എനർജി ഡ്രിങ്കിൽ തിളച്ചു മറിയുന്ന പാസ്ത വിഡിയോ: 5.6 ദശലക്ഷം കാഴ്ചക്കാർ
നീല നിറത്തിലുള്ള എനർജി ഡ്രിങ്കിൽ പാകം ചെയ്തെടുത്ത പാസ്ത വിഡിയോയ്ക്ക് 5.6 ദശലക്ഷം കാഴ്ചക്കാർ!. ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത റെഡ് അല്ലെങ്കിൽ വൈറ്റ് സോസിനൊപ്പം വിളമ്പുന്ന, എളുപ്പത്തിൽ തയാറാക്കാവുന്ന പാസ്ത. രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങും ...

നീല നിറത്തിലുള്ള എനർജി ഡ്രിങ്കിൽ പാകം ചെയ്തെടുത്ത പാസ്ത വിഡിയോയ്ക്ക് 5.6 ദശലക്ഷം കാഴ്ചക്കാർ!. ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത റെഡ് അല്ലെങ്കിൽ വൈറ്റ് സോസിനൊപ്പം വിളമ്പുന്ന, എളുപ്പത്തിൽ തയാറാക്കാവുന്ന പാസ്ത. രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങും ഏറെപ്പേരുടെ ഇഷ്ടവിഭവമാണിത്. ജസ്റ്റിൽ ഫ്ലോം എന്ന അമേരിക്കൻ മജിഷ്യനാണ് സുഹൃത്തിന്റെ വിചിത്ര പാസ്ത പാചക വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. പാസ്ത മാത്രം പാചകം ചെയ്ത് തൃപ്തനാകാതെ പാസ്ത സോസും അതേ പാനീയത്തിൽ തയാറാക്കുന്നുണ്ട്. ‘വീണ്ടും ഒരേ രീതിയിൽ നിങ്ങൾ ഒരിക്കലും ഇനി പാസ്ത കഴിക്കില്ല’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.
പാചകം ഒട്ടും അറിയാത്തവർക്കും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പാസ്തയുടെ ജനപ്രീതികൊണ്ടു തന്നെ വിഡിയോ വൈറലായി. പാക്കറ്റിലെ കുക്കിങ് സമയം നോക്കി വേവ് ക്രമീകരിക്കുക. പരന്ന പാത്രത്തിൽ ആവശ്യത്തിന് വെള്ളംവച്ച് (ഇവിടെ എനർജി ഡ്രിങ്കാണ്), തിളയ്ക്കുമ്പോൾ ഉപ്പും അൽപം ഒലീവ് ഓയിലും ചേർക്കുക. അതിനുശേഷം പാസ്തയിടുക. വായിൽ വച്ചാൽ ഒന്നു കടിക്കാവുന്ന വേവിൽ ഊറ്റിയെടുക്കണം, ഇത്ര മാത്രം.
പാചക വിദഗ്ധരും സാധാരണക്കാരുമായ നിരവധി പേർ ഈ പാചകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ ‘ഇനി ഒരിക്കലും പാസ്ത കഴിക്കില്ല’ എന്നും ചിലർ കമന്റിട്ടിട്ടുണ്ട്.