അപ്പുറത്തെ വീട്ടിൽ ഉണക്കമീൻ വറുക്കുന്നതിന്റെ മണമടിച്ചാൽ ഒരു പ്ലേറ്റ് ചോറുണ്ണുന്നവരാണ് മലയാളികൾ എന്ന് ചിലരെങ്കിലും തമാശയായി പറയാറുണ്ട്. തനതായ മസാലകളും നല്ല ചക്കിലാട്ടിയ വെളിച്ചെണ്ണയുമുപയോഗിച്ചുള്ള ഇന്ത്യൻ വിഭവങ്ങൾ കിലോമീറ്ററുകൾക്കകലെയുള്ള ആളുകളെ വരെ മണം കൊണ്ട് കൊതിപ്പിക്കാറുണ്ട്. പൊതുവെ എരിവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പുറത്തെ വീട്ടിൽ ഉണക്കമീൻ വറുക്കുന്നതിന്റെ മണമടിച്ചാൽ ഒരു പ്ലേറ്റ് ചോറുണ്ണുന്നവരാണ് മലയാളികൾ എന്ന് ചിലരെങ്കിലും തമാശയായി പറയാറുണ്ട്. തനതായ മസാലകളും നല്ല ചക്കിലാട്ടിയ വെളിച്ചെണ്ണയുമുപയോഗിച്ചുള്ള ഇന്ത്യൻ വിഭവങ്ങൾ കിലോമീറ്ററുകൾക്കകലെയുള്ള ആളുകളെ വരെ മണം കൊണ്ട് കൊതിപ്പിക്കാറുണ്ട്. പൊതുവെ എരിവും പുളിയുമൊക്കെ വളരെ കുറച്ചുപയോഗിക്കുന്ന വിദേശികളിൽ പലരും ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധകരാണ്. ഓസ്ട്രേലിയൻ സ്വദേശിയായ ഒരു പെൺകുട്ടി ഭക്ഷണം ആസ്വദിക്കുന്നതിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ചില ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ പരീക്ഷിച്ച ഒരു ഓസ്ട്രേലിയൻ പെൺകുട്ടിയുടെ വിഡിയോയാണ് അവളുടെ ക്യൂട്ട് മുഖഭാവങ്ങൾ കൊണ്ട് തരംഗമാകുന്നത്.

ADVERTISEMENT

റൈസും കടായി ചിക്കനും ആസ്വദിച്ചു കഴിക്കുന്ന പെൺകുട്ടിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആദ്യകോഴ്സ് മീലിനു ശേഷം അവൾ മധുരം രുചിക്കാനായി മാംഗോ കുൽഫിയും കഴിക്കുന്നുണ്ട്. അതും ഏറെയിഷ്ടത്തോടെ കഴിച്ച ശേഷം വായവൃത്തിയാക്കി മൗത്ത് ഫ്രഷ്നറായി ജീരകമിഠായി രുചിക്കുമ്പോഴാണ് അവളുടെ മുഖഭാവം മാറുന്നത്.

ADVERTISEMENT

ജീരകമിഠായിയുടെ രുചി പിടിക്കാഞ്ഞിട്ടാണോ അതോ കുഞ്ഞരിപ്പല്ലുകളിൽ ജീരകം കുടുങ്ങിയിട്ടാണോയെന്തോ വല്ലാത്തൊരു ഭാവത്തോടെ അവൾ വായിൽ വിരലിട്ട് ജീരകമിഠായി പുറത്തേക്കെടുത്തു കളയാൻ ശ്രമിക്കുന്നുണ്ട്. ആ സമയത്തെ കുട്ടിയുടെ എക്സ്പ്രഷൻ പങ്കുവച്ചുകൊണ്ടെത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

ADVERTISEMENT

പുതുരുചികൾ പരീക്ഷിച്ച സന്തോഷത്തിൽ ഭക്ഷണശാലയിലെ ജീവനക്കാരോട് സന്തോഷം പങ്കുവയ്ക്കുന്ന പെൺകുട്ടിയെയാണ് വിഡിയോയുടെ ഒടുവിൽ കാണാനാവുക. ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിച്ച അനുഭവം തീർച്ചയായും പങ്കുവയ്ക്കേണ്ടതാണെന്ന അടിക്കുറിപ്പോടെ angeerowden എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Content Summary :  Viral video of a little Australian girl trying Indian food for the first time