1000 രൂപയ്ക്ക് ഒരു ചായ കുടിക്കണോ? വരൂ, കൊൽക്കത്തയിലേക്ക്
നല്ലൊരു ചായ കുടിക്കാൻ എത്ര രൂപ വരെ മുടക്കും? നല്ല രുചിക്ക് എങ്ങനെ വിലയിടുമെന്നു ചായപ്രേമികൾ മറുചോദ്യമെറിഞ്ഞേക്കാം. എന്തായാലും ലോകത്തിലെ ഏറ്റവും ശുദ്ധമായ ചായ കുടിക്കാനാണ് ആഗ്രഹമെങ്കിൽ കാശു നോക്കണ്ടാ, നേരേ കൊൽക്കത്തയ്ക്കു വിടാം. അവിടെ, മുകുന്ദപുരിൽ നിർജാഷ് എന്നു പേരുള്ള ഒരു ചെറിയ ചായക്കടയുണ്ട്.

നല്ലൊരു ചായ കുടിക്കാൻ എത്ര രൂപ വരെ മുടക്കും? നല്ല രുചിക്ക് എങ്ങനെ വിലയിടുമെന്നു ചായപ്രേമികൾ മറുചോദ്യമെറിഞ്ഞേക്കാം. എന്തായാലും ലോകത്തിലെ ഏറ്റവും ശുദ്ധമായ ചായ കുടിക്കാനാണ് ആഗ്രഹമെങ്കിൽ കാശു നോക്കണ്ടാ, നേരേ കൊൽക്കത്തയ്ക്കു വിടാം. അവിടെ, മുകുന്ദപുരിൽ നിർജാഷ് എന്നു പേരുള്ള ഒരു ചെറിയ ചായക്കടയുണ്ട്. ചായക്കടയെന്നാൽ ഒരു വലിയ കുടയും ചുറ്റും നിരത്തിയിട്ട കുറേ പ്ലാസ്റ്റിക് കസേരകളും നടത്തിപ്പുകാരനായി പാർഥ പ്രതിം ഗാംഗുലി എന്ന ചായ സ്പെഷലിസ്റ്റും. അവിടെ, പാർഥ വിൽക്കുന്ന സ്പെഷൽചായയ്ക്കു വില ഗ്ലാസിന് 1000 രൂപയാണ്! കിലോയ്ക്കു മൂന്നു ലക്ഷം രൂപ വിലയുള്ള ബോ–ലേ തേയിലയാണ് അതിനുപയോഗിക്കുന്നത്.
നിർജാഷിൽ നൂറിലേറെത്തരം ചായകളാണ് ചായപ്രേമികളെ കാത്തിരിക്കുന്നത്; ഗ്ലാസിനു 12 രൂപ മുതൽ 1000 രൂപ വരെ വിലയുള്ളവ. രൂചി കൂടും തോറും വിലയും കൂടുമെന്നുള്ളതു കൊണ്ട് ചായവിലയെപ്പറ്റി ആരും പരാതി പറയാൻ സാധ്യതയില്ല. ഫെർമെന്റും ഓക്സിഡൈസും ചെയ്‌തും തയാറാക്കുന്ന ബോ - ലേ എന്ന ചൈനീസ് ചായപ്പൊടിയ്ക്ക് സാധാരണ തേയിലപ്പൊടി തയാറാക്കുന്നതിനെക്കാൾ മൂന്നിരട്ടി ചെലവാണ്. ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.
കൊൽക്കത്തയിലെ വളരെ പ്രസിദ്ധമായ ഈ ടീ സ്റ്റാൾ ചായപ്രേമികൾ ഒരിക്കലെങ്കിലും സന്ദർശിക്കണം.
English Summary : A Special Tea Worth 1000 Rupees Per Cup!