മരിക്കും മുമ്പ് മുത്തശ്ശി ഉണ്ടാക്കിയ ചില്ലി സോസ്; 10 വര്‍ഷത്തിന് ശേഷം രുചിച്ച് കുടുംബം!
നിങ്ങളുടെ ഫ്രിഡ്ജിൽ ഇരിക്കുന്നു ഏറ്റവും പഴക്കമുള്ള വിഭവം ഏതാണ്? അതിന് ഒരു പത്തു വർഷത്തിലധികം പഴക്കമുണ്ടോ?. മരിക്കുന്നതിനു മുൻപ് തന്റെ മുത്തശ്ശി തയാറാക്കിയതും അമ്മ സൂക്ഷിച്ചു വച്ചതുമായ നാടൻ രുചി ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരു കൊറിയാക്കാരനാണ്. നിങ്ങളുടെ വീട്ടിലും ഇതുപോലൊരു രുചിക്കൂട്ട്

നിങ്ങളുടെ ഫ്രിഡ്ജിൽ ഇരിക്കുന്നു ഏറ്റവും പഴക്കമുള്ള വിഭവം ഏതാണ്? അതിന് ഒരു പത്തു വർഷത്തിലധികം പഴക്കമുണ്ടോ?. മരിക്കുന്നതിനു മുൻപ് തന്റെ മുത്തശ്ശി തയാറാക്കിയതും അമ്മ സൂക്ഷിച്ചു വച്ചതുമായ നാടൻ രുചി ട്വീറ്റ് ചെയ്തിരിക്കുന്നത് ഒരു കൊറിയാക്കാരനാണ്. നിങ്ങളുടെ വീട്ടിലും ഇതുപോലൊരു രുചിക്കൂട്ട് സൂക്ഷിച്ചിട്ടുണ്ടോ എന്നും കക്ഷി അന്വേഷിക്കുന്നുണ്ട്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തശ്ശി ഉണ്ടാക്കിയ വിഭവം വീണ്ടും രുചിക്കാന്‍ ഭാഗ്യം ലഭിച്ചത് കൊറിയയിലെ ഫുഡ് റൈറ്ററായ എറിക് കിമും കുടുംബത്തിനുമാണ്. മുത്തശ്ശി മരിക്കുന്നതിന് മുമ്പ് പാചകം ചെയ്ത വിഭവമാണ് ഇപ്പോള്‍ കഴിച്ചത്. മരിക്കുന്നതിന് മുമ്പ് മുത്തശ്ശി തയ്യാറാക്കി വച്ച 'ഗോച്ചുജാംഗ്' എന്ന വിഭവം ബേസ്‌മെന്റിലെ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രത്യേകതരത്തിലുള്ളൊരു 'ചില്ലി പേസ്റ്റ്' ആണ് ഇത്. കൊറിയക്കാരുടെ പരമ്പരാഗത രുചിക്കൂട്ടിലൊന്നാണിത്.
ചോറിന്റെ കൂടെയോ റോസ്റ്റഡ് ചിക്കന്റെ കൂടെയോ ഒക്കെ കഴിക്കാവുന്ന കറിയാണിത്. മുത്തശ്ശി ഇത് തയാറാക്കി വച്ചിരുന്ന കാര്യം അച്ഛന് അറിയില്ലായിരുന്നു. പത്ത് വര്‍ഷം തികയുന്ന ദിവസം അത് പുറത്തേക്കെടുത്ത് തന്റെ അച്ഛനെ 'സര്‍പ്രൈസ്' ചെയ്യിക്കാനായിരുന്നു അമ്മയുടെ പദ്ധതിയെന്നും എറിക് ട്വീറ്റിൽ പറയുന്നു.
മുത്തശ്ശിയുടെ സവിശേഷമായ രുചിക്കൂട്ട് കുടുംബാഗംങ്ങൾക്ക് ഏറെ സന്തോഷം പകർന്നു. എല്ലാവരും ഭക്ഷണം കഴിച്ച് തീരുവോളം മുത്തശ്ശിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും എറിക് പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്തരം അനുഭവങ്ങള്‍. അതിനാല്‍ തന്നെ, നിരവധി പേരാണ് എറിക് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്.
English Summary : Eric Kim's grandmother passed away ten years ago, but some of her cooking has been preserved.