പുതുരുചികളൊരുക്കി ഭക്ഷണപ്രേമികളുടെ മനസ്സു കവരാൻ കാത്തിരിക്കുകയാണ് വഴിയോരക്കച്ചവടക്കാരും ഫുഡ്‌വ്ലോഗർമാരുമൊക്കെ. കൈയിൽ കിട്ടുന്ന എന്തു കോംബിനേഷനും പരീക്ഷിക്കാൻ ധൈര്യം മാത്രമാണ് അവരുടെ കൈമുതൽ. ചിലചേരുവകൾ ഒത്തുചേരുമ്പോൾ അസാധ്യരുചിയും മറ്റു ചിലപ്പോൾ അസാധ്യപഴിയുമാണ് വിഭവവത്തിന്റെ സ്രഷ്ടാക്കളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുരുചികളൊരുക്കി ഭക്ഷണപ്രേമികളുടെ മനസ്സു കവരാൻ കാത്തിരിക്കുകയാണ് വഴിയോരക്കച്ചവടക്കാരും ഫുഡ്‌വ്ലോഗർമാരുമൊക്കെ. കൈയിൽ കിട്ടുന്ന എന്തു കോംബിനേഷനും പരീക്ഷിക്കാൻ ധൈര്യം മാത്രമാണ് അവരുടെ കൈമുതൽ. ചിലചേരുവകൾ ഒത്തുചേരുമ്പോൾ അസാധ്യരുചിയും മറ്റു ചിലപ്പോൾ അസാധ്യപഴിയുമാണ് വിഭവവത്തിന്റെ സ്രഷ്ടാക്കളെ കാത്തിരിക്കുന്നത്.

ADVERTISEMENT

തൊലിക്കട്ടിയും മനക്കട്ടിയും സമാസമം ചേരുമ്പോൾ രുചിയുടെ മൽസരലോകത്ത് പിടിച്ചു നിൽക്കാൻ ചിലർ അരയും തലയും മുറുക്കിയിറങ്ങാറുണ്ട്. അതുപോലൊരു വെറൈറ്റി വിഡിയോ പങ്കുവച്ചുകൊണ്ടാണ് യുഎസിൽ നിന്നുള്ള ഷെഫ് ഷിഹാൻ ചൗധരി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ‘ഏതുടൈപ്പ് ലെസിയാണ് ഇനി നിങ്ങൾക്ക് വേണ്ടത്?’ എന്ന ചോദ്യത്തോടെയാണ് പച്ചമുളകരച്ച ചോക്ലേറ്റ് ലെസി ഷെഫ് തയാറാക്കുന്നത്.

ADVERTISEMENT

ടോബിൾറൺ ചോക്ലേറ്റ് പൊതിയഴിച്ചെടുക്കുന്ന ഷെഫിന്റെ ദൃശ്യങ്ങളിലാണ് വിഡിയോ തുടങ്ങുന്നത്. ഒരു കപ്പ് തൈര്, ഒരു കപ്പ് പാൽപ്പൊടി ഇവ നന്നായി ബ്ലെൻഡ് ചെയ്ത് അതിലേക്ക് അരി കളഞ്ഞ് തേനിൽ മുക്കിവച്ച പച്ചമുളക് ചേർത്ത് നന്നായി അരച്ചെടുത്താണ് ഷെഫ് തന്റെ സ്പെഷൽ ലെസി തയാറാക്കുന്നത്. 19,682 ലൈക്കുകളുമായി സമൂഹമാധ്യമങ്ങൾ പ്രചരിക്കപ്പെടുന്ന വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഷെഫിന്റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ എല്ലാവിഭവങ്ങളിലും മുളക് ചേർക്കണമെന്ന് എന്താ ഇത്ര നിർബന്ധമെന്ന് അൽപ്പം മുഷിവോടെ ഷെഫിനോട് ചോദിക്കുന്നുണ്ട്. ഷെഫ് മുൻപ് പങ്കുവച്ച പല വിഭവങ്ങളിലും പച്ചമുളക് ഉപയോഗിച്ചിരുന്നു. താൻ എല്ലാത്തിലും പച്ചമുളക് ഉപയോഗിക്കാറുണ്ടെന്ന് ഷെഫ് തന്നെ സമ്മതിക്കാറുമുണ്ട്. ഷെഫ് മുൻപ് പരീക്ഷിച്ച എഗ്നോഗ് ലെസി, സ്ട്രോബറി ഷേക്ക് ഇവയിലും പച്ചമുളക് ഉപയോഗിച്ചിരുന്നു. ആ വിഡിയോസ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഷിഹാൻ ചൗധരി വെറുമൊരു പാചകവിദഗ്ധൻ മാത്രമല്ലെന്നും ഒരു ഡിജിറ്റൽ ക്രിയേറ്ററും ഛായാഗ്രാഹകനും ഫൊട്ടോഗ്രാഫറും കൂടിയാണെന്നും അദ്ദേഹത്തിന്റെ സമൂഹമാധ്യമ പ്രൊഫൈലിൽ നിന്നും വ്യക്തമാകുന്നുണ്ട്. ചൗധരിയുടെ പരീക്ഷണങ്ങളിൽ പലതും തരംഗമാകാറുണ്ടെങ്കിലും മോശം രുചികളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും പുതിയ പരീക്ഷണങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് ഭക്ഷണപ്രേമികളുടെ അഭിപ്രായം.

Content Summary : Chocolate lassi blended with green chilli