രുചിപ്പെരുമയുടെ രാമശേരി ഇഡ്ഡലി
പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ

പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ മനോഹരമാണ്. കൊല്ലം 8 പോയിന്റ് ആർട്ട് കഫേയിൽ നടന്ന ഇഡ്ഡലു ഫെസ്റ്റിൽ നിന്നുള്ള കാഴ്ചയും രുചിക്കൂട്ടും.
രുചിപെരുമായുമായി രാമശ്ശേരി ഇഡ്ഡലി
ഇഡ്ഡലികളില്‍ത്തന്നെ സ്പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. എലപ്പുള്ളി, കുന്നാച്ചി-പുതുശ്ശേരി റോഡില്‍ രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ പെരുമയ്ക്കും രുചിക്കും പിന്നിൽ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മാണം രുചിയുടെ മേന്മ കൊണ്ട് ജനശ്രദ്ധയാകർഷിച്ചു.
പാചക രീതി
രാമശ്ശേരിക്കാർ ഇഡ്ഡലിച്ചെമ്പിൽ അല്ല ഇഡ്ഡലി പാകപ്പെടുത്തുന്നത്. മറിച്ച് മണ്‍കലത്തിന്റെ കഴുത്തു മാത്രമെടുത്ത് അതില്‍ നൈലോണ്‍ നൂല്‍ വല പോലെ പാകി കെട്ടി തട്ടുണ്ടാക്കി അതിനു മുകളിൽ വെളുത്ത തുണിക്കഷ്ണം നനച്ച് വിരിച്ച് അതില്‍ മാവ് കോരിയൊഴിച്ചാണ് ഇഡ്ഡലി പാകപ്പെടുത്തുന്നത്. മൃദുവായതും ദോശപോലെ പരന്നതുമാണ് ഈ ഇഡ്ഡലി. ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴേക്കും ചീത്തയാകില്ല. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും. ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നാണു രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് പലരും പറയുന്നത്.
English Summary : Idli fest underway at 8 Point Art Cafe Kollam