കിളിക്കൂട്ടിൽ കാത്തിരിക്കുന്നത് നാവിൽ കപ്പലോടിക്കുന്ന നാടൻ രുചികൾ
കുമരകത്ത് എത്തിയാൽ സ്പെഷൽ രുചികൾ കിട്ടുന്നൊരു കിളിക്കൂട്. നാടൻ ഭക്ഷണമാണ് കിളിക്കൂടിന്റെ ഐശ്വര്യം. കാളാഞ്ചി, കരിമീൻ, കൊഞ്ച്, ആവോലി, താറാവ്, ചെമ്മീൻ, നെന്മീൻ, താറാവ്, ഞണ്ട് ഇതൊക്കെ ഇവിടെ സ്പെഷൽ രുചിയിൽ ലഭിക്കും. കിളിക്കൂട് സ്പെഷൽ ചില രുചിക്കൂട്ടുകൾ ഇതാ. താറാവ് കറി ചേരുവകൾ താറാവ് - 25
കുമരകത്ത് എത്തിയാൽ സ്പെഷൽ രുചികൾ കിട്ടുന്നൊരു കിളിക്കൂട്. നാടൻ ഭക്ഷണമാണ് കിളിക്കൂടിന്റെ ഐശ്വര്യം. കാളാഞ്ചി, കരിമീൻ, കൊഞ്ച്, ആവോലി, താറാവ്, ചെമ്മീൻ, നെന്മീൻ, താറാവ്, ഞണ്ട് ഇതൊക്കെ ഇവിടെ സ്പെഷൽ രുചിയിൽ ലഭിക്കും. കിളിക്കൂട് സ്പെഷൽ ചില രുചിക്കൂട്ടുകൾ ഇതാ. താറാവ് കറി ചേരുവകൾ താറാവ് - 25
കുമരകത്ത് എത്തിയാൽ സ്പെഷൽ രുചികൾ കിട്ടുന്നൊരു കിളിക്കൂട്. നാടൻ ഭക്ഷണമാണ് കിളിക്കൂടിന്റെ ഐശ്വര്യം. കാളാഞ്ചി, കരിമീൻ, കൊഞ്ച്, ആവോലി, താറാവ്, ചെമ്മീൻ, നെന്മീൻ, താറാവ്, ഞണ്ട് ഇതൊക്കെ ഇവിടെ സ്പെഷൽ രുചിയിൽ ലഭിക്കും. കിളിക്കൂട് സ്പെഷൽ ചില രുചിക്കൂട്ടുകൾ ഇതാ. താറാവ് കറി ചേരുവകൾ താറാവ് - 25
കുമരകത്ത് എത്തിയാൽ സ്പെഷൽ രുചികൾ കിട്ടുന്നൊരു കിളിക്കൂട്. നാടൻ ഭക്ഷണമാണ് കിളിക്കൂടിന്റെ ഐശ്വര്യം. കാളാഞ്ചി, കരിമീൻ, കൊഞ്ച്, ആവോലി, താറാവ്, ചെമ്മീൻ, നെന്മീൻ, താറാവ്, ഞണ്ട് ഇതൊക്കെ ഇവിടെ സ്പെഷൽ രുചിയിൽ ലഭിക്കും. കിളിക്കൂട് സ്പെഷൽ ചില രുചിക്കൂട്ടുകൾ ഇതാ.
താറാവ് കറി
ചേരുവകൾ
താറാവ് - 25 കിലോ
വെളിച്ചെണ്ണ - 2 ലിറ്റർ
സവാള - 6-7 കിലോ
മഞ്ഞൾ പൊടി - 2 ടീസ്‌പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
ഏലയ്ക്ക
തക്കോലം
ഗ്രാമ്പൂ
കറുവപ്പട്ട
കാരറ്റ്
തേങ്ങ ചിരകിയത് - 3 തേങ്ങയുടേത്
നട്സ് - 1/2 കിലോ
മല്ലിയില - 100 ഗ്രാം
പുതിനയില - 50 ഗ്രാം
മസാലയ്ക്ക് ആവശ്യമായവ
മഞ്ഞൾപൊടി - 3 ടേബിൾ സ്‌പൂൺ
ചിക്കൻ മസാല - 150 ഗ്രാം
മല്ലിപ്പൊടി - 75 ഗ്രാം
കുരുമുളക് പൊടി - 4 ടേബിൾ സ്‌പൂൺ
ഗരം മസാല പൊടി - 4 ടേബിൾ സ്‌പൂൺ
കോൺഫ്ളവർ - 2 ടേബിൾ സ്‌പൂൺ
തയാറാക്കുന്ന വിധം
സ്റ്റവ് കത്തിച്ച് വലിയ ഒരു ഉരുളിയിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഇടുക. ഇവയെല്ലാം ഒന്ന് വഴന്നു വരുമ്പോൾ കാരറ്റ് അരിഞ്ഞതു ചേർക്കുക. ഇത് വഴന്നു വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇതിലേക്ക് ചേർക്കുക. ഏകദേശം 20 മിനിറ്റ് എടുക്കും ഇത് വഴന്നു വരാൻ. ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി 2 ടീസ്‌പൂൺ ഉപ്പു പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു കറിവേപ്പിലയും കൂടി ഈ സമയത്ത് ചേർക്കാം. സവാള വഴന്നു കഴിയുമ്പോൾ മസാലകൾ ചേർക്കാം. മഞ്ഞൾപൊടി 3 ടേബിൾ സ്‌പൂൺ, ചിക്കൻ മസാല 150 ഗ്രാം, മല്ലിപ്പൊടി 75 ഗ്രാം, കുരുമുളക് പൊടി 4 ടേബിൾ സ്‌പൂൺ, ഗരം മസാല പൊടി - 4 ടേബിൾ സ്‌പൂൺ കോൺഫ്ളവർ - 2 ടേബിൾ സ്‌പൂൺ ഇത്രയും ചേർത്ത ശേഷം പച്ച ചുവ മാറുന്നതു വരെ ഇതൊന്ന് നന്നായി ഇളക്കുക. അതിനു ശേഷം തേങ്ങയും (3 എണ്ണം )അണ്ടിപ്പരിപ്പും (1/2 കിലോ) അരച്ച മിക്‌സ് ഇതിലേക്ക് ചേർക്കുക. താറാവ് വേവിക്കുന്ന സമയത്ത് തന്നെ നട്സ് വെള്ളത്തിൽ ഇട്ടു വയ്ക്കും. അതിനു ശേഷം തേങ്ങ ചിരകിയതും നട്സും മിക്‌സിയിൽ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. തേങ്ങയും മസാലയും നന്നായി മൂത്തു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന താറാവ് ഇതിലേക്ക് ചേർക്കുക. 100 ഗ്രാം മല്ലിയിലയും 50 ഗ്രാം പുതിനയിലയും ഇതിലേക്ക് ചേർക്കുക.
താറാവ് സെപറേറ്റ് ആയിട്ടാണ് വേവിക്കുന്നത്. താറാവിറച്ചിയും മഞ്ഞൾപ്പൊടി, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർത്ത് 25 മിനിറ്റ് വേവിക്കാൻ വയ്ക്കുന്നു. അതിനു ശേഷം മസാല ഇതിലേക്ക് ചേർക്കുന്നു.
താളിക്കാനായി
വെളിച്ചെണ്ണ ചൂടായ ശേഷം കുറച്ച് കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി ഇടുക അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ഇട്ടു കൊടുക്കുക. ഇതൊന്നു മൂത്തു വരുമ്പോൾ അതിലേക്ക് ഉണക്ക മുളകും കറിവേപ്പിലയും ഇട്ടു കൊടുക്കുക. ഇത് മൂത്തു വരുന്ന സമയത്ത് അതിലേക്ക് 1 1/2 സ്‌പൂൺ മുളക് പൊടി ഇട്ടു കൊടുക്കുക. ഇത് മൂത്തു വരുമ്പോൾ തീ ഓഫ് ചെയ്‌ത് താറാവ് കറിയിലേക്ക് ഒഴിക്കുക. താറാവ് മപ്പാസ് റെഡി. ഏകദേശം 35 മിനിറ്റ് വേണ്ടി വരും താറാവ് മപ്പാസ് റെഡിയാവാൻ.
കരിമീൻ പൊള്ളിച്ചത്
കഴുകി വൃത്തിയാക്കിയ കരിമീനിലേക്ക് ആദ്യം കുറച്ച് ഉപ്പ് പുരട്ടുക അതിനു ശേഷം മുളക് പൊടി മഞ്ഞൾപൊടി, കുരുമുളക് പൊടി വിനാഗിരി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതെല്ലാം ചേർത്ത മിക്‌സ് മീനിൽ നന്നായി പുരട്ടി കൊടുക്കുക. അതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് കരിമീൻ പൊള്ളിച്ചെടുക്കുക. കരിമീനിന്റെ രണ്ടു വശവും ഫ്രൈ ചെയ്‌തശേഷം (ഹാഫ് കുക്കായാൽ മതിയാകും) മീൻ ഒരു പ്ലേറ്റിലേക്ക് മാറ്റുക.
കരിമീൻ പൊളിക്കാൻ ആവശ്യമായ മസാല
ചെറിയ ഉള്ളി ഇഞ്ചി, വെളുത്തുള്ളി കുരുമുളക് പൊടി ഫിഷ് മസാല മുളക് പൊടി തുടങ്ങി ഒരുപാട് പൊടികൾ എന്നിവ ചേർത്തുണ്ടാക്കുന്ന പ്രത്യേക മസാലയാണിത്. ഒരു വാഴയിലയിൽ ആദ്യം മസാല ഇട്ടതിനു മുകളിലായി കറിവേപ്പില കുറച്ചു അണ്ടിപ്പരിപ്പ് എന്നിവ ഇടുക അതിനു മുകളിലായി അൽപം കുരുമുളക് പൊടി വിതറുന്നു ഇനി പൊള്ളിച്ച കരിമീൻ ഇതിനു മുകളിലായി വയ്ക്കുന്നു വീണ്ടും മസാല മീനിൽ മുഴുവനായി പുരട്ടിയ ശേഷം അതിനു മുകളിലായി കറിവേപ്പില ഒരു കഷണം തക്കാളി മുറിച്ചത് കാരറ്റ് അരിഞ്ഞത് എന്നിവ വച്ചു കൊടുക്കുക. നട്സും കിസ്‌മിസും അതിനു മുകളിലായി വച്ച ശേഷം ഇല പൊതിയുക. ഇനി ഒരു തവയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം പൊതിഞ്ഞു വച്ചിരിക്കുന്ന കരിമീൻ ഇട്ടു രണ്ടു വശവും രണ്ടു മിനിട്ടു നേരം വേവിച്ചെടുക്കുക. കരിമീൻ പൊള്ളിച്ചത് റെഡി.
കൊഞ്ച് റോസ്റ്റ്
കൊഞ്ച് കഴുകി വൃത്തിയാക്കിയതിലേക്ക് ആദ്യം കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും പുരട്ടുക അതിനു ശേഷം കരിമീൻ പൊള്ളിച്ചതിൽ ചേർത്ത അതേ മസാല തന്നെ ഇതിലും നന്നായി പുരട്ടിയ ശേഷം ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് നന്നായി ഫ്രൈ ചെയ്തെടുക്കുക.
റോസ്റ്റ് തയാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം കടുകിട്ട് പൊട്ടിക്കഴിഞ്ഞാൽ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് കറിവേപ്പില സവാള എന്നിവ ഇട്ടു കൊടുക്കുക. സവാള നന്നായി വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതെല്ലാം നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് മസാല പൊടികൾ ചേർത്തു കൊടുക്കാം.
മഞ്ഞൾ പൊടി 1 ടീസ്‌പൂൺ കുരുമുളക് പൊടി 1 ടീസ്‌പൂൺ ഗരം മസാല 1/4 ടീസ്‌പൂൺ, ഫിഷ് മസാല 1/4 ടീസ്‌പൂൺ ആവശ്യത്തിന് ഉപ്പ് മുളക് പൊടി എരിവ് വേണ്ടതിനനുസരിച്ച് ചേർക്കാം ഇത്രയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തേങ്ങ നന്നായി അരച്ചത് 1 ടേബിൾ സ്‌പൂൺ ചേർത്ത് നന്നായി ഇളക്കുക. മസാല റെഡിയായതിലേക്ക് കുറച്ച് തിളപ്പിച്ചാറിയ വെള്ളവും കൂടി ചേർത്ത് ഗ്രേവി ഒന്ന് ലൂസാക്കിയ ശേഷം അതിലേക്ക് ഫ്രൈ ചെയ്‌തു വച്ചിരിക്കുന്ന കൊഞ്ച് ഇട്ടു കൊടുക്കുക. കൊഞ്ചിന്റെ എല്ലാ ഭാഗത്തേക്കും മസാല പിടിക്കുന്നതിനായി കൊഞ്ച് ഒന്ന് തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോൾ കൊഞ്ച് ഫ്രൈ റെഡി ആകും ഇതൊരു പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാം.
English Summary : Kilikkoodu Toddy Parlour, Kumarakam.