ചോക്ലേറ്റ് ബിസ്ക്കറ്റ് പക്കോഡ...രുചി അത്ര പോരാ!
വ്യത്യസ്ത രുചിക്കൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മാഗി മിൽക്ക് ഷെയ്ക്ക്, തണ്ണിമത്തനൊപ്പം കടുക് സോസ്, ഫുൾജാർ സോഡ, പായസം കേക്ക്...ഈ നിരയിലേക്ക് പുതിയതായി എത്തിയ വിഭവമാണ് ഓറിയോ പക്കോഡ. അഹമ്മദാബാദിലെ ഒരു ഭക്ഷണശാലയിലാണ് ഓറിയോ ബിസ്കറ്റ് പക്കോഡ തയാറാക്കുന്നത്. അതിന്റെ വിഡിയോ ഫുഡ് വ്ളോഗർ

വ്യത്യസ്ത രുചിക്കൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മാഗി മിൽക്ക് ഷെയ്ക്ക്, തണ്ണിമത്തനൊപ്പം കടുക് സോസ്, ഫുൾജാർ സോഡ, പായസം കേക്ക്...ഈ നിരയിലേക്ക് പുതിയതായി എത്തിയ വിഭവമാണ് ഓറിയോ പക്കോഡ.
അഹമ്മദാബാദിലെ ഒരു ഭക്ഷണശാലയിലാണ് ഓറിയോ ബിസ്കറ്റ് പക്കോഡ തയാറാക്കുന്നത്. അതിന്റെ വിഡിയോ ഫുഡ് വ്ളോഗർ അമർ സിഹോരിയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയാണിതെന്നും അമർ പറയുന്നു. കടലമാവു കൊണ്ടു തയാറാക്കുന്ന മാവിൽ ബിസ്ക്കറ്റ് മുക്കി എണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം ആവിയിൽ വേവിച്ചെടുത്ത പച്ചമുളകു സോസും ചേരുന്നു. പക്ഷേ പക്കോഡ / ബിസ്കറ്റ് - അതേ രൂപത്തിൽ ഇഷ്ടപ്പെടുന്നവർക്ക് ഈ രുചി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ബിസ്കറ്റ് ദം ബിരിയാണിയും പക്കോഡ സബ്ജിയുമൊക്കെ ഇതിനു പുറകേ വരുമോ എന്നു കാത്തിരുന്നു കാണണം.
English Summary : Oreo Pakode Video.