ലോകത്തിൽ ഇതുപോലൊരു പിത്​സ വേറെ കാണില്ല! അഗ്നിപർവതത്തിൽ നിന്നൊഴുകുന്ന തിളച്ചു മറിയുന്ന കനലിനു മുകളിൽ ചീസും മാംസവും ചേർത്ത് ചുട്ടെടുക്കുന്ന ചൂടൻ പിത്​സ. ഡേവിഡ്​ ഗാർഷ്യയെന്ന ചെറുപ്പക്കാരനാണ് വ്യത്യസ്തമായ പിത്​സ രുചിയുമായി ശ്രദ്ധേയനാകുന്നത്. സജീവമായ നിരവധി അഗ്നിപർവതങ്ങളും മലകളും നിറഞ്ഞ ഗ്വാട്ടിമാല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിൽ ഇതുപോലൊരു പിത്​സ വേറെ കാണില്ല! അഗ്നിപർവതത്തിൽ നിന്നൊഴുകുന്ന തിളച്ചു മറിയുന്ന കനലിനു മുകളിൽ ചീസും മാംസവും ചേർത്ത് ചുട്ടെടുക്കുന്ന ചൂടൻ പിത്​സ. ഡേവിഡ്​ ഗാർഷ്യയെന്ന ചെറുപ്പക്കാരനാണ് വ്യത്യസ്തമായ പിത്​സ രുചിയുമായി ശ്രദ്ധേയനാകുന്നത്.

സജീവമായ നിരവധി അഗ്നിപർവതങ്ങളും മലകളും നിറഞ്ഞ ഗ്വാട്ടിമാല, മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. കത്തിജ്വലിച്ച് ഒഴുകുന്ന അഗ്നിപവർവതങ്ങൾ കാണാൻ ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഇവിടുത്തെ പക്കായ അഗ്​നിപർവതത്തിൽനിന്ന് ഒലിച്ചിറങ്ങി വരുന്ന ലാവയാണ് ഡേവിഡിന്‍റെ ബേക്കിങ് അവ്ൻ. എരിഞ്ഞു കൊണ്ടിരിക്കുന്ന വോൾക്കാന റോക്കിൽ തയാറാക്കുന്ന ‘പക്കായ പിത്​സ’ രുചിക്കാൻ കൂടിയാണ് സഞ്ചാരികൾ ഇപ്പോൾ ഇവിടേയ്ക്ക് എത്തുന്നത്. ലാവയുടെ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക വസ്​ത്രമണിഞ്ഞ് ഡേവിഡ് പിത്സ തയാറാക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രത്യേക മെറ്റൽ ഷീറ്റാണ് പിത്​സ തയാറാക്കാൻ ഉപയോഗിക്കുന്നത്​. 1000 ഡിഗ്രി സെൽഷ്യസ് ചൂടുവരെ ഈ ഷീറ്റിന്​ താങ്ങാനാകും. ടുമാറ്റോ സോസും ചീസും മാംസവും നിറച്ച മാവ്, ഏകദേശം 800 ഡിഗ്രി ചൂടുള്ള ലാവ അവശിഷ്​ടങ്ങൾക്ക് മുകളിലാണ് ചുട്ടെടുക്കാൻ വയ്ക്കുക. 14 മിനിറ്റിനുള്ളിൽ പിത്​സ തയാറാകും.

ADVERTISEMENT

നേരത്തേ അഗ്നിപർവതം കണ്ടുമടങ്ങിയിരുന്നവർ ഇപ്പോൾ ലാവയിൽ തയാറാക്കിയ പിത്​സയും കഴിച്ച് ഫോ​ട്ടോയും എടുത്താണ് മടക്കം. ഫെബ്രുവരിയിലാണ് പക്കായ അഗ്​നിപർവതം സജീവമായി തുടങ്ങിയത്. പ്രദേശിക ഭരണകൂടവും അധികൃതരും കനത്ത ജാഗ്രത നിർദേശം നൽകിയിരുന്നു. "

മലകയറി  വയറുകത്തി വരുന്നവർക്ക് ഈ പിത്​സ സമ്മാനിക്കുന്ന അതിശയം വലുതാണ്. 2013 ലാണ് ഡേവിഡ് മലമുകളിൽ പിത്‌​സ ബേക്കിങ് ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ വളരെ കുറച്ച് പിത്​സ മാത്രമാണ്  വിറ്റുപോയത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വാർത്തകളും വരാൻ തുടങ്ങിയതോടെ കഥമാറി, പിത്​സ കഴിക്കാനും വോൾക്കാനോ കാണാനും  വേണ്ടിയായി ഇവിടേയ്ക്കുള്ള യാത്രകൾ.

ADVERTISEMENT

English Summary : Guatemala's volcanic pizza chef and his lava oven.