപയാണ് വില. ഇതിൽ ധാരാളം വെജിറ്റബിൾസും ചേർക്കാറുണ്ട്. ഓൺലൈൻ റിവ്യൂസും വിഡിയോകളും കണ്ട് കൊച്ചിയിലെ ഒരു സ്ഥാപനത്തിലേക്ക് 150 മിന്റ് ബിരിയാണിയ്ക്കുള്ള ഓർഡറാണ് ലഭിച്ചത്. വലിയ പാത്രങ്ങൾ വാടകയ്ക്ക് എടുത്ത് കൃത്യസമയത്ത് തന്നെ  പാഴ്സലായി ഇത് എത്തിക്കുവാൻ സാധിച്ച സന്തോഷത്തിലാണ് ഇന്ദു.

മിന്റ് ബിരിയാണി കൂടാതെ പായസം, സദ്യ, മീൽസ്, ഗീ റൈസ് വെറൈറ്റികളും ലഭ്യമാണ്. നവംബറിൽ ഹോം കുക്ക്ഡ് വിഭവങ്ങൾ വിതരണം ചെയ്യുന്ന ചെറിയൊരു ഷോപ്പ് ആരംഭിക്കണം എന്ന പ്ലാനിലാണ് ഇന്ദു.