നമുക്ക് പൊറോട്ടയും ഇറച്ചിയും മാത്രം കഴിച്ചാൽ മതിയോ?
അരികു നന്നായി മൊരിഞ്ഞ ചൂട് പൊറോട്ട, ഒപ്പം ചൂടുള്ള ബീഫ് കറി. ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന, പാകത്തിൽ വെന്ത ബീഫിന്റെ കഷണങ്ങൾ. പൊറോട്ട ചെറുതായി മുറിച്ചെടുത്ത് ബീഫ് കറിയിൽ നന്നായി മുക്കിയെടുത്തു വായിൽവച്ച് ചവച്ചാസ്വദിക്കുമ്പോൾ മൈദയുടെ പോഷക ഗുണമില്ലായ്മയെക്കുറിച്ച് ആലോചിക്കാറുണ്ടോ? മൈദ കൊണ്ടുണ്ടാക്കിയ
അരികു നന്നായി മൊരിഞ്ഞ ചൂട് പൊറോട്ട, ഒപ്പം ചൂടുള്ള ബീഫ് കറി. ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന, പാകത്തിൽ വെന്ത ബീഫിന്റെ കഷണങ്ങൾ. പൊറോട്ട ചെറുതായി മുറിച്ചെടുത്ത് ബീഫ് കറിയിൽ നന്നായി മുക്കിയെടുത്തു വായിൽവച്ച് ചവച്ചാസ്വദിക്കുമ്പോൾ മൈദയുടെ പോഷക ഗുണമില്ലായ്മയെക്കുറിച്ച് ആലോചിക്കാറുണ്ടോ? മൈദ കൊണ്ടുണ്ടാക്കിയ
അരികു നന്നായി മൊരിഞ്ഞ ചൂട് പൊറോട്ട, ഒപ്പം ചൂടുള്ള ബീഫ് കറി. ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന, പാകത്തിൽ വെന്ത ബീഫിന്റെ കഷണങ്ങൾ. പൊറോട്ട ചെറുതായി മുറിച്ചെടുത്ത് ബീഫ് കറിയിൽ നന്നായി മുക്കിയെടുത്തു വായിൽവച്ച് ചവച്ചാസ്വദിക്കുമ്പോൾ മൈദയുടെ പോഷക ഗുണമില്ലായ്മയെക്കുറിച്ച് ആലോചിക്കാറുണ്ടോ? മൈദ കൊണ്ടുണ്ടാക്കിയ
അരികു നന്നായി മൊരിഞ്ഞ ചൂട് പൊറോട്ട, ഒപ്പം ചൂടുള്ള ബീഫ് കറി. ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന, പാകത്തിൽ വെന്ത ബീഫിന്റെ കഷണങ്ങൾ. പൊറോട്ട ചെറുതായി മുറിച്ചെടുത്ത് ബീഫ് കറിയിൽ നന്നായി മുക്കിയെടുത്തു വായിൽവച്ച് ചവച്ചാസ്വദിക്കുമ്പോൾ മൈദയുടെ പോഷക ഗുണമില്ലായ്മയെക്കുറിച്ച് ആലോചിക്കാറുണ്ടോ? മൈദ കൊണ്ടുണ്ടാക്കിയ പൊറോട്ട വേണ്ടിയിരുന്നില്ല, ഗോതമ്പ് പൊറോട്ടയാകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? പൊറോട്ട കഴിക്കാനൊരു ആഗ്രഹം, എന്നാൽ മൈദ ഒഴിവാക്കുകയുമാകാം എന്ന ശുദ്ധ ചിന്തയിൽ പലരും ഗോതമ്പ് പൊറോട്ട കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണോ?
ഗോതമ്പ് മാവ് മൈദമാവ് പോലെ വലിയുകയും നീളുകയുമില്ല. അതുകൊണ്ട് അതിനെ പരത്തി ചുരുട്ടി ബോള് പിടിച്ച് പിന്നെയും പരത്തി പൊറോട്ട ചുടുന്നതിനിടയിൽ ധാരാളം വെജിറ്റബിൾ ഫാറ്റ് ചേർക്കേണ്ടിവരും. ഇങ്ങനെ ചേർക്കുന്ന ഫാറ്റാണ് ഗോതമ്പ് പൊറോട്ടയ്ക്ക് ‘സുന്ദര’ രൂപവും സ്വാദും നൽകുന്നത്. സംശയമുണ്ടെങ്കിൽ ഗോതമ്പ് സ്വന്തമായി പൊടിച്ച്, ആ മാവ് കുഴച്ച് പൊറോട്ട ഉണ്ടാക്കി നോക്കിയാൽ മതി. റസ്റ്ററന്റ് പൊറോട്ടയുടെ രൂപം കിട്ടിയാൽത്തന്നെ സ്വാദ് കഷ്ടിയാവും. റസ്റ്ററന്റിലെ ആട്ട പൊറോട്ടയ്ക്ക് സ്വാദ് തരുന്നത് സസ്യ എണ്ണകളും കൊഴുപ്പുമാണ്. മൊത്തത്തിൽ ഇത്ര സ്ഥലത്തെ ആളെ കൊല്ലാൻ ക്വട്ടേഷൻ എടുക്കാൻ മാത്രം കഴിവുള്ളവൻ. ആരോഗ്യ സംരക്ഷണാർഥം മൈദ പൊറോട്ടയ്ക്കു പകരം ഗോതമ്പ് പൊറോട്ട കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇത് അറിയുന്നുണ്ടോ?
അതായത്, മൈദ പൊറോട്ടയ്ക്കു പകരം ആട്ട പൊറോട്ട കഴിച്ചതു കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നർഥം. സത്യത്തിൽ മൈദ വളരെ കുഴപ്പക്കാരനാണോ? പാശ്ചാത്യ ഭക്ഷണ സംസ്കാരം തന്നെ നോക്കാം. ഇംഗ്ലിഷുകാരൻ പ്രായ ലിംഗ ഭേദമന്യേ രാവിലത്തെ ഭക്ഷണത്തിൽ ‘ടോസ്റ്റ്’ കഴിക്കുന്നു. സംഗതി ബ്രഡ്‌ഡല്ലേ? അതായത് മൈദയിൽ നിന്നുണ്ടാക്കിയ ബ്രഡ് ! തീർന്നില്ല, ഇവർ വ്യാപകമായി കഴിക്കുന്ന യോർക്ക്ഷർ പുഡ്ഡിങ്ങിൽ മുതൽ വിശേഷാവസരങ്ങളിൽ ഉണ്ടാക്കുന്ന ബീഫ് വെല്ലിങ്ടണിൽ വരെ മൈദയുടെ സാന്നിധ്യമുണ്ട്. ഇംഗ്ലിഷ്കാരുടെ ഭ്രമങ്ങളായ കുക്കികൾ, ബിസ്കറ്റുകൾ, ക്രമ്പിളുകൾ... എല്ലാത്തിലും മൈദ ഹാജർ.
മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ മെനുവിൽ നോക്കിയാലോ? ഇറ്റലിയിലെ പീത്‌സ, പാസ്ത, ലസാന, ജർമൻ സോസേജ് റോളുകൾ, ബെൽജിയൻ വാഫിളുകൾ തുടങ്ങി ഫ്രഞ്ച് മെനുവിന്റെ ഏറ്റവും മികച്ച ഉദാഹരണമായ പേസ്ട്രികൾ വരെ മൈദയുടെ ജ്യേഷ്ഠനുജന്മാരില്ലാതെ നിർമിക്കാനാവില്ല. അമേരിക്കൻ തീൻമേശകളിലെ വിഭവങ്ങളായ പാൻ കേക്കുകൾ മുതൽ ബർഗറുകൾ, ഹോട്ട്ഡോഗുകൾ വരെ ഉണ്ടാക്കാനിവൻ വേണം. കിഴക്കൻ യൂറോപ്പും, അറബി നാടുകളും പല പ്രധാന ഭക്ഷണ പദാർത്ഥങ്ങളും ഇവനിൽ നിന്നുണ്ടാക്കുന്നു. ഏഷ്യൻ രാജ്യങ്ങളും അതുപോലെതന്നെ. നൂഡിലുകളുടെ, ഡംപ്ലിങ്ങുകളുടെ ഒക്കെ പല വകഭേദങ്ങളും മൈദയിൽ നിന്നുണ്ടാവുന്നു.
അങ്ങനെ വരുമ്പോൾ, പൊറോട്ട പ്രേമികളായ നമ്മൾ മലയാളികൾ മാത്രമല്ല മൈദയുടെ വലയത്തിൽ പെട്ടത്. ലോകരെല്ലാം ഏറിയും കുറഞ്ഞും അങ്ങനെ തന്നെ. പക്ഷെ, ഇതര ഭക്ഷണ ശീലങ്ങളും നമ്മുടെ പൊറോട്ട-ഇറച്ചി തീറ്റ ശീലവും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസമുണ്ട്. നമ്മൾ മൂന്ന് മുതൽ അഞ്ചു വരെപൊറോട്ടകളും, അതിനൊത്ത ഇറച്ചികളും മാത്രം കഴിക്കുമ്പോൾ മറ്റ് ഭക്ഷണ ശീലങ്ങളിൽ അവർ പച്ചക്കറികളും ഇല വർഗ്ഗങ്ങളും മൂന്ന് നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ബീഫ് കറിയിൽ ലേശം കായയോ കൂർക്കയോ ഇട്ടിട്ടുണ്ടെങ്കിൽ അതൊക്കെ സൗകര്യപൂർവം ഒരു ഭാഗത്ത്‍ മാറ്റി വെച്ച് പൊറോട്ട-ഇറച്ചി തീറ്റ നിർവഹിക്കുന്ന നമ്മൾ, ആ രീതിയൊന്ന് മാറ്റി, കുറച്ച് സാലഡുകളും മറ്റും കൂടെ കഴിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. അമേരിക്കക്കാരൻ ടോസ്റ്റിന്റെ കൂടെ ഗ്വാക്കമോളി കഴിക്കുന്ന പോലെ, കുറച്ച് മുരിങ്ങയില തോരനോ വാഴക്കൂമ്പുപ്പേരിയോ പൊറോട്ടാ-ഇറച്ചിയുടെ കൂടെ നമുക്കുമായിക്കൂടെ?
(റസ്റ്ററന്റ് കൺസൽറ്റന്റും ബ്ലോഗറുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)
English Summary : Mrinal Das Vengalat Blog : Why do Keralites like beef and parotta?