ഇങ്ങനെയാണ് ആലിസ് ക്രിസ്റ്റി ബീഫ് കട്ലറ്റ് ഉണ്ടാക്കുന്നത് ; വിഡിയോ
ഇഷ്ടപ്പെട്ട കട്ലറ്റ് രുചിയുമായി ആലിസ് ക്രിസ്റ്റി. ഭർത്താവ് സജിനും ചേർന്നാണ് ആലിസിന്റെ പാചകം. ആദ്യമായിട്ടാണ് ഈ കട്ലറ്റ് രുചി പരീക്ഷണമെന്നും ആലിസ് പറയുന്നു. കട്ലറ്റ് രുചിക്ക് ആവശ്യമുള്ള ചേരുവകൾ ഇതാണ്. ഉപ്പും കുരുമുളകും ഇട്ട് വേവിച്ച ബീഫ്, കുരുമുളകുപൊടി, വിനാഗിരി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാളയും

ഇഷ്ടപ്പെട്ട കട്ലറ്റ് രുചിയുമായി ആലിസ് ക്രിസ്റ്റി. ഭർത്താവ് സജിനും ചേർന്നാണ് ആലിസിന്റെ പാചകം. ആദ്യമായിട്ടാണ് ഈ കട്ലറ്റ് രുചി പരീക്ഷണമെന്നും ആലിസ് പറയുന്നു. കട്ലറ്റ് രുചിക്ക് ആവശ്യമുള്ള ചേരുവകൾ ഇതാണ്. ഉപ്പും കുരുമുളകും ഇട്ട് വേവിച്ച ബീഫ്, കുരുമുളകുപൊടി, വിനാഗിരി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാളയും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞത്, മുട്ട, ബ്രഡ് പൊടിച്ചത്.
ഫ്രൈയിങ് പാൻ ചൂടായി കഴിയുമ്പോൾ സവാളയും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഇതിലേക്ക് കുറച്ച് കുരുമുളകു പൊടിയും പച്ചമുളകും ഇഞ്ചിയും ചേർക്കാം. ആവശ്യത്തിന് വിനാഗിരി ചേർക്കാം. വഴന്ന ശേഷം ഇത് ഒരു പാത്രത്തിലേക്കു മാറ്റാം.
ഒരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ് കൈ കൊണ്ട് പൊടിച്ച് എടുത്തതിലേക്ക് വേവിച്ച ബീഫ് മിക്സിയിൽ ചതച്ച് എടുത്തത് ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് വഴറ്റി എടുത്ത അരപ്പ് ചേർത്ത് യോജിപ്പിച്ച് ഉരുട്ടി എടുത്ത് കട്ലറ്റ് ഷേപ്പിൽ പരത്തി എടുക്കാം. ഇത് മുട്ടമിശ്രിതത്തിൽ മുക്കി ബ്രഡ്പൊടിയിൽ ഉരുട്ടിയ ശേഷം ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് വറുത്തെടുക്കാം.
English Summary : Beef Cutlet Recipe video by Alice Christy.