ADVERTISEMENT

ഗോൾഡ്, പിസ്ത, തന്തൂരി, ചീസി, പാൻഫ്രൈഡ്..... ഏതു മോമോസാണു വേണ്ടത്?  ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വഴിയോര ഭക്ഷണശാലയാണ് വ്യത്യസ്തരുചിയിലും ഭാവത്തിലുമുള്ള ചൂടു മോമോസ് നിരത്തി ഭക്ഷണപ്രിയരെ വിളിക്കുന്നത്.  ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വിഡിയോ ഇട്ടത്. 

ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന മോമോസ് ഫ്രൈയിങ് പാനിലെ എണ്ണയിൽ വറുത്തെടുത്ത ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കും. ഇതിനു ശേഷം ഫ്രൈയിങ് പാനിനുള്ളിലേക്ക് തീ പിടിക്കുന്ന രീതിയിൽ പൊള്ളിച്ചെടുക്കും. ഇതിലേക്ക് സോസുകൾ ചേർത്താണ് വിളമ്പുന്നത്.

ഈ രീതിയിൽ തയാറാക്കുന്ന ഫയർ മോമോസ് കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകാം എന്നും അഭിപ്രായം ഉണ്ട്.

English Summary :  Viral Video, Ghaziabad street vendor makes fire momos.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com