നല്ല ഒന്നാന്തരം സമുദ്ര വിഭവങ്ങൾക്കായി നാവ് കൊതിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായോ? അൽപം പോർച്ചുഗീസ് പാരമ്പര്യമൊക്കെയുള്ള നല്ല ക്ലാസ് തറവാടി സീഫുഡ് ക്യുസിൻസ് തേടി പോയാലോ! എന്നാ പിന്നെ ഒന്നും നോക്കണ്ട, നേരെ കൊച്ചിക്കു പോര്.!! കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലെ കസവ റസ്റ്ററന്റിൽ (Cassava restaurant) ഭക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ഒന്നാന്തരം സമുദ്ര വിഭവങ്ങൾക്കായി നാവ് കൊതിക്കാൻ തുടങ്ങിയിട്ട്  കാലം കുറച്ചായോ? അൽപം പോർച്ചുഗീസ് പാരമ്പര്യമൊക്കെയുള്ള  നല്ല ക്ലാസ് തറവാടി സീഫുഡ് ക്യുസിൻസ് തേടി പോയാലോ! എന്നാ പിന്നെ ഒന്നും നോക്കണ്ട, നേരെ കൊച്ചിക്കു പോര്.!! കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലെ കസവ റസ്റ്ററന്റിൽ  (Cassava restaurant)  ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്  ഒന്നാംതരം ഗോവൻ വിഭവങ്ങളാണ്..!!

ADVERTISEMENT

'കസവ'യിലെ 'ഗോവൻ ഫോക്ക് ടെയിൽ ഫുഡ്‌  ഫെസ്റ്റിവലി'ന്റെ  ഭാഗമായി, രുചിയേറിയ ഒട്ടേറെ  വിഭവങ്ങളാണ് ഗോവൻ ഷെഫ് സീമ സിൽവ തയാറാക്കുന്നത്.‌

Photo: Athira Madhav/Onmanorama

പരമ്പരാഗത ഗോവൻ വിന്താലു,  ബെബിങ്ക  എന്നിവ മുതൽ  ഫ്യൂഷൻ വിഭവങ്ങളായ റവയിൽ പൊരിച്ച നല്ല മൊരിഞ്ഞ ചെമ്മീൻ വരെ, ഭക്ഷ്യ മേളയുടെ പ്രത്യേക മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്.

Photo: Athira Madhav/Onmanorama

ADVERTISEMENT

ഗോവൻ വേരുകളുള്ള  വിന്താലു, പ്രൗഢമായ പോർച്ചുഗീസ് പാരമ്പര്യം  പേറുന്ന ഭക്ഷ്യവിഭവമാണ്.  പ്രത്യേക മാരിനേഷനു ശേഷം ജ്യൂസിയായി പാകംചെയ്ത, നറുമണം പേറുന്ന ഇറച്ചി തീന്മേശയിൽ എത്തുമ്പോൾ, അത് വേണ്ടെന്ന് പറയുന്നതെങ്ങനെ? 

Photo: Athira Madhav/Onmanorama

കടൽ വിഭവങ്ങൾ താല്പര്യമുള്ളവർ ഇവിടുത്തെ ചെമ്മീൻ  വിഭവങ്ങൾ ഉറപ്പായും  പരീക്ഷിച്ചു നോക്കേണ്ടതാണ്.  അത്തരത്തിലൊരു വിഭവമാണ് Sungta Ani Bhende Kadhi... പേര് കേട്ട് ഞെട്ടാൻ വരട്ടെ...സംഭവം സിമ്പിൾ ആണ്. ചെമ്മീനും വെണ്ടക്കയും ഗോവൻ മസാലക്കൂട്ട്, മരപ്പുളി എന്നിവയ്ക്കൊപ്പം നല്ല തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ച് കുറുക്കിയെടുക്കുന്ന വിഭവം. അൽപം എരിവും ക്രീമി ടെക്സ്റ്ററുമുള്ള ഈ ഗോവൻ വിഭവം നിങ്ങളുടെ നാവിൽ രുചിയുടെ അമിട്ടു പൊട്ടിക്കുമെന്നത് തീർച്ച.

