പേരയ്ക്ക പൊട്ടിച്ചു കടിച്ചുചവച്ചങ്ങു കഴിക്കാനെന്തു രസമാണല്ലേ?. പലപ്പോഴും പേരയ്ക്കയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതെയാണ് പലരും അത് കഴിക്കുന്നത്. പേരയ്ക്കയോടൊപ്പം ഒരു പക്ഷേ അതിനേക്കാളേറെ ഗുണമുണ്ട് പേരയിലയ്ക്ക്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരയ്ക്ക പൊട്ടിച്ചു കടിച്ചുചവച്ചങ്ങു കഴിക്കാനെന്തു രസമാണല്ലേ?. പലപ്പോഴും പേരയ്ക്കയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതെയാണ് പലരും അത് കഴിക്കുന്നത്. പേരയ്ക്കയോടൊപ്പം ഒരു പക്ഷേ അതിനേക്കാളേറെ ഗുണമുണ്ട് പേരയിലയ്ക്ക്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. പേരയില ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും പേരയിലയിട്ടു തയാറാക്കിയ ചായ കുടിക്കുന്നതും എങ്ങനെയാണ് ആരോഗ്യത്തെ സംരക്ഷിക്കുന്നതെന്നു നോക്കാം.

ADVERTISEMENT

∙ ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയേറിയയ്ക്കെതിരെ ഒന്നാന്തരം മരുന്നാണു പേരയില എന്നാണ്. ഡയേറിയയ്ക്കു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണു പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ചെയ്യുക. വയറു വേദന കുറയ്ക്കുകയും അസുഖം പെട്ടെന്നു മാറ്റാനും ഇവയ്ക്കു സാധിക്കുമത്രേ.

∙ ആറു മുതൽ എട്ടാഴ്ച കൊണ്ട് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പേരയില ചായ കൊണ്ടു സാധിക്കുമെന്നും പേരയില ഫാൻസ്.

ADVERTISEMENT

∙ പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.

∙ കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും.

ADVERTISEMENT

‌∙ പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും.

‌∙ ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും.

∙ മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

Content Summary : Incredible Benefits Of Guava Leaf Tea