ADVERTISEMENT

കടൽ വിഭവങ്ങളെപ്പറ്റി പറയുകയാണെങ്കിൽ എണ്ണം പറഞ്ഞ ഒട്ടേറെ സ്റ്റാർട്ടറുകളുണ്ട്. ഇവയിൽ  ചിലത് പരമ്പരാഗത രുചിക്കൂട്ടുകൾ പേറുന്നെങ്കിൽ, മറ്റു ചിലതിൽ ചില ട്വിസ്റ്റുകളും ഇവർ ഒളിപ്പിച്ചിട്ടുണ്ട്.

Photo: Athira Madhav/Onmanorama

Photo: Athira Madhav/Onmanorama

സസ്യാഹാരികൾ വിഷമിക്കണ്ട, നിങ്ങൾക്ക് ഒരു വെജിറ്റെറിയൻ കൽദിൻ പരീക്ഷിച്ചു നോക്കാവുന്നതാണ്, ചെറു മധുരമുള്ള ഈ ക്രീമി സ്‌റ്റ്യൂ കിടിലം.

Photo: Athira Madhav/Onmanorama

ഈ വിഭവങ്ങൾക്കൊപ്പം പരീക്ഷിച്ചു നോക്കാവുന്ന വിവിധതരം ബ്രഡുകളും  റൈസുകളും  മേളയ്ക്കായി തയാറാക്കിയിട്ടുണ്ട്. നല്ല പഞ്ഞി പോലെയുള്ള സന്നാ എന്ന ഗോവൻ വിഭവം ഒരു അത്ഭുതം തന്നെയാണ്!! ആവിയിൽ വേവിച്ചെടുത്ത മധുരമുള്ള ഈ അരി വിഭവം നിങ്ങളുടെ നാവിലിരുന്നു അലിഞ്ഞു ഇല്ലാതാകും.

ഭക്ഷണം അവസാനിപ്പിക്കുന്നതിന്  മുന്നോടിയായി അല്പം മധുരം ആയാലോ?

പേരുകേട്ട  ബെബിങ്ക മുതൽ നിരവധി ഗോവൻ മധുര വിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മുട്ടയുടെ വെള്ള, തേങ്ങാപ്പാൽ എന്നിവ ചേർത്ത് ലെയറുകളായി തയാറാക്കുന്ന പരമ്പരാഗത ഗോവൻ വിഭവമാണ് 

ബെബിങ്ക. ക്രിസ്മസ്, വിവാഹം തുടങ്ങിയ ആഘോഷങ്ങളിൽ ഈ പോർച്ചുഗീസ് മധുരവിഭവം ഇടം പിടിക്കാത്ത വിരുന്ന് മേശകൾ ഗോവയിലുണ്ടാവില്ല. മുൻകാലങ്ങളിൽ വലിയ മൺകലങ്ങളുടെ മുകളിൽ കൽക്കരി കത്തിച്ച് സാവധാനം പാകം ചെയ്താണ് ഈ മധുര വിഭവം തയാറാക്കിയിരുന്നത്.

ഇനി മെനുവിൽ ഇല്ലാത്ത ഒരൈറ്റം പറയാം. അതാണ് ചിക്കൻ കാഫ്രിയാൽ.! മെനുവിൽ ഇല്ലെന്നത് ശരി തന്നെ പക്ഷ, ഷെഫിന്റെ ഈ സ്പെഷൽ ഇല്ലാതെ, നിങ്ങളുടെ വിരുന്ന് പൂർണമാകില്ല കേട്ടോ!

ഈ മാസം 21 വരെ രാത്രി 7 മുതൽ 11 വരെയാണ്  ഭക്ഷ്യമേള നടക്കുക.  :  അപ്പോ എങ്ങനാ??

കൊച്ചിയിലേക്ക് വണ്ടി വിടുവല്ലേ? 

English Summary : You can have a taste of the best of Goa's cuisine at the Cassava restaurant at Kochi's Marriot Hotel